വധുവിന്‍റെ കൈയിൽ ജന്മനായുള്ള ഒരു പ്രത്യേക അടയാളം കണ്ടതോടെ അവര്‍ പെണ്‍കുട്ടിയുടെ യഥാര്‍ത്ഥ കുടുംബത്തെ കുറിച്ച് അന്വേഷിക്കുകയായിരുന്നു. 


കന്‍റെ വിവാഹത്തിന് വധുവിനെ ആനയിക്കാനെത്തിയ വരന്‍റെ അമ്മ ഞെട്ടലോടെ ഒരു സത്യം തിരിച്ചറിഞ്ഞു. തന്‍റെ മകന്‍ വിവാഹം കഴിക്കാന്‍ പോകുന്ന പെണ്‍കുട്ടി വര്‍ഷങ്ങള്‍ക്ക് മുമ്പ് തനിക്ക് നഷ്ടപ്പെട്ട മകളാണെന്ന്. കിഴക്കൻ ചൈനയിലെ സുഷൗ പ്രവിശ്യയിൽ 2021 -ലാണ് ഈ അസാധാരണ സംഭവം നടന്നത്. എന്നാല്‍, കഴിഞ്ഞ ദിവസം സമൂഹ മാധ്യമങ്ങളിലൂടെ ഈ സംഭവം പങ്കുവയ്ക്കപ്പെട്ടപ്പോള്‍ അത് ഏറെ പേരുടെ ശ്രദ്ധനേടി. വരന്‍റെ അമ്മ വിവാഹ ഘോഷയാത്രയോടൊപ്പം വധുവിന്‍റെ വീട്ടിലെത്തിയപ്പോഴാണ് സംഭവം പുറത്തറിയുന്നത്. 

വിവാഹ ഘോഷയാത്രയെ സ്വീകരിക്കാനായി വധു, എത്തിയപ്പോഴാണ് വരന്‍റെ അമ്മ തന്‍റെ മരുമകളാകാന്‍ പോകുന്ന പെണ്‍കുട്ടിയെ ആദ്യമായി കാണുന്നത്. വധുവിന്‍റെ കൈയിൽ ജന്മനായുള്ള ഒരു പ്രത്യേക അടയാളം കണ്ടതോടെ അവര്‍ പെണ്‍കുട്ടിയുടെ യഥാര്‍ത്ഥ കുടുംബത്തെ കുറിച്ച് അന്വേഷിക്കുകയായിരുന്നു. ഇതോടെ പെണ്‍കുട്ടിയുടെ വളര്‍ത്തച്ഛനും അമ്മയും വർഷങ്ങള്‍ക്ക് മുമ്പ് തങ്ങള്‍ക്ക് റോഡരികില്‍ നിന്നും ഉപേക്ഷിക്കപ്പെട്ട നിലയില്‍ കിട്ടിയ പെണ്‍കുട്ടിയാണ് അവളെന്ന് അമ്മയെ അറിയിക്കുകയായിരുന്നുവെന്ന് റിപ്പോര്‍ട്ടുകള്‍ പറയുന്നു. പെണ്‍കുട്ടിയുടെ വീട്ടുകാരില്‍ നിന്നും കഥയറിഞ്ഞ സ്ത്രീ തന്‍റെ മകളാണ് അതെന്ന് മറ്റുള്ളവരെ അറിയിച്ചു. അവളുടെ കൈയിലെ ജന്മനാലുള്ള അടയാളമാണ് തന്‍റെ മകളെ തിരിച്ചറിയാന്‍ സഹായിച്ചതെന്നും അവര്‍ കൂട്ടിച്ചേര്‍ത്തു. 

ഭക്ഷണ ശാലകൾ അടച്ച് പൂട്ടാൻ കോടതി; വിധി കേട്ട് കരച്ചിൽ അടക്കാനാകാതെ ജീവനക്കാർ, വീഡിയോ വൈറൽ

എന്നാല്‍, സംഭവങ്ങള്‍ അവിടം കൊണ്ടും തീര്‍ന്നില്ലെന്ന് കൊറിയാബൂ വെബ് സൈറ്റ് റിപ്പോര്‍ട്ട് ചെയ്യുന്നു. 20 വർഷം മുമ്പ് മകളെ നഷ്ടമായപ്പോള്‍, അവര്‍ മറ്റൊരു കുട്ടിക്കായി ആഗ്രഹിക്കുകയും ഒടുവില്‍ ഇപ്പോഴത്തെ മകനെ ദത്തെടുക്കുകയുമായിരുന്നു. ഇതോടെ മക്കള്‍ തമ്മിലല്ല വിവാഹമെന്നും മറിച്ച് മകളും മകളുടെ വരനുമൊത്തുള്ള വിവാഹമെന്നും അതിനാല്‍ വിവാഹ ബന്ധം തുടരാമെന്നും വീട്ടുകാര്‍ തമ്മില്‍ തീരുമാനിച്ചു. പിന്നാലെ വിവാഹം അത്യാഢംഭരമായി തന്നെ നടന്നു. ദത്ത് മകന്‍റെ വിവാഹത്തിന് 20 വര്‍ഷം മുമ്പ് നഷ്ടപ്പെട്ട മകളെ തിരിച്ച് കിട്ടിയ അമ്മയുടെ കഥ സമൂഹ മാധ്യമ ഉപയോക്താക്കളെ ഏറെ ആകർഷിച്ചു. പലരും ആ അമ്മ ഏറെ ഭാഗ്യം ചെയ്ത സ്ത്രീയാണെന്ന് കുറിച്ചു. 

പാലത്തിന്‍റെ മുകളിൽ വച്ച് ഒറ്റ കൈയിൽ കുട്ടിയെ പിടിച്ച് വായുവിൽ കറക്കി റീൽസ് ഷൂട്ട്; പിന്നാലെ എട്ടിന്‍റെ പണി