'ഏത് മാർഗത്തിലായാലും ഉടൻ ഇറാൻ വിടണം'; ഇന്ത്യാക്കാർക്ക് കർശന മുന്നറിയിപ്പുമായി എംബസി; ഇറാനിലേക്കുള്ള യാത്ര ഒഴിവാക്കാനും ആവശ്യപ്പെട്ടു

Published : Jun 08, 2026, 01:04 PM IST
Indians in Iran

Synopsis

ഇസ്രായേൽ-ഇറാൻ യുദ്ധസാഹചര്യം കനത്തതോടെ ഇറാനിലേക്കുള്ള യാത്രകൾ ഒഴിവാക്കണമെന്ന് ടെഹ്‌റാനിലെ ഇന്ത്യൻ എംബസി നിർദേശിച്ചു. നിലവിൽ ഇറാനിലുള്ള ഇന്ത്യൻ പൗരന്മാർ എത്രയും വേഗം രാജ്യം വിടണമെന്നും അതീവ ജാഗ്രത പാലിക്കണമെന്നും എംബസി എക്സിലൂടെ അറിയിച്ചു.

ദില്ലി: നിലവിലെ യുദ്ധസാഹചര്യങ്ങൾ കണക്കിലെടുത്ത് ഇറാനിലേക്കുള്ള യാത്രകൾ പൂർണ്ണമായും ഒഴിവാക്കണമെന്ന് ടെഹ്‌റാനിലെ ഇന്ത്യൻ എംബസി. നിലവിൽ ഇറാനിലുള്ള ഇന്ത്യൻ പൗരന്മാരോട് ലഭ്യമായ യാത്രാമാർഗ്ഗങ്ങൾ ഉപയോഗിച്ച് എത്രയും വേഗം രാജ്യം വിടാനും എംബസി ആവശ്യപ്പെട്ടിട്ടുണ്ട്. എക്സിലൂടെയാണ് എംബസി കടുത്ത ജാഗ്രതാ നിർദേശം നൽകിയത്. ഇറാനിലെ തെക്കുപടിഞ്ഞാറൻ മേഖലയിലുള്ള മഹ്ഷഹറിലെ പെട്രോകെമിക്കൽ സമുച്ചയത്തിന് നേരെ ഇസ്രായേൽ വ്യോമസേന ശക്തമായ ആക്രമണം നടത്തിയതിന് പിന്നാലെയാണ് ജാഗ്രതാ നിർദേശം പുറപ്പെടുവിച്ചത്.

കൂടുതൽ ആക്രമണങ്ങളിൽ നിന്ന് പിന്മാറണമെന്ന് അമേരിക്കൻ പ്രസിഡന്റ് ഡൊണാൾഡ് ട്രംപ് ഇസ്രായേൽ പ്രധാനമന്ത്രി ബെന്യാമിൻ നെതന്യാഹുവിനോട് ആവശ്യപ്പെട്ടിരുന്നു. എന്നാൽ അത് അവഗണിച്ച് മധ്യ-പടിഞ്ഞാറൻ ഇറാനിലെ സൈനിക താവളങ്ങൾക്ക് നേരെയടക്കം ഇസ്രായേൽ വ്യോമാക്രമണം നടത്തുകയായിരുന്നു. ഈ സാഹചര്യത്തിൽ ഇറാനിൽ തുടരുന്ന ഇന്ത്യൻ പൗരന്മാർ അതീവ ജാഗ്രത പാലിക്കണമെന്നും സുരക്ഷാ നിർദ്ദേശങ്ങൾ കർശനമായി പിന്തുടരണമെന്നും എംബസി വ്യക്തമാക്കി. എന്തെങ്കിലും അടിയന്തിര സാഹചര്യമുണ്ടായാൽ ബന്ധപ്പെടാനായി ഹെൽപ്പ്‌ലൈൻ നമ്പറുകളും നൽകിയിട്ടുണ്ട്. മേഖലയിൽ ഇസ്രായേൽ-ഇറാൻ യുദ്ധം കനക്കുന്ന പശ്ചാത്തലത്തിൽ ഇന്ത്യൻ പൗരന്മാരുടെ സുരക്ഷ ഉറപ്പാക്കാനാണ് ഈ അടിയന്തിര നീക്കം.

 

 

PREV

ഇന്ത്യയിലെയും ലോകമെമ്പാടുമുള്ള എല്ലാ International News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam Live News  തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam

 

KG
About the Author

Kiran Gangadharan

2019 മുതല്‍ ഏഷ്യാനെറ്റ് ന്യൂസ് ഓണ്‍ലൈനില്‍ പ്രവര്‍ത്തിക്കുന്നു. നിലവില്‍ ചീഫ് സബ് എഡിറ്റർ. ബികോം ബിരുദവും ജേണലിസം ആൻ്റ് മാസ് കമ്യൂണിക്കേഷനിൽ പോസ്റ്റ് ഗ്രാജുവേറ്റ് ഡിപ്ലോമയും നേടി. കേരളം, ദേശീയം, അന്താരാഷ്ട്ര വാര്‍ത്തകള്‍, ബിസിനസ്, ആരോഗ്യം, എന്റർടെയ്ൻമെൻ്റ് തുടങ്ങിയ വിഷയങ്ങളില്‍ എഴുതുന്നു. 12 വര്‍ഷത്തെ മാധ്യമപ്രവര്‍ത്തന കാലയളവില്‍ നിരവധി ഗ്രൗണ്ട് റിപ്പോര്‍ട്ടുകള്‍, ന്യൂസ് സ്‌റ്റോറികള്‍, ഫീച്ചറുകള്‍, എക്‌സ്‌പ്ലൈന‍ർ വീഡിയോകൾ, വീഡിയോ അഭിമുഖങ്ങള്‍, ലേഖനങ്ങള്‍ തുടങ്ങിയവ പ്രസിദ്ധീകരിച്ചു. പ്രിന്റ്, വിഷ്വല്‍, ഡിജിറ്റല്‍ മീഡിയകളില്‍ പ്രവര്‍ത്തനപരിചയം. ഇ മെയില്‍: kiran.gangadharan@asianetnews.inRead More...
Read more Articles on
click me!

Recommended Stories

വിവാഹാഘോഷങ്ങൾ അവസാനിക്കും മുമ്പേ അപ്രതീക്ഷിത ദുരന്തം; ഹെലികോപ്റ്റർ അപകടത്തിൽ മരിച്ച ഡേവ് ഫിജിക്ക് കണ്ണീരോടെ വിട
'ഇന്ന് രാത്രി ടെഹ്റാൻ കത്തിക്കണം'; ഇറാൻ ആക്രമണത്തിന് ആഹ്വാനം ചെയ്ത് ഇസ്രയേൽ സുരക്ഷാ മന്ത്രി ഇറ്റാമിർ ബെൻ ഗ്വിർ