'പാട്ടില്ല, പാരഡിയില്ല', ഈ പ്രചാരണം'ന്യൂജെന്‍'; ടിക് ടോക്കില്‍ വോട്ടഭ്യര്‍ത്ഥിച്ച് കാനഡയിലെ ഇന്ത്യന്‍ സ്ഥാനാര്‍ത്ഥി

By Web TeamFirst Published Oct 21, 2019, 3:47 PM IST
Highlights

ടിക് ടോക്കിലൂടെ വോട്ടഭ്യര്‍ത്ഥിച്ച് കാനഡയിലെ ഇന്ത്യന്‍ വംശജനായ സ്ഥാനാര്‍ത്ഥി. 

ഒട്ടാവ: തെരഞ്ഞെടുപ്പിന് വ്യത്യസ്തമായ പ്രചാരണതന്ത്രങ്ങളിറക്കി വോട്ട് പെട്ടിയിലാക്കാന്‍ സ്ഥാനാര്‍ത്ഥികള്‍ മത്സരിക്കുന്നത് പതിവാണ്. പ്രചാരണ ആരവങ്ങള്‍ക്ക് കൊട്ടിക്കലാശത്തോടെ തിരശ്ശീല വീഴുമ്പോള്‍ ഓരോ തെരഞ്ഞെടുപ്പ് കാലത്തും പിറവിയെടുക്കുക വോട്ടഭ്യര്‍ത്ഥിച്ചു കൊണ്ടുള്ള പുതിയ പാട്ടുകളും പാരഡികളുമാണ്. എന്നാല്‍ കാനഡയിലെ തെര‍ഞ്ഞെടുപ്പില്‍ കളം പിടിക്കാന്‍ ഇന്ത്യന്‍ വംശജനായ സ്ഥാനാര്‍ത്ഥി ആശ്രയിച്ചത് ടിക് ടോക്കിനെയാണ്.

കനേഡിയയിലെ പൊതുതെരഞ്ഞെടുപ്പില്‍ മത്സരിക്കുന്ന ന്യൂ ഡെമോക്രാറ്റിക് പാര്‍ട്ടി നേതാവായ ജഗ്മീത് സിങാണ് ടിക് ടോക് വീഡിയോയിലൂടെ വോട്ട് ചോദിക്കുന്നത്. മികച്ച ചികിത്സാ സംവിധാനങ്ങള്‍, പാര്‍പ്പിടം, കുറഞ്ഞ നിരക്കില്‍ മൊബൈല്‍ ഫോണ്‍ സേവനങ്ങള്‍ എന്നിങ്ങനെ തന്നെ വിജയിപ്പിച്ചാല്‍ ജനങ്ങള്‍ക്ക് വേണ്ടി ചെയ്യുമെന്ന് പറഞ്ഞുകൊണ്ട് അദ്ദേഹം നല്‍കുന്ന വാഗ്ദാനങ്ങളും വീഡിയോയില്‍ ഉള്‍പ്പെടുത്തിയിട്ടുണ്ട്. 

ജഗ്മീത് സിങിന്‍റെ വോട്ടഭ്യര്‍ത്ഥിക്കല്‍ 'സ്മാര്‍ട്ടാ'ണെന്നാണ് സോഷ്യല്‍ മീഡിയ ഉപയോക്താക്കള്‍ പറയുന്നത്. 15 സെക്കന്‍ഡ് ദൈര്‍ഘ്യമുള്ള വീഡിയോയില്‍ റാപ് മ്യൂസികും ഉപയോഗിച്ചിട്ടുണ്ട്. തിങ്കളാഴ്ചയാണ് കാനഡയില്‍ തെരഞ്ഞെടുപ്പ് നടക്കുന്നത്. കാനഡയിലെ 46-ാമത്തെ പൊതുതെരഞ്ഞെടുപ്പാണിത്.

click me!