
ഓട്ടവ: കാനഡയിലെ ഒന്റാറിയോ പ്രവിശ്യയിലെ വീടിന് തീപിടിച്ച് ഇന്ത്യന്‍ വംശജരായ ദമ്പതികളും കൗമാരക്കാരിയായ മകളും മരിച്ച സംഭവത്തില്‍ ദുരൂഹതയുണ്ടെന്ന് പൊലീസ്. തീപിടിത്തം ആകസ്മികമല്ലെന്നാണ് പ്രാഥമിക നിഗമനമെന്ന് അന്വേഷണസംഘം പറഞ്ഞു. തീപിടിത്തത്തിന്റെ കാരണം കണ്ടെത്താനുള്ള ശ്രമങ്ങള്‍ തുടരുകയാണ്. സംഭവത്തില്‍ വിശദമായ അന്വേഷണം പുരോഗമിക്കുകയാണെന്നും എന്തെങ്കിലും വിവരങ്ങളോ പ്രസക്തമായ വീഡിയോകളോ കൈവശമുള്ള വ്യക്തികള്‍ അന്വേഷണസംഘവുമായി സഹകരിക്കണമെന്നും പൊലീസ് ആവശ്യപ്പെട്ടു.
51 കാരനായ രാജീവ് വാരിക്കോ, 47 കാരിയായ ഭാര്യ ശില്‍പ, 16 വയസുകാരി മകള്‍ മഹെക് വാരിക്കോ എന്നിവരെയാണ് വീടിന് തീ പിടിച്ച് മരിച്ച നിലയില്‍ കണ്ടെത്തിയത്. മാര്‍ച്ച് ഏഴിനാണ് സംഭവം നടന്നതെങ്കിലും കുടുംബത്തെ തിരിച്ചറിഞ്ഞത് വെള്ളിയാഴ്ചയാണെന്ന് പൊലീസ് അറിയിച്ചു. കാനഡയിലെ ബ്രാംപ്ടണിലെ വാന്‍ കിര്‍ക്ക് ഡ്രൈവിലുമുള്ള വസതിയില്‍ നിന്നാണ് കുടുംബത്തെ മരിച്ചനിലയില്‍ കണ്ടെത്തിയത്. മരിച്ച രാജീവ് ടൊറന്റോ പൊലീസില്‍ സേവനമനുഷ്ഠിച്ചിട്ടുണ്ടെന്നും 2016ലാണ് അദ്ദേഹത്തിന്റെ കാലാവധി അവസാനിച്ചതെന്നും അന്വേഷണസംഘം അറിയിച്ചു.
അതേസമയം, തീപിടിത്തത്തിന് പിന്നിലെ കാരണം കണ്ടെത്താന്‍ പൊലീസിന് ഇതുവരെ കഴിഞ്ഞിട്ടില്ലെന്നും ഇത് സംശയാസ്പദമാണെന്നും പ്രാദേശിക മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തു.
ലോക്സഭ തെരഞ്ഞെടുപ്പ്; വ്യാജ വാര്‍ത്തകള്‍ക്ക് നടപടി, സമൂഹമാധ്യമങ്ങളിലും പിടി വീഴും
ഇന്ത്യയിലെയും ലോകമെമ്പാടുമുള്ള എല്ലാ International News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam Live News തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam