
ലണ്ടൻ : ഇംഗ്ലണ്ടിലെ വാൽസാലിൽ ഇന്ത്യൻ വംശജയായ യുവതിയെ വാതിൽ തകർത്ത് അകത്ത് കടന്ന് പീഡിപ്പിച്ച കേസിൽ പ്രതി അറസ്റ്റിൽ. 32 കാരനായ യുവാവിനെയാണ് പൊലീസ് അറസ്റ്റ് ചെയ്തത്. 20 വയസ്സുള്ള ഇന്ത്യൻ വംശജയായ യുവതിയാണ് അതിക്രമത്തിന് ഇരയായത്. ഇവർ സിഖ് വംശജയാണെന്നാണ് വിവരം. വംശീയവിദ്വേഷത്തെ തുടർന്നുള്ള ലൈംഗിക പീഡനം എന്നാണ് പോലീസ് സ്ഥിരീകരിക്കുന്നത്. തിരച്ചിലിനൊടുവിൽ തിങ്കളാഴ്ച രാവിലെയാണ് 32 വയസ്സുകാരനായ പ്രതി അറസ്റ്റിലായത്.
ശനിയാഴ്ച രാത്രി പാർക്ക് ഹാൾ ഏരിയയിൽ വെച്ചാണ് ക്രൂരമാണ് അതിക്രമമുണ്ടായത്. ഞായറാഴ്ച, പ്രതിയുടെ സി.സി.ടി.വി ദൃശ്യങ്ങൾ പൊലീസ് പുറത്തുവിട്ടിരുന്നു. മുപ്പത് വയസ് തോന്നിക്കുന്ന, മെലിഞ്ഞ ശരീരമുള്ള, ഇരുണ്ട വസ്ത്രം ധരിച്ച വെളുത്ത വംശജരാണ് പ്രതിയെന്ന് സി.സി.ടി.വി ദൃശ്യങ്ങളിൽ നിന്ന് വ്യക്തമായിരുന്നു. ഇന്നാണ് പ്രതിയെ തിരിച്ചറിഞ്ഞത്. വാതിൽ തകർത്താണ് അക്രമി യുവതിയുടെ വീടിനുള്ളിൽ കടന്ന് ആക്രമണം നടത്തിയത്. വെസ്റ്റ് മിഡ്‌ലാൻഡ്‌സ് പോലീസ് പരിധിയിൽ കഴിഞ്ഞ രണ്ടു മാസത്തിനിടെ ഇത് രണ്ടാമത്തെ വംശീയ അതിക്രമമാണ്. ഏതാനും ആഴ്ചകൾക്ക് മുൻപ് ഓൾഡ്ബറിയിൽ ഒരു ബ്രിട്ടീഷ് സിഖ് യുവതിയും സമാനമായ വംശീയ ആക്രമണത്തിന് ഇരയായിരുന്നു.
ഇന്ത്യയിലെയും ലോകമെമ്പാടുമുള്ള എല്ലാ International News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam Live News തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam