
ന്യൂയോർക്ക്: കമ്പനി സിഇഒയുമായി 'അനുചിതമായ ബന്ധം' ആരോപിച്ച് ഇന്ത്യൻ വംശജയായ അഭിഭാഷകയെ പുറത്താക്കി. അമേരിക്കൻ കമ്പനിയായ നോർഫോക്ക് സതേൺ കോർപ്പറേഷനിലെ ചീഫ് ലീഗൽ ഓഫീസറായ നബാനിത നാഗിനെയാണ് പുറത്താക്കിയത്. കമ്പനിയിലെ ചീഫ് എക്‌സിക്യൂട്ടീവ് ഓഫീസർ അലൻ ഷായുമായുള്ള ബന്ധക്കെ തുടർന്നാണ് പുറത്താക്കിയത്. ഉഭയകക്ഷി സമ്മതത്തോടെയുള്ള ബന്ധമാണെങ്കിലും അംഗീകരിക്കാൻ കഴിയില്ലെന്നും കമ്പനി അറിയിച്ചു. പരസ്പര സമ്മതത്തോടെയുള്ള ബന്ധമാണെങ്കിലും കമ്പനി നയങ്ങളും ധാർമ്മിക നിയമങ്ങളും ലംഘിച്ചെന്നും നോർഫോക്ക് സതേൺ കോർപ്പറേഷൻ പറഞ്ഞു. അന്വേഷണത്തിൽ ഇരുവരും കുറ്റക്കാരാണെന്നും കമ്പനി നയങ്ങൾ ലംഘിച്ചെന്നും കണ്ടെത്തി.
പ്രകടനം, സാമ്പത്തിക റിപ്പോർട്ടിംഗ്, പ്രവർത്തന ഫലങ്ങൾ എന്നിവയുമായി പുറത്താക്കലിന് ബന്ധമില്ലെന്ന് കമ്പനി വാർത്താക്കുറിപ്പിൽ പത്രക്കുറിപ്പിൽ അറിയിച്ചു. ഗോൾഡ്മാൻ സാക്സിൽ അടക്കം ജോലി ചെയ്തിരുന്നയാളാണ് നബാനിത. 2022-ൽ ചീഫ് ലീഗൽ ഓഫീസറായും 2023-ൽ കോർപ്പറേറ്റ് എക്‌സിക്യൂട്ടീവ് വൈസ് പ്രസിഡൻ്റായും നിയമിതയായി.
2020-ൽ നോർഫോക്ക് സതേൺ ജനറൽ കൗൺസലായിട്ടാണ് ആദ്യം നിയമിതയായി. ജോർജ്ടൗൺ യൂണിവേഴ്സിറ്റിയിൽ നിന്ന് ഗവൺമെൻ്റിലും ഇംഗ്ലീഷിലും ബിരുദവും ന്യൂയോർക്ക് യൂണിവേഴ്സിറ്റി സ്കൂൾ ഓഫ് ലോയിൽ നിന്ന് ജൂറിസ് ഡോക്ടറേറ്റും നേടി. കമ്പനിയുടെ ചീഫ് ഫിനാൻഷ്യൽ ഓഫീസറായ മാർക്ക് ആർ ജോർജിനെ പ്രസിഡൻ്റും ചീഫ് എക്സിക്യൂട്ടീവ് ഓഫീസറും ആയി തെരഞ്ഞെടുത്തു.
ഇന്ത്യയിലെയും ലോകമെമ്പാടുമുള്ള എല്ലാ International News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam Live News തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam