
ന്യൂയോർക്ക്: അമേരിക്കൻ വ്യോമസേനയിലെ (US Air Force) ഇന്ത്യൻ വംശജനായ ഉദ്യോഗസ്ഥന് ഡ്യൂട്ടിയിലിരിക്കെ മതാചാരം പിന്തുടരാൻ അനുവാദം. ദർശൻ ഷാ എന്ന വ്യോമസേനാ ഉദ്യോഗസ്ഥനാണ് തന്റെ ആചാരപ്രകാരമുള്ള കുറി തൊടാൻ അനുമതി നൽകിയിരിക്കുന്നത്. എഫ്ഇ വാറൻ എയർഫോഴ്സ് ബേസിലെ ഉദ്യോഗസ്ഥനാണ് ദർശൻ. അമേരിക്കൻ വ്യോമസേനയിൽ ചേർന്ന് ഏകദേശം രണ്ട് വർഷത്തിന് ശേഷമാണ് ഷായ്ക്ക് അനുമതി ലഭിക്കുന്നത്.
ഗുജറാത്ത് സ്വദേശിയായ ദർശൻ ഷാ നിലവിൽ അമേരിക്കയിലാണ് താമസം. ദർശൻ ഷായ്ക് കുറി തൊടാൻ അനുമതി നൽകിയ അമേരിക്കൻ വ്യോമസേനയ്ക്കും വലിയ പ്രശംസയാണ് ലഭിക്കുന്നത്. അമേരിക്കൻ വ്യോമസേനയിൽ ഇത് ആദ്യമായാണെന്നും സംഭവിക്കുമെന്ന് പോലും കരുതിയതല്ലെന്നും സുഹൃത്തുക്കൾ തനിക്ക് സന്ദേശമയച്ചതായി ദർശൻ പറഞ്ഞു. തന്റെ മതസ്വാതന്ത്ര്യം പ്രകടമാക്കാൻ സാധിക്കുന്ന രാജ്യത്ത് ജീവിക്കാൻ സാധിക്കുന്നതിൽ നന്ദി അറിയിക്കുകയും ചെയ്തു ഷാ.
ഇന്ത്യയിലെയും ലോകമെമ്പാടുമുള്ള എല്ലാ International News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam Live News തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam