ബൈഡന്‍ അനുകൂല റാലിക്കിടെ പോ​ലീ​സു​കാ​ര​ന്‍റെ മു​ഖ​ത്ത് തു​പ്പി; ഇന്ത്യന്‍ വംശജ അറസ്റ്റില്‍

Published : Nov 06, 2020, 09:48 PM IST
ബൈഡന്‍ അനുകൂല റാലിക്കിടെ  പോ​ലീ​സു​കാ​ര​ന്‍റെ മു​ഖ​ത്ത് തു​പ്പി; ഇന്ത്യന്‍ വംശജ അറസ്റ്റില്‍

Synopsis

ന​വം​ബ​ർ നാ​ലി​ന് ജോ ​ബൈ​ഡ​ന് പി​ന്തു​ണ പ്ര​ഖ്യാ​പി​ച്ച് ന്യൂ​യോ​ർ​ക്കി​ൽ ന​ട​ന്ന റാ​ലി​ക്കി​ടെ​യാ​യി​രു​ന്നു സം​ഭ​വം. 

ന്യൂ​യോ​ർ​ക്ക്: അ​മേ​രി​ക്ക​യി​ൽ തെ​ര​ഞ്ഞെ​ടു​പ്പില്‍ ന്യൂയോര്‍ക്കില്‍ നവംബര്‍ 4ന് നടന്ന റാ​ലി​ക്കി​ടെ പോ​ലീ​സു​കാ​ര​ന്‍റെ മു​ഖ​ത്ത് തു​പ്പി​യ ഇ​ന്ത്യ​ൻ വം​ശ​ജ​യാ​യ യു​വ​തി അ​റ​സ്റ്റി​ൽ. പെ​ൻ​സി​ൽ​വാ​നി​യാ​യി​ൽ നി​ന്നെ​ത്തി​യ ധെ​വീ​ന സിം​ഗ് (24) എ​ന്ന യു​വ​തി​യാ​ണ് അ​റ​സ്റ്റി​ലാ​യ​ത്.

‌ന​വം​ബ​ർ നാ​ലി​ന് ജോ ​ബൈ​ഡ​ന് പി​ന്തു​ണ പ്ര​ഖ്യാ​പി​ച്ച് ന്യൂ​യോ​ർ​ക്കി​ൽ ന​ട​ന്ന റാ​ലി​ക്കി​ടെ​യാ​യി​രു​ന്നു സം​ഭ​വം. പോ​ലീ​സി​നെ അ​ധി​ക്ഷേ​പി​ച്ച കു​റ്റം ചു​മ​ത്തി​യാ​ണ് സിം​ഗി​നെ​തി​രെ കേ​സെ​ടു​ത്തി​രി​ക്കു​ന്ന​ത്. ധെ​വീ​നാ സിം​ഗ് പോ​ലീ​സി​ന്‍റെ മു​ഖ​ത്തി​നു നേ​രെ തു​പ്പു​ന്ന ദൃ​ശ്യ​ങ്ങ​ൾ കാ​മ​റ​യി​ൽ പ​തി​ഞ്ഞി​രു​ന്നു. ഇ​തി​ന്‍റെ വീ​ഡി​യോ ദൃ​ശ്യ​ങ്ങ​ൾ പോ​ലീ​സ് പു​റ​ത്തു​വി​ട്ടു.

അ​ന്പ​തോ​ളം വ​രു​ന്ന പ്ര​വ​ർ​ത്ത​ക​ർ പോ​ലീ​സി​നു​നേ​രെ ആ​ക്ര​മ​ണം അ​ഴി​ച്ചു​വി​ട്ടും റോ​ഡി​ൽ തീ​യി​ട്ടു​മാ​ണ് പ്ര​ക​ട​നം ന​ട​ത്തി​യ​ത്. ല​ഭി​ക്കു​ന്ന മു​ഴു​വ​ൻ ത​പാ​ൽ വോ​ട്ടു​ക​ളും എ​ണ്ണ​ണ​മെ​ന്ന് ആ​വ​ശ്യ​പ്പെ​ട്ടാ​യി​രു​ന്നു പ്ര​ക​ട​നം. 

വോ​ട്ടെ​ണ്ണ​ൽ നി​ർ​ത്തി​വ​യ്ക്ക​ണ​മെ​ന്നും ഇ​തു​വ​രെ എ​ണ്ണി​യ വോ​ട്ടി​ന്‍റെ അ​ടി​സ്ഥാ​ന​ത്തി​ൽ വി​ജ​യി​യെ പ്ര​ഖ്യാ​പി​ക്ക​മ​മെ​ന്നും പ്ര​സി​ഡ​ന്‍റ് ട്രം​പ് ആ​വ​ശ്യ​പ്പെ​ട്ടി​രു​ന്നു. ഇ​തി​ൽ പ്ര​തി​ഷേ​ധി​ച്ചാ​യി​രു​ന്നു ബൈ​ഡ​ൻ അ​നു​കൂ​ലി​ക​ൾ പ്ര​ക​ട​നം ന​ട​ത്തി​യ​ത്.

PREV

ഇന്ത്യയിലെയും ലോകമെമ്പാടുമുള്ള എല്ലാ International News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam Live News  തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam

 

click me!

Recommended Stories

പാകിസ്ഥാൻ നയതന്ത്ര പ്രതിനിധിയെ വിളിച്ചുവരുത്തി താക്കീത് നൽകി ഇന്ത്യ, അതിർത്തിയിലെ നുഴഞ്ഞുകയറ്റം തടയാൻ കർശന നടപടിയും ആവശ്യപ്പെട്ടു
ഹോർമൂസിൽ വീണ്ടും കപ്പലുകൾക്ക് നേരെ ആക്രമണം; സൗദിയിൽ മിസൈൽ അവശിഷ്ടം വീണ് പ്രവാസിക്ക് പരിക്ക്