ഹർഷിത അവസാനം സംസാരിച്ചത് 10 ദിവസം മുൻപ്, മൃതദേഹം 145 കിമീ അകലെ കാറിന്‍റെ ഡിക്കിയിൽ; ഭർത്താവിനെ തേടി പൊലീസ്

Published : Nov 20, 2024, 03:29 PM ISTUpdated : Nov 20, 2024, 03:32 PM IST
ഹർഷിത അവസാനം സംസാരിച്ചത് 10 ദിവസം മുൻപ്, മൃതദേഹം 145 കിമീ അകലെ കാറിന്‍റെ ഡിക്കിയിൽ; ഭർത്താവിനെ തേടി പൊലീസ്

Synopsis

നവംബർ 10-ന് വൈകുന്നേരമാണ് അവസാനമായി വീട്ടുകാർ ഹർഷിതയോട് ഫോണിൽ സംസാരിച്ചത്. അത്താഴം തയ്യാറാക്കി ഭർത്താവ് വരാനായി കാത്തിരിക്കുകയാണെന്നാണ് ഹർഷിത വീട്ടുകാരോട് പറഞ്ഞത്. പിന്നീട് രണ്ട് ദിവസം ഹർഷിതയുടെ ഫോൺ ഓഫായിരുന്നു

ലണ്ടൻ: യുകെയിൽ ഇന്ത്യൻ വംശജയായ യുവതി കൊല്ലപ്പെട്ട സംഭവത്തിൽ കൂടുതൽ വിവരങ്ങൾ പുറത്ത്. കഴുത്ത് ഞെരിച്ചാണ് 24 കാരിയായ ഹർഷിത ബ്രെല്ലയെ കൊലപ്പെടുത്തിയതെന്ന് പോസ്റ്റ്മോർട്ടം റിപ്പോർട്ടിൽ പറയുന്നു. ഒളിവിലുള്ള ഭർത്താവ് പങ്കജിനെ കണ്ടെത്താൻ ഡിറ്റക്ടീവുകളുടെ 60 അംഗ സംഘം അന്വേഷണം നടത്തുകയാണ്.

ഈ വർഷം ഏപ്രിലിലാണ് ഹർഷിത പങ്കജിനൊപ്പം ബ്രിട്ടനിലെത്തിയത്. ഡൽഹി സ്വദേശിനിയാണ് ഹർഷിത. നവംബർ 10-ന് വൈകുന്നേരമാണ് അവസാനമായി വീട്ടുകാർ ഹർഷിതയോട് ഫോണിൽ സംസാരിച്ചത്. അത്താഴം തയ്യാറാക്കി ഭർത്താവ് വരാനായി കാത്തിരിക്കുകയാണെന്നാണ് ഹർഷിത വീട്ടുകാരോട് പറഞ്ഞത്. പിന്നീട് രണ്ട് ദിവസം ഹർഷിതയുടെ ഫോൺ ഓഫായിരുന്നു. ഇതോടെ നവംബർ 13-ന് നോർത്താംപ്ടൺഷെയർ പൊലീസിനെ കുടുംബം ബന്ധപ്പെട്ടു. പൊലീസ് വീട്ടിലെത്തിയെങ്കിലും ഒരു തുമ്പും ലഭിച്ചില്ല.

നവംബർ 14 ന് രാവിലെ ഈസ്റ്റ് ലണ്ടനിലെ ഇൽഫോർഡിലെ ബ്രിസ്ബേൻ റോഡിൽ പാർക്ക് ചെയ്തിരുന്ന കാറിന്‍റെ ഡിക്കിയിലാണ് മൃതദേഹം കണ്ടെത്തിയത്. നോർത്താംപ്ടൺഷയറിലെ വീട്ടിൽ നിന്ന് 145 കിലോമീറ്റർ അകലെയാണ് ഈ സ്ഥലം. നോർത്താംപ്ടൺഷെയറിൽ വെച്ച് ഹർഷിതയെ കൊലപ്പെടുത്തിയ പങ്കജ് മൃതദേഹം ഉപേക്ഷിക്കുകയായിരുന്നു എന്നാണ് പൊലീസ് നിഗമനം. പിന്നാലെ പങ്കജ് രാജ്യം വിട്ടു. സിസിടിവി ദൃശ്യങ്ങൾ ഉൾപ്പെടെ പരിശോധിച്ച് 60ലധികം ഡിറ്റക്ടീവുകൾ അന്വേഷണം നടത്തുകയാണെന്ന് നോർത്താംപ്ടൺഷെയർ പൊലീസ് അറിയിച്ചു. 

അന്വേഷണത്തിൽ ഹർഷിത ഗാർഹിക പീഡനത്തിന് ഇരയായതായി കണ്ടെത്തി. സെപ്റ്റംബറിൽ  ഭർത്താവിനെതിരെ ഗാർഹിക പീഡന സംരക്ഷണ ഉത്തരവ് ഹർഷിത നേടിയിരുന്നു. മരണത്തിന് മുമ്പുള്ള ദിവസങ്ങളിൽ ദമ്പതികളുടെ വീട്ടിൽ നിന്ന് വാദപ്രതിവാദങ്ങൾ കേട്ടിരുന്നതായി അയൽവാസികൾ പറഞ്ഞു. മകളുടെ കൊലപാതകിയെ നിയമത്തിന് മുന്നിൽ കൊണ്ടുവന്ന് മകൾക്ക് നീതി ഉറപ്പാക്കണമെന്ന് മാതാപിതാക്കൾ ആവശ്യപ്പെട്ടു. 

വ്യവസായിയുടെ മകനെയും മരുമകളെയും ഡെപ്യൂട്ടി കളക്ടറാക്കാമെന്ന് പറഞ്ഞ് 45 ലക്ഷം വാങ്ങി; മുൻ ഐഎഎസ് ഓഫീസർ അറസ്റ്റിൽ

ഏഷ്യാനെറ്റ് ന്യൂസ് ലൈവ് യൂട്യൂബിൽ കാണാം

PREV
click me!

Recommended Stories

ഇരട്ട കുട്ടികൾക്ക് ജന്മം നൽകി, പിന്നാലെ സോഷ്യൽ മീഡിയ ഇൻഫ്ലുവൻസറുടെ വിയോഗം; ഹൃദയം പൊട്ടുന്ന കുറിപ്പുമായി ഭർത്താവ്
കൂട്ടക്കൊലക്കേസ് പ്രതിയുടെ വധശിക്ഷ നടപ്പാക്കിയത് 13കാരന്‍, 80000 പേര്‍ സാക്ഷികള്‍, പരസ്യമായി വധശിക്ഷ നടപ്പാക്കി താലിബാൻ; വ്യാപക വിമർശനം