
ലാഗോസ്: ഇന്ത്യാക്കാരായ 22 പേരടങ്ങുന്ന ചരക്ക് കപ്പൽ നൈജീരിയയിൽ പിടിയിൽ. 31.5 കിലോഗ്രാം കൊക്കൈൻ കടത്തിയെന്ന് ആരോപിച്ചാണ് ലാഗോസിലെ പ്രധാന തുറമുഖത്ത് എംവി അരുണ ഹുല്യ കപ്പൽ പിടിച്ചിട്ടിരിക്കുന്നതെന്ന് നൈജീരിയയിലെ ഡ്രഗ് എൻഫോഴ്സ്മെൻ്റ് ഏജൻസി വക്താവ് ഫെമി ബബഫെമി അറിയിച്ചു.
യൂറോപ്പിലേക്കും ആഫ്രിക്കൻ രാജ്യങ്ങളിലേക്കും മയക്കുമരുന്ന് ഉൽപ്പാദിപ്പിച്ച് കയറ്റി അയക്കുന്ന പ്രധാന ഇടമാണ് നൈജീരിയ. ബ്രസീലിൽ നിന്ന് ലാഗോസിലേക്ക് 20 കിലോഗ്രാം കൊക്കൈയ‌്നുമായി വന്ന 20 ഫിലിപ്പീൻ നാവികരെ നവംബറിൽ നൈജീരിയയിൽ ഡ്രഗ് എൻഫോഴ്സ്മെൻ്റ് ഏജൻസി കസ്റ്റഡിയിലെടുത്തിരുന്നു. ഇവരിൽ നിന്ന് ലഭിച്ച വിവരത്തിൻ്റെ അടിസ്ഥാനത്തിലാണ് ഇപ്പോഴത്തെ നീക്കമെന്നാണ് വിവരം.
ലാഗോസ് തീരത്ത് കപ്പലിൽ ആയിരം കിലോ കൊക്കൈൻ കണ്ടെത്തിയ സംഭവത്തിൽ അമേരിക്ക-ബ്രിട്ടീഷ സുരക്ഷാ ഏജൻസികൾക്കൊപ്പം മയക്കുമരുന്ന് മാഫിയക്കെതിരെ നൈജീരിയ ഡ്രഗ് എൻഫോഴ്‌മെൻ്റ് ഏജൻസി സഹകരിച്ച് പ്രവർത്തിക്കുന്നുണ്ടായിരുന്നു. ഇതാണ് ലാഗോസ് തീരത്തെ തുടർച്ചയായ മയക്കുമരുന്ന് വേട്ടയ്ക്ക് കാരണെന്നാണ സൂചന.
ഇന്ത്യയിലെയും ലോകമെമ്പാടുമുള്ള എല്ലാ International News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam Live News തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam