
ഒട്ടാവ: കാനഡയിൽ ഇന്ത്യൻ വിദ്യാര്‍ത്ഥിനി വെടിയേറ്റ് മരിച്ചു. 21 കാരി ഹര്‍സിമ്രത് രണ്‍ധാവന കൊല്ലപ്പെട്ടത്. ബസ് സ്റ്റോപ്പിൽ നിൽക്കുമ്പോഴാണ് വിദ്യാര്‍ത്ഥിനിക്ക് വെടിയേറ്റത്. അക്രമികൾ ലക്ഷ്യമിട്ടത് വിദ്യാര്‍ത്ഥിനിയെ തന്നെ ആണോ എന്നതിൽ വ്യക്തതയില്ല. അന്വേഷണം തുടങ്ങിയതായി കനേഡിയൻ പൊലീസ് അറിയിച്ചു.
അക്രമിയെപ്പറ്റി എന്തെങ്കിലും വിവരം അറിയുന്നവർ അത് പൊലീസിന് കൈമാറണമെന്ന് കനേഡിയൻ പൊലീസ് അഭ്യര്‍ത്ഥിച്ചു. കാറിലെത്തിയ സംഘമാണ് ആക്രമണം നടത്തിയത്. രണ്ട് സംഘങ്ങള്‍ തമ്മിലുണ്ടായ അക്രമണത്തിന് ഇടയിലാണ് ഹര്‍സിമ്രത് രണ്‍ധാവനയ്ക്ക് വെടിയേറ്റതെന്നാണ് പൊലീസ് സംശയിക്കുന്നത്. അക്രമി സംഘത്തിനായുള്ള തെരച്ചില്‍ പൊലീസ് തുടരുകയാണ്. കാറിലുണ്ടായിരുന്നവരെ കുറിച്ച് പ്രാഥമിക സൂചനകള്‍ പൊലീസിന് ലഭിച്ചിട്ടുണ്ട്.
ഏഷ്യാനെറ്റ് ന്യൂസ് ലൈവ് യുട്യൂബിൽ കാണാം
ഇന്ത്യയിലെയും ലോകമെമ്പാടുമുള്ള എല്ലാ International News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam Live News തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam