
മോസ്കോ: റഷ്യയിലെ ബാഷ്കോർട്ടോസ്ഥാൻ റിപ്പബ്ലിക്കിലെ യൂണിവേഴ്സിറ്റി ഡോർമിറ്ററിയിൽ നാല് ഇന്ത്യൻ വിദ്യാർഥികൾക്ക് കുത്തേറ്റു. നിരോധിത നവ-നാസി സംഘടനയുമായി ബന്ധമുണ്ടെന്ന് ആരോപിക്കപ്പെടുന്ന 15 വയസ്സുകാരനാണ് നാല് ഇന്ത്യൻ വിദ്യാർത്ഥികൾ ഉൾപ്പെടെ ആറ് പേരെ ആക്രമിച്ചത്. അക്രമി ഹോളോകോസ്റ്റിനെക്കുറിച്ച് ദേശീയ മുദ്രാവാക്യങ്ങൾ വിളിക്കുകയും ഇരകളുടെ രക്തം ഉപയോഗിച്ച് നാസി ചിഹ്നം വരയ്ക്കുകയും ചെയ്തതായി റിപ്പോർട്ടുണ്ട്.
കത്തിയുമായി ഉഫയിലെ സ്റ്റേറ്റ് മെഡിക്കൽ യൂണിവേഴ്സിറ്റിയുടെ ഒരു ഡോർമിറ്ററിയിൽ പ്രവേശിച്ച കൗമാരക്കാരൻ, അവിടെ താമസിച്ചിരുന്ന വിദ്യാർത്ഥികളെ ആക്രമിക്കുകയായിരുന്നു. പരിക്കേറ്റവരെ ആശുപത്രികളിലേക്ക് മാറ്റി. അക്രമി തീവ്രവാദ പ്രത്യയശാസ്ത്രവുമായി ബന്ധപ്പെട്ടിരിക്കുന്നുവെന്ന് പറയുന്നു. അയാൾ നിരോധിത എൻഎസ്/ഡബ്ല്യുപി നിയോനാസി സംഘടനയിൽ പെട്ടയാളായിരുന്നുവെന്നും ഹോളോകോസ്റ്റിനെക്കുറിച്ച് ദേശീയവാദ മുദ്രാവാക്യങ്ങൾ വിളിച്ചുകൊണ്ടിരുന്നുവെന്നും ഇരകളുടെ രക്തം ഉപയോഗിച്ച് ചുമരിൽ നാസി ചിഹ്നം വരച്ചുവെന്നും പൊലീസ് പറഞ്ഞു. രണ്ട് പോലീസ് ഉദ്യോഗസ്ഥർക്കും കുത്തേറ്റു.
പരിക്കേറ്റ നാലുപേരിൽ ഒരാളുടെ നില ഗുരുതരമാണെന്നും മറ്റ് മൂന്ന് പേരുടെ നില സാധാരണമാണെന്നും റഷ്യൻ ഫെഡറൽ ആരോഗ്യ മന്ത്രാലയം പുറത്തിറക്കിയ പ്രസ്താവനയിൽ പറഞ്ഞു. അക്രമിക്കും പരിക്കേറ്റു. സംഭവത്തെ ദൗർഭാഗ്യകരമായ സംഭവമെന്ന് ഇന്ത്യൻ എംബസി വിശേഷിപ്പിച്ചു. റഷ്യൻ അധികൃതരുമായി ബന്ധപ്പെട്ടിട്ടുണ്ടെന്നും പരിക്കേറ്റ വിദ്യാർത്ഥികൾക്ക് സഹായം നൽകുന്നതിനായി കസാനിലെ ഇന്ത്യൻ കോൺസുലേറ്റിൽ നിന്നുള്ള ഉദ്യോഗസ്ഥർ ഉഫയിലേക്ക് പോകുന്നുണ്ടെന്നും അറിയിച്ചു.
ഇന്ത്യയിലെയും ലോകമെമ്പാടുമുള്ള എല്ലാ International News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam Live News തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam