കാനഡയിൽ ഇന്ത്യൻ വിദ്യാർത്ഥിയെ റൂംമേറ്റ് കുത്തിക്കൊന്നു; പ്രതി അറസ്റ്റിൽ

Published : Dec 07, 2024, 02:44 PM IST
കാനഡയിൽ ഇന്ത്യൻ വിദ്യാർത്ഥിയെ റൂംമേറ്റ് കുത്തിക്കൊന്നു; പ്രതി അറസ്റ്റിൽ

Synopsis

അടുക്കളയിൽ വെച്ച് ഇരുവരും തമ്മിലുണ്ടായ വഴക്കാണ് ഗുറാസിസ് സിംഗിന്റെ കൊലപാതകത്തിൽ കലാശിച്ചത്. 

സർനിയ: കാനഡയിലെ ഒൻ്റാറിയോയിൽ 22 കാരനായ ഇന്ത്യൻ വിദ്യാർത്ഥിയെ റൂംമേറ്റ് കുത്തിക്കൊന്നു. ലാംബ്ടൺ കോളേജിലെ ഒന്നാം വർഷ ബിസിനസ് മാനേജ്‌മെൻ്റ് വിദ്യാർത്ഥിയായ ഗുറാസിസ് സിങ്ങിനെയാണ് 36 കാരനായ ക്രോസ്‌ലി ഹണ്ടർ എന്നയാൾ കുത്തിക്കൊലപ്പെടുത്തിയത്. സർനിയയിലെ ക്യൂൻ സ്ട്രീറ്റിലാണ് സംഭവം. 

അടുക്കളയിൽ വെച്ച് ഇരുവരും തമ്മിലുണ്ടായ വഴക്കാണ് പിന്നീട് ഇന്ത്യൻ വിദ്യാർത്ഥിയുടെ കൊലപാതകത്തിൽ കലാശിച്ചത്. കത്തി ഉപയോ​ഗിച്ച് റൂംമേറ്റ് ​ഗുറാസിസ് സിങ്ങിനെ ഒന്നിലധികം തവണ കുത്തിയതായാണ് റിപ്പോർട്ട്. വിവരമറിഞ്ഞ് സ്ഥലത്തെത്തിയ പൊലീസ് ​ഗുറാസിസ് സിങ്ങിന്റെ മൃതദേഹം കണ്ടെടുക്കുകയും പ്രതിയെ കസ്റ്റഡിയിലെടുക്കുകയും ചെയ്തു. സംഭവത്തിന് പിന്നിലെ കാരണം എന്താണെന്ന് കണ്ടെത്താൻ വിശദമായ അന്വേഷണം നടക്കുകയാണെന്നും കൊലയ്ക്ക് പിന്നിൽ വംശീയമായ ഘടകങ്ങൾ ഉണ്ടോയെന്ന് കണ്ടെത്തേണ്ടതുണ്ടെന്നും സർനിയ പൊലീസ് അറിയിച്ചു. 

അതേസമയം, ​ഗുറാസിസ് സിങ്ങിൻ്റെ മരണത്തിൽ കോളേജ് അനുശോചനം രേഖപ്പെടുത്തി. ഗുറാസിസിൻ്റെ കുടുംബത്തിനും പ്രിയപ്പെട്ടവർക്കും സുഹൃത്തുക്കൾക്കും അഗാധമായ അനുശോചനം അറിയിക്കുന്നുവെന്നും അവരുടെ ദു:ഖത്തിൽ പങ്കുചേരുന്നുവെന്നും കോളേജ് അധികൃതർ അറിയിച്ചു. 

READ MORE: ട്രെയിനിന്റെ എഞ്ചിന് മുകളിലേയ്ക്ക് ഒരാൾ എടുത്തുചാടി, പിന്നാലെ കത്തിയെരിഞ്ഞു; ഞെട്ടിക്കുന്ന സംഭവം ഝാൻസിയിൽ

PREV

ഇന്ത്യയിലെയും ലോകമെമ്പാടുമുള്ള എല്ലാ International News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam Live News  തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam

 

Read more Articles on
click me!

Recommended Stories

അയാൾ വെറുമൊരു പഴക്കച്ചവടക്കാരനാണെന്ന് കരുതിയെങ്കിൽ നിങ്ങൾക്ക് തെറ്റി, സിഡ്നിയിലെ ഹീറോക്ക് മറ്റൊരു മുഖം കൂടിയുണ്ട്! അഹമ്മദിന്റെ ഭൂതകാലം
അന്യഗ്രഹത്തെ കാഴ്ചയല്ല, ഇരുട്ടി വെളുത്തപ്പോൾ കടലിനും തീരത്തിനും ചോര നിറം! ഇത് മുന്നറിയിപ്പോ, കാരണം വ്യക്തമാക്കി വിദഗ്ധർ