Exclusive : പോളണ്ട് അതിര്‍ത്തിയില്‍ നാട്ടിലേക്കുള്ള വിമാനം കാത്ത് വിദ്യാര്‍ത്ഥികള്‍

By Prasanth ReghuvamsomFirst Published Mar 7, 2022, 1:53 AM IST
Highlights

പോളണ്ടിലെത്തിയ കൂടുതല്‍ വിദ്യാര്‍ത്ഥികളെ വ്യോമസേന ഇന്ത്യയിലേക്ക് തിരിച്ചയക്കും.

ഖാര്‍കീവിലും സുബിയിലും കുടുങ്ങിയവരില്‍ 250 വിദ്യാര്‍ത്ഥികള്‍ ഇന്ന് യുക്രൈന്‍റെ പടിഞ്ഞാറന്‍ അതിര്‍ത്തി കടന്നു. മറ്റുള്ളവരെ ഒഴിപ്പിക്കാനുള്ള ദൌത്യത്തില്‍ ഇപ്പോഴും പുരോഗതി ഉണ്ടായിട്ടില്ല. പോളണ്ടിലെത്തിയ കൂടുതല്‍ വിദ്യാര്‍ത്ഥികളെ വ്യോമസേന ഇന്ത്യയിലേക്ക് തിരിച്ചയക്കും. മടങ്ങുന്ന വിദ്യാര്‍ത്ഥികളുമായി പോളണ്ടിലെ യുക്രൈന്‍ അതിര്‍ത്തിയിലെത്തിയ ആദ്യത്തെ മലയാളം ടിവി ചാനല്‍ പ്രതിനിധി പ്രശാന്ത് രഘുവംശം സംസാരിക്കുന്നു.

യുക്രൈനിൽ(ukraine) നിന്നുള്ള ഇന്ത്യാക്കാരെ രക്ഷപ്പെടുത്തുന്നതിനുളള രക്ഷാദൗത്യമായ ഓപറേഷൻ ​ഗം​ഗ (operation ganga)വൈകാതെ പൂർത്തിയാക്കുമെന്ന് കേന്ദ്രമന്ത്രി ജനറൽ വികെ സിംഗ് (central minister vk singh). പോളണ്ടില്‍ എത്തിയ ആദ്യത്തെ മലയാള വാര്‍ത്ത ചാനല്‍ പ്രതിനിധി ഏഷ്യാനെറ്റ് ന്യൂസിന്‍റെ പ്രശാന്ത് രഘുവംശത്തോട് സംസാരിക്കുകയായിരുന്നു കേന്ദ്രമന്ത്രി. രണ്ടു ദിവസത്തിൽ നല്ല ഫലം ഉണ്ടാകും. പരിഭ്രാന്തിയുണ്ടാകുക സ്വഭാവികമാണ്. ഓരോ രക്ഷാദൗത്യവും വ്യത്യസ്തമാണ്. എല്ലാവർക്കും സുരക്ഷിതത്വം പ്രധാനമന്ത്രി ഉറപ്പാക്കും. വോളണ്ടിയർമാരുടെ സേവനം രക്ഷാ പ്രവർത്തനച‌ത്തെ വേണ്ടവിധത്തിൽ സഹായിച്ചുവെന്നും കേന്ദ്രമന്ത്രി ജനറൽ വികെ സിംഗ് പറഞ്ഞു.

ഇന്ത്യയുടെ രക്ഷാ ദൗത്യത്തിൽ സംതൃപ്തിയെന്ന്‌ പോളണ്ടിലെ ഇന്ത്യൻ അംബാസഡർ നഗ്മ മല്ലിക്ക്. എല്ലാ കാര്യങ്ങളും നന്നായി ഏകോകിപ്പിക്കാൻ കഴിഞ്ഞു. ഇപ്പോഴും ഏകോപനം നന്നായി നടക്കുന്നുണ്ട്. 13 പ്രത്യേക വിമാനങ്ങൾ ഇതുവരെ പോളണ്ടിൽ നിന്ന് സർവ‌ീസ് നടത്തി.ഇതിനെല്ലാം കേന്ദ്ര സർക്കാരാണ് ചുക്കാൻ പിടിച്ചത്.വ്യോമസേനയുടെ ഒരു വിമാനം കൂടി ഇന്നുണ്ടാകും.കർഖീവിൽ നിന്ന് രക്ഷപ്പെട്ട കൂടുതൽ പേർ ലിവീവിലെത്തിയിട്ടുണ്ടെന്നും പോളണ്ടിലെ ഇന്ത്യൻ അംബാസഡർ നഗ്മ മല്ലിക്ക് പറഞ്ഞു. കാസർഗോഡ് സ്വദേശിയാണ് നഗ്മ എം മല്ലിക്ക്

click me!