'അമേരിക്കൻ കാപിറ്റോൾ കലാപങ്ങൾക്കിടയിൽ ത്രിവർണ്ണപതാക' - ആളെത്തിരഞ്ഞ് സോഷ്യൽ മീഡിയ, വീഡിയോ വൈറൽ

By Web TeamFirst Published Jan 7, 2021, 1:52 PM IST
Highlights

ഇന്ത്യൻ വംശജനായിട്ടുള ആരോ ഒരാളും ട്രംപ് അനുകൂലികളായ ഈ പ്രതിഷേധക്കാരുടെ സംഘത്തിൽ ഉണ്ടായിരുന്നു എന്നത് വ്യക്തമാണ്. 

തെരഞ്ഞെടുപ്പ് ഫലം റദ്ദാക്കണം എന്നാവശ്യപ്പെട്ടുകൊണ്ടുള്ള ഡോണൾഡ് ട്രംപിന്റെ അസാധാരണ റാലിക്ക് പിന്നാലെ, കൊടികളും വീശിക്കൊണ്ട്, ഏറെ അക്രമാസക്തമായ ഒരു ജനക്കൂട്ടം കാപിറ്റോൾ ബിൽഡിങ്ങിന്റെ പുറത്തുള്ള ബാരിക്കേഡുകൾ തകർത്ത് അകത്തേക്ക് കയറി. ഏറെ നിശ്ശബ്ദമായി നിയമനിർമാണം നടക്കുന്ന ആ കെട്ടിടത്തിന്റെ അകത്തളങ്ങളിലെ സകല ഫർണിച്ചറുകളും ചില്ലുജനാലകളും അടിച്ചുതകർത്തുകൊണ്ട് ആ ജനക്കൂട്ടം അവിടെ അഴിഞ്ഞാട്ടം തന്നെ നടത്തി. 

അക്രമങ്ങൾ തുടങ്ങി മിനിറ്റുകൾക്കുള്ളിൽ തന്നെ അതിന്റെ തത്സമയ ദൃശ്യങ്ങളും മാധ്യമങ്ങളിലൂടെ പ്രവഹിച്ചു തുടങ്ങി. അതെ സമയം തന്നെ ട്വിറ്ററിലും ഫേസ്ബുക്കിലും യൂട്യൂബിലും ഒക്കെ ഈ അക്രമങ്ങളുടെ വിഡിയോകൾ വൈറലാകാനും തുടങ്ങി.  ഈ അക്രമങ്ങൾക്കിടെ, വീഡിയോ ദൃശ്യങ്ങളിൽ ഒന്നിൽ കണ്ട ഇന്ത്യയുടെ ത്രിവർണ്ണ പതാകയാണ് ഇപ്പോൾ സാമൂഹിക മാധ്യമങ്ങളിൽ ചർച്ചയായിട്ടുളളത്. ഇന്ത്യൻ വംശജനായിട്ടുള ആരോ ഒരാളും ട്രംപ് അനുകൂലികളായ ഈ പ്രതിഷേധക്കാരുടെ സംഘത്തിൽ ഉണ്ടായിരുന്നു എന്നത് വ്യക്തമാണ്. ഇന്ത്യൻ ദേശീയ പതാകയേന്തിയ ഒരാളും അക്രമികളുടെ കൂട്ടത്തിൽ ഉണ്ടായിരുന്നു എന്നത് ട്വിറ്ററിൽ പ്രചരിക്കുന്ന ഈ വീഡിയോയിൽ വളരെ വ്യക്തമായി കാണാം. 

എന്തായാലും വീഡിയോ വൈറൽ ആയതിനു പിന്നാലെ വരുൺ ഗാന്ധിയും ഈ ട്വീറ്റ് പങ്കുവെച്ചു. "ഇതിനിടയിൽ ഇന്ത്യൻ ത്രിവർണ പതാകയ്ക്ക് എന്താണ് കാര്യം? ഈ പ്രതിഷേധത്തിൽ എന്തായാലും ഇന്ത്യക്ക് പങ്കുചേരാൻ യാതൊരു കാരണവുമില്ല. " എന്നാണ് അദ്ദേഹം തന്റെ ട്വീറ്റിൽ കുറിച്ചത്.

എന്തായാലും ഈ വീഡിയോ വൈറലായതോടെ, പിന്നാലെ ആരാണിയാൾ എന്നന്വേഷിച്ചുകൊണ്ടുള്ള ട്വീറ്റുകളുടെ പെരുമഴ കൂടി ഉണ്ടായതോടെ, ആരാണ് ഈ ട്രംപിനുവേണ്ടി അക്രമങ്ങൾ അഴിച്ചുവിടുന്ന സംഘത്തിലെ ഈ ഇന്ത്യൻ വംശജൻ എന്നറിയാനുള്ള കൗതുകം സോഷ്യൽ മീഡിയയിൽ സജീവമായിരിക്കുകയാണ്. 

 

click me!