റംസാൻ മാസത്തിന് മുന്നോടിയായി ​ഗാസയിൽ 100 മസ്ജിദുകൾ നിർമിച്ച് നൽകും; ഉറപ്പ് നൽകി ഇന്തോനേഷ്യ

Published : Jan 30, 2025, 11:16 AM IST
റംസാൻ മാസത്തിന് മുന്നോടിയായി ​ഗാസയിൽ 100 മസ്ജിദുകൾ നിർമിച്ച് നൽകും; ഉറപ്പ് നൽകി ഇന്തോനേഷ്യ

Synopsis

വെടിനിർത്തൽ പ്രാബല്യത്തിൽ വന്നതിന് പിന്നാലെ, 3,76,000 ലധികം പലസ്തീനികൾ വടക്കൻ ഗസയിലെ വീടുകളിലേക്ക് മടങ്ങിയതായി യുഎൻ അറിയിച്ചു.

ജക്കാര്‍ത്ത: ഇസ്രായേൽ-ഹമാസ് യുദ്ധത്തിൽ തകർന്ന ഗാസയിൽ  100 മസ്ജിദുകള്‍ നിർമ്മിച്ച് നൽകുമെന്ന് ഇന്തോനേഷ്യ. വ്രതകാലമായ റംസാൻ തുടങ്ങാനിരിക്കെ മസ്ജിദ് നിർമാണം വേ​ഗത്തിലാക്കുമെന്ന് ഇന്തോനേഷ്യ മസ്ജിദ് കൗൺസിൽ ചെയര്‍മാനും മുൻ ഇന്തോനേഷ്യൻ വൈസ് പ്രസിഡന്റുമായ മുഹമ്മദ് ജുസുഫ് കല്ല പറഞ്ഞു. ഒന്നര വർഷത്തെ ഇസ്രായേൽ അധിനിവേശം ഗാസയെ തകർത്ത് തരിപ്പണമാക്കി. ആയിരത്തിലധികം പള്ളികളാണ് തകര്‍ത്തതെന്നും അദ്ദേഹം പറഞ്ഞു.

പദ്ധതിയുടെ ആദ്യഘട്ടത്തിൽ 10 പള്ളികള്‍ നിര്‍മിക്കും. പിന്നീട് 90 എണ്ണം കൂടി നിർമിക്കും. ഇന്തോനേഷ്യന്‍ ജനത പള്ളി നിര്‍മാണവുമായി സഹകരിക്കും. പദ്ധതി എങ്ങനെ നടപ്പിലാക്കണമെന്ന കാര്യം ഗാസ അധികൃതരുമായി ചര്‍ച്ച നടത്തി തീരുമാനിക്കുമെന്നും അദ്ദേഹം പറഞ്ഞു. 2023 ഓക്ടോബർ ആക്രമണത്തിന് ശേഷം ജനുവരി 19നാണ് ഗാസയിൽ ഇസ്രായേലും ഹമാസും വെടിനിർത്തൽ കരാർ അം​ഗീകരിച്ചത്. ഇതിനിടയിൽ അമ്പതിനായിരത്തോളം പലസ്തീനികളും മൂവായിരത്തോളം ഇസ്രായേലികളും കൊല്ലപ്പെട്ടു.

വെടിനിർത്തൽ പ്രാബല്യത്തിൽ വന്നതിന് പിന്നാലെ, 3,76,000 ലധികം പലസ്തീനികൾ വടക്കൻ ഗസയിലെ വീടുകളിലേക്ക് മടങ്ങിയതായി യുഎൻ അറിയിച്ചു. നെത് സരിം ഇടനാഴിയിൽ നിന്ന് ഇസ്രായേൽ സൈന്യം പിന്മാറിയതോടെയാണ് ജനം വീടുകളിലേക്ക് മടങ്ങിത്തുടങ്ങിയത്. 

PREV

ഇന്ത്യയിലെയും ലോകമെമ്പാടുമുള്ള എല്ലാ International News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam Live News  തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam

 

Read more Articles on
click me!

Recommended Stories

8 യൂറോപ്യൻ രാജ്യങ്ങൾക്ക് മേല്‍ അധിക തീരുവ ചുമത്തുന്നതില്‍ നിന്ന് പിന്മാറി ട്രംപ്; മനംമാറ്റം നാറ്റോ സെക്രട്ടറി ജനറലുമായുള്ള കൂടിക്കാഴ്ചയ്ക്ക് ശേഷം
മോദിയോട് ഏറെ ബഹുമാനമെന്ന് ട്രംപ്; ലോക വേദിയിൽ വീണ്ടും ഇന്ത്യ തള്ളിയ വിഷയം ഉന്നയിച്ചു; വ്യാപാര കരാർ വൈകില്ലെന്നും പ്രതികരണം