യുഎസിൽ 64 യാത്രക്കാരുമായി പോയ വിമാനം ഹെലികോപ്റ്ററുമായി കൂട്ടിയിടിച്ചു, തകർന്ന് നദിയിൽ വീണു; അപകടം ലാൻഡിങിനിടെ

Published : Jan 30, 2025, 10:11 AM ISTUpdated : Jan 30, 2025, 10:59 AM IST
യുഎസിൽ 64 യാത്രക്കാരുമായി പോയ വിമാനം ഹെലികോപ്റ്ററുമായി കൂട്ടിയിടിച്ചു, തകർന്ന് നദിയിൽ വീണു; അപകടം ലാൻഡിങിനിടെ

Synopsis

64 പേരാണ് വിമാനത്തിൽ ഉണ്ടായിരുന്നത്. ഹെലികോപ്റ്ററിൽ മൂന്ന് സൈനികരും.

വാഷിങ്ടണ്‍: അമേരിക്കയിൽ യാത്രാവിമാനം ഹെലികോപ്റ്ററുമായി കൂട്ടിയിടിച്ച് തകർന്ന് നദിയിൽ വീണു. വാഷിങ്ടണ്‍ ഡിസിയിലാണ് അപകടം. 60 യാത്രക്കാരും നാല് ജീവനക്കാരുമാണ് വിമാനത്തിൽ ഉണ്ടായിരുന്നത്. രക്ഷാപ്രവർത്തനം തുടരുകയാണ്. 

റൊണാൾഡ് റീഗൻ വാഷിംഗ്ടൺ നാഷണൽ എയർപോർട്ടിന് സമീപമാണ് യാത്രാവിമാനം ഹെലികോപ്റ്ററുമായി കൂട്ടിയിടിച്ചത്. ബ്ലാക്ക്‌ഹോക്ക് ഹെലികോപ്റ്ററിൽ മൂന്ന് യുഎസ് സൈനികരാണ് ഉണ്ടായിരുന്നത്. സേനയുടെ ഹെലികോപ്റ്ററാണ് അപകടത്തിൽ പെട്ടതെന്ന് യുഎസ് ആർമി സ്ഥിരീകരിച്ചു. പരിശീലന പറക്കലിനിടെയാണ് അപകടമുണ്ടായത്. രക്ഷാപ്രവർത്തനം തുടരുകയാണെന്നും അധികൃതർ അറിയിച്ചു.

പൊട്ടോമാക് നദിയിലേക്കാണ് യാത്രാ വിമാനം പതിച്ചതെന്ന് കൊളംബിയ മെട്രോപൊളിറ്റൻ പൊലീസ് ഡിപ്പാർട്ട്മെന്‍റ് അറിയിച്ചു. കൻസാസിലെ വിചിതയിൽ നിന്ന് പുറപ്പെട്ട പിഎസ്എ 5342 വിമാനമാണ് നദിയിൽ തകർന്നുവീണത്. നദിയിലെ തെരച്ചിൽ തുടരുകയാണ്. രാത്രിയിലാണ് അപകടമുണ്ടായത് എന്നതിനാൽ രക്ഷാപ്രവർത്തനം ദുഷ്കരമാണ്. മണിക്കൂറുകൾ പിന്നിട്ടിട്ടും ആരെയും ഇതുവരെ കണ്ടെത്താനായിട്ടില്ല.

ടേക്ക് ഓഫിന് തൊട്ടുമുൻപ് എയർ ബുസാൻ വിമാനത്തിന് തീപിടിച്ചു; 176 പേരെയും ഉടൻ പുറത്തിറക്കി, ഒഴിവായത് വൻദുരന്തം

ഏഷ്യാനെറ്റ് ന്യൂസ് ലൈവ് യൂട്യൂബിൽ കാണാം

PREV
click me!

Recommended Stories

സമാധാന ചർച്ചകൾ മൂന്നാം ദിനത്തിൽ, യുക്രൈന് നേരെ ആക്രമണം കടുപ്പിച്ച് റഷ്യ, ഒറ്റ രാത്രിയിൽ വിക്ഷേപിച്ചത് 653 ഡ്രോണുകളും 51 മിസൈലുകളും
ഡ്യൂറൻഡ് ലൈനിൽ വീണ്ടും സംഘർഷം, പാകിസ്താനും അഫ്ഗാനിസ്താനും ഏറ്റുമുട്ടി, 5 പേർ കൊല്ലപ്പെട്ടു