10 ദിവസം മാത്രം, 76-ാം റിപ്പബ്ലിക് ദിനം ആഘോഷമാക്കാൻ രാജ്യം, ഇക്കുറി മുഖ്യാതിഥിയാകുക ഇന്തോനേഷ്യൻ പ്രസിഡന്‍റ്

Published : Jan 21, 2025, 10:49 PM IST
10 ദിവസം മാത്രം, 76-ാം റിപ്പബ്ലിക് ദിനം ആഘോഷമാക്കാൻ രാജ്യം, ഇക്കുറി മുഖ്യാതിഥിയാകുക ഇന്തോനേഷ്യൻ പ്രസിഡന്‍റ്

Synopsis

പ്രസിഡന്റായ ശേഷം സുബിയാന്തോ ഇന്ത്യ സന്ദർശിക്കുന്നത് ഇതാദ്യമായാണ്

ദില്ലി: 76 -ാം റിപ്പബ്ലിക്‌ ദിനം ആഘോഷമാക്കാനുള്ള എല്ലാ തയ്യാറെടുപ്പുകളും അന്തിമഘട്ടത്തിലാണ്. പത്ത് ദിവസം മാത്രമുള്ളപ്പോൾ സജ്ജീകരണങ്ങളെല്ലാം പൂർത്തിയാകുന്നതായി കേന്ദ്ര സർക്കാർ വൃത്തങ്ങൾ വ്യക്തമാക്കി. ഇത്തവണത്തെ റിപ്പബ്ലിക്‌ ദിനാഘോഷത്തിൽ ഇന്തോനേഷ്യൻ പ്രസിഡന്‍റ് പ്രബോവോ സുബിയാന്തോയാകും മുഖ്യാതിഥിയാകുയെന്ന് കേന്ദ്രം അറിയിച്ചു.

എല്ലാം റെഡി, പക്ഷേ വെടിനിർത്തൽ കരാർ പ്രാബല്യത്തിലാകാൻ വൈകുന്നു! കാരണം ഇസ്രയേൽ മന്ത്രിസഭ യോഗം വൈകുന്നത്

പ്രസിഡന്റായ ശേഷം സുബിയാന്തോ ഇന്ത്യ സന്ദർശിക്കുന്നത് ഇതാദ്യമായാണ്. മുൻ കരസേന തലവൻ കൂടിയായ സുബിയാന്തോ, ഒക്‌ടോബറിൽ പ്രസിഡന്റായി ചുമതലേയറ്റ ശേഷമുള്ള ആദ്യമായി ഇന്ത്യ സന്ദർശിക്കുന്നതിനാൽ തന്നെ ഇരു രാജ്യങ്ങളും തമ്മിൽ അതീവ പ്രാധാന്യമുള്ള വിഷയങ്ങളിൽ ചർച്ചകൾ നടക്കാനാണ് സാധ്യത. 2020 ൽ ഇന്തോനേഷ്യയുടെ പ്രതിരോധ മന്ത്രിയായിരിക്കെ സുബിയാന്തോ ദില്ലി സന്ദർശിച്ചിരുന്നു. പ്രധാനമന്ത്രി നരേന്ദ്ര മോദിയടക്കമുള്ള നേതാക്കളുമായി ഇക്കുറി സുബിയാന്തോ കൂടിക്കാഴ്ച നടത്തും. ജനുവരി 25 നാകും ഇന്തോനേഷ്യൻ പ്രസിഡന്റ് ഇന്ത്യയിൽ എത്തും. രാഷ്ട്രപതി ഭവനിൽ നടക്കുന്ന അറ്റ് ഹോം വിരുന്നിലും സുബിയാന്തോ പങ്കെടുക്കും.

അതിനിടെ പുറത്തുവന്ന മറ്റൊരു വാർത്ത റിപ്പബ്ലിക് ദിനത്തോടനുബന്ധിച്ച് ജനുവരി 26 ന് രാഷ്ട്രപതി ഭവനിൽ നടക്കുന്ന റിപ്പബ്ലിക് ഡേ അറ്റ് ഹോം 2025 ൽ പങ്കെടുക്കാൻ കേരളത്തിൽ നിന്ന് 12 വിശിഷ്ടാതിഥികൾക്ക് ക്ഷണം ലഭിച്ചു. വിവിധ മേഖലയിൽ നിന്നുള്ള  വിശിഷ്ട വ്യക്തിത്വങ്ങൾക്കാണ് ഇക്കുറി രാഷ്ട്രപതി ഭവനിൽ നിന്നുള്ള ക്ഷണം ലഭിച്ചിട്ടുള്ളത്. ജ്യോതിർഗമയ ഫൗണ്ടേഷന്‍റെ സ്ഥാപക ടിഫാനി ബ്രാർ, ഇന്ത്യൻ മർച്ചന്‍റ് നേവിയുടെ ആദ്യ വനിതാ ക്യാപ്റ്റനായ ക്യാപ്റ്റൻ രാധിക മേനോൻ, 2024ലെ സർവശ്രേഷ്ഠ് ദിവ്യാംഗ്ജൻ വിഭാഗത്തിൽ വ്യക്തിഗത മികവിനുള്ള ദേശീയ അവാർഡ് നേടിയ അനന്യ ബിജേഷ്, മൻകീ ബാത്തിൽ പരാമർശിക്കപ്പെട്ട തേജ വി പി, സുബ്രമണ്യൻ മലയത്തൊടി, ചലച്ചിത്രകാരനും അനിമേറ്ററുമായ ഹരിനാരായണൻ രാജീവ്, ഐ എസ് ആർ ഒ ചെയർമാൻ ഡോ. വി നാരായണൻ, വി എസ് എസ് എസ് സി ഡയറക്ടർ ഉണ്ണികൃഷ്ണൻ എസ്, മുൻ ഇന്ത്യൻ ഹോക്കി താരം പി ആർ ശ്രീജേഷ്, മനോരമ ഓൺലൈൻ സി ഇ ഒ മറിയം മാമ്മൻ മാത്യു, മുൻ രാജ്യസഭാംഗം ശ്രേയാംസ് കുമാർ, ജവഹർ നവോദയ വിദ്യാലയ പ്രിൻസിപ്പൽ ഡോ. രത്നാകരൻ കെ ഒ എന്നിവർക്കാണ് റിപ്പബ്ലിക് ഡേ അറ്റ് ഹോം 2025ൽ പങ്കെടുക്കാനുള്ള ക്ഷണം ലഭിച്ചത്. ഇവരെ അഭിസംബോധന ചെയ്ത് രാഷ്ട്രപതിയുടെ ഓഫീസിൽ നിന്നുള്ള ക്ഷണപത്രം ഇതിനകം വിതരണം ചെയ്തതായി കേരള സർക്കിൾ , ചീഫ് പോസ്റ്റ്മാസ്റ്റർ ജനറലിന്റെ ഓഫീസ് അറിയിച്ചു.

ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ തത്സമയം കാണാം

PREV

ഇന്ത്യയിലെയും ലോകമെമ്പാടുമുള്ള എല്ലാ International News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam Live News  തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam

 

Read more Articles on
click me!

Recommended Stories

'ഇതൊരു യുദ്ധമല്ല, പ്രതികാരമാണ്', ഓപ്പറേഷൻ ഹോക്കൈ സ്ട്രൈക്ക് എന്ന പേരിൽ സിറിയയിൽ യുഎസ് സൈനിക നീക്കം; ലക്ഷ്യം ഐസിസിനെ തുടച്ചുനീക്കൽ
അതിർത്തികളിൽ ജാഗ്രത; ബംഗ്ലാദേശിലെ സംഘർഷത്തിൽ കരുതലോടെ നീങ്ങാൻ ഇന്ത്യ, ഹാദിയുടെ സംസ്കാരം ഇന്ന്