Ukraine Crisis: ആശങ്കയിൽ അന്താരാഷ്ട്ര ആണവോർജ ഏജൻസി;ചെർണോബിലെ ആണവോർജ നിലയവുമായുള്ള ബന്ധം നിലച്ചു

Web Desk   | Asianet News
Published : Mar 09, 2022, 09:59 AM IST
Ukraine Crisis: ആശങ്കയിൽ അന്താരാഷ്ട്ര ആണവോർജ ഏജൻസി;ചെർണോബിലെ ആണവോർജ നിലയവുമായുള്ള ബന്ധം നിലച്ചു

Synopsis

പ്രവർത്തനം ഇല്ലെങ്കിലും ആണവ വികിരണത്തിന്റെ തോത് അടക്കം നിർണായക വിവരങ്ങൾ വിലയിരുത്തേണ്ടതുണ്ട്.എന്നാൽ വിവരങ്ങൾ ലഭിക്കുന്നത് ഒരാഴ്ചയായി നിലച്ചതോടെ കടുത്ത ആശങ്കയുണ്ട് അന്താരാഷ്ട്ര ആണവോർജ ഏജൻസിക്ക്

വിയന്ന: ചെർണോബിലെ(CHERNOBYL) ആണവോർജനിലയവുമായുള്ള ബന്ധം( nuclear power plant )പൂർണമായും നഷ്ടപ്പെട്ടെന്ന് അന്താരാഷ്ട്ര ആണവോർജ ഏജൻസി(international atomic energy agency). കഴിഞ്ഞ ഒരാഴ്ചയായി ചെർണോബിലെ ആണവോർജ നിലയത്തിൽ നിന്നുള്ള വിവരങ്ങൾ ഒന്നും ഏജൻസിക്ക് ലഭിക്കുന്നില്ലെന്ന് അന്താരാഷ്ട്ര ആണവോർജ ഏജൻസി തലവൻ റഫേൽ ​ഗ്രോസി അറിയിച്ചു. ഇപ്പോൾ പ്രവർത്തന ക്ഷമമല്ലെങ്കിലും കഴിഞ്ഞ ഒരാഴ്ച മുമ്പ് വെര സുരക്ഷാ വിവരങ്ങൾ കിട്ടിയിരുന്നു. സുരക്ഷാ വിവരങ്ങൾ നിലച്ചോതോടെ കടുത്ത ആശങ്കയിലാണ് അന്താരാഷ്ട്ര ആണവോർജ ഏജൻസി. 

ആണവ ദുരന്തത്തിന് ശേഷം 1986 മുതൽ അടച്ചിട്ടിരിക്കുകയാണ് ചെർണോബിലെ ആണവോർജ നിലയം. എങ്കിലും കൃത്യമായ സുരക്ഷാ വിവരങ്ങൾ അന്താരാഷ്ട്ര ആണവോർജ ഏജൻസിക്ക്  ലഭിച്ചിരുന്നു. പ്രവർത്തനം ഇല്ലെങ്കിലും ആണവ വികിരണത്തിന്റെ തോത് അടക്കം നിർണായക വിവരങ്ങൾ വിലയിരുത്തേണ്ടതുണ്ട്.എന്നാൽ വിവരങ്ങൾ ലഭിക്കുന്നത് ഒരാഴ്ചയായി നിലച്ചതോടെ കടുത്ത ആശങ്കയുണ്ട് അന്താരാഷ്ട്ര ആണവോർജ ഏജൻസിക്ക്. പ്രവർത്തനം ഇല്ലെങ്കിലും 200 സുരക്ഷാ ജീവനക്കാർ റൊട്ടേഷൻ അടിസ്ഥാനത്തിൽ ഇവിടെ ജോലി ചെയ്യുന്നുണ്ട്. 2000 ആളുകളും ഇവിടങ്ങളിലായി ഉണ്ട്. ആണവ വികിരണത്തിന്റെ തോത് , ഇവരുടെ സുരക്ഷ അടക്കമുള്ള വിഷയങ്ങളിൽ കടുത്ത ആശങ്കയാണ് അന്താരാഷ്ട്ര ആണവോർജ ഏജൻസി പങ്കുവച്ചിരിക്കുന്നത്.

റഷ്യ യുക്രെയ്നിലെ യുദ്ധം തുടങ്ങിയ ശേഷം റഷ്യൻ സൈന്യം ആണവ നിലയം പിടിച്ചെടുത്തിരുന്നു. റഷ്യൻ സൈന്യത്തിന്റെ പൂർണ നിയന്ത്രണത്തിലാണ് ഇപ്പോൾ ചെർണോബിലെ ആണവോർജ നിലയം. വിവരം ലഭിക്കാത്തതിനെ കുറിച്ച് പ്രതികരിക്കാൻ പക്ഷേ റഷ്യ തയാറായിട്ടില്ല

സുമിയിൽ നിന്നുള്ള ഇന്ത്യൻ വിദ്യാർഥികൾ ലിവീവിലേക്ക് ; മാനുഷിക ഇടനാഴിയിലൂടെയുള്ള ആദ്യ ഒഴിപ്പിക്കൽ

പോളണ്ട്: യുദ്ധം തുടരുന്ന യുക്രെയ്നിലെ സുമിയിൽ നിന്നുള്ള ഇന്ത്യൻ വിദ്യാർഥികൾ ലിവീവിലേക്ക് തിരിച്ചു. ഇന്ത്യൻ സമയം പുലർച്ചെ ഒന്നരയോടെ പൊൾട്ടോവ റെയിൽവേ സ്റ്റേഷനിലെത്തിയ ശേഷമാണ് വിദ്യാർഥികൾ ലിവീവിലേക്ക് തിരിച്ചത്. പൊൾട്ടോവയിൽ നിന്ന് യാത്ര തിരിച്ച് സുമിയിലെ വിദ്യാർഥികൾ ട്രെയിനിൽ ആണ്  ലിവീവിലേക്ക് പുറപ്പെട്ടത്. വിദ്യാർഥികൾ നാളെ പോളണ്ട്‌ അതിർത്തിയിൽ എത്തും. സുമിയിൽനിന്ന് ഒഴിപ്പിച്ച600 ഇന്ത്യൻ വിദ്യാർഥികൾ ആണ് പോൾട്ടോവയിലെത്തി അവിടെ  നിന്നും ലിവീവിലേക്ക് തിരിച്ചത്. മാനുഷിക ഇടനാഴിയിലൂടെയുള്ള ആദ്യസുരക്ഷിത ഒഴിപ്പിക്കൽ ആണ് ഇന്ത്യ നടത്തിയത്. ഇന്നും ഇന്ത്യൻ സമയം പന്ത്രണ്ടര മുതൽ പ്രധാന നഗരങ്ങളിൽ വെടിനിർത്തുമെന്ന്
റഷ്യ അറിയിച്ചിട്ടുണ്ട്

സുമിയടക്കം അഞ്ച് യുക്രൈൻ നഗരങ്ങളിൽ റഷ്യ ഇന്നലെ വെടിനിർത്തൽ പ്രഖ്യാപിച്ചിരുന്നു. സുരക്ഷാ ഇടനാഴികളും തുറന്നു നൽകിയ തുടർന്നാണ് ഇന്ത്യൻ എംബസിയിൽ നിന്നുള്ള വിവരങ്ങൾ ലഭിച്ചശേഷം സുമിയിലെ വിദ്യാർഥികൾ പുറപ്പെട്ടത്. 

റഷ്യ യുക്രെയ്ൻ യുദ്ധത്തിൽ നാറ്റോ നേരിട്ട് പങ്കു ചേരേണ്ടതില്ല

പോളണ്ട് : റഷ്യ യുക്രെയ്ൻ യുദ്ധത്തിൽ നാറ്റോ നേരിട്ട് പങ്കു ചേരേണ്ടതില്ലെന്ന് യൂറോപ്യൻ യൂണിയൻ പാർലമെന്റ് അം​ഗം മാൾട്ടി ഗലി ഏഷ്യാനെറ്റ് ന്യൂസിനോട് പറഞ്ഞു. ലോകം ഒറ്റക്കെട്ടായി റഷ്യയെ സമ്മർദത്തിലാക്കണമെന്നും ഗലി നിർദേശിച്ചു. യൂറോപ്യൻ യൂണിയൻ യുക്രെയ്ൻ ജനതയ്ക്കൊപ്പം ഉറച്ചു നിൽക്കുമെന്നും യൂറോപ്യൻ യൂണിയൻ പാർലമെന്റ് അം​ഗം മാൾട്ടി ഗലി ഏഷ്യാനെറ്റ് ന്യൂസിനോട് പറഞ്ഞു. പോളണ്ട് അതിർത്തിയായ മെഡിക്കയിൽ എത്തിയതായിരുന്നു യൂറോപ്യൻ യൂണിയൻ പാർലമെന്റ് അം​ഗം മാൾട്ടി ഗലി 

PREV

ഇന്ത്യയിലെയും ലോകമെമ്പാടുമുള്ള എല്ലാ International News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam Live News  തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam

 

Read more Articles on
click me!

Recommended Stories

'ഇറാന്‍റെ പരമാധികാരത്തെ ബഹുമാനിക്കണം'; പിന്തുണയുമായി ചൈനയും റഷ്യയും, ചർച്ച നടത്തി യുഎൻ മേധാവി
മനുഷ്യൻ വീണ്ടും ചന്ദ്രനിലേക്ക്; 54 വർഷത്തിന് ശേഷം നാസയുടെ ദൗത്യം, ചന്ദ്രനെ ചുറ്റി തിരിച്ചെത്തുക വനിത ഉൾപ്പെടെ നാലംഗ സംഘം