ഐഫോൺ 18 പ്രോ, ഐഫോൺ 18 പ്രോ മാക്സ് ഫോണുകൾ അവതരിപ്പിച്ച് ആപ്പിൾ; വിലയും സവിശേഷതകളും അറിയാം

Published : Sep 09, 2026, 11:46 PM IST
iphone 18 pro

Synopsis

ബുധനാഴ്ച ആപ്പിൾ പാർക്കിൽ നടന്ന 'സർപ്രൈസ് ആൻഡ് ഷൈൻ' ചടങ്ങിലാണ് പുതിയ ഫോണുകൾ അവതരിപ്പിച്ചത്. കഴിഞ്ഞ വർഷത്തെ ഐഫോൺ 17 പ്രോ മോഡലുകളെ അപേക്ഷിച്ച് മികച്ച ഹാർഡ്‌വെയർ അപ്‌ഗ്രേഡുകളോടെയാണ് പുതിയ ഫോണുകൾ വിപണിയിലെത്തുന്നത്.

കാലിഫോർണിയ: ആപ്പിളിന്റെ പുതിയ ഐഫോൺ 18 പ്രോ(iPhone 18 Pro) ഐഫോൺ 18 പ്രോ മാക്സ്(iPhone 18 Pro Max) ഫോണുകൾ അവതരിപ്പിച്ചു. ബുധനാഴ്ച ആപ്പിൾ പാർക്കിൽ നടന്ന 'സർപ്രൈസ് ആൻഡ് ഷൈൻ' ചടങ്ങിലാണ് പുതിയ ഫോണുകൾ അവതരിപ്പിച്ചത്. കഴിഞ്ഞ വർഷത്തെ ഐഫോൺ 17 പ്രോ മോഡലുകളെ അപേക്ഷിച്ച് മികച്ച ഹാർഡ്‌വെയർ അപ്‌ഗ്രേഡുകളോടെയാണ് പുതിയ ഫോണുകൾ വിപണിയിലെത്തുന്നത്.

പുതിയ A20 പ്രോ ചിപ്‌സെറ്റാണ് ഇരു ഫോണുകൾക്കും കരുത്തേകുന്നത്. 6-കോർ സിപിയുവും 7-കോർ ജിപിയുവും ഇതിലുണ്ട്. ആപ്പിൾ സ്വന്തമായി വികസിപ്പിച്ച പുതിയ C2 മോഡവും ഫോണുകളിൽ ഉൾപ്പെടുത്തിയിട്ടുണ്ട്. iOS 27 ഓപ്പറേറ്റിംഗ് സിസ്റ്റത്തിലാണ് പ്രവർത്തിക്കുന്ന ഐഫോൺ 18 പ്രോയിൽ 6.3 ഇഞ്ച് ഡിസ്‌പ്ലേയും ഐഫോൺ 18 പ്രോ മാക്സിൽ 6.9 ഇഞ്ച് ഡിസ്‌പ്ലേയുമാണുള്ളത്. ഇരു സ്മാർട്ട്‌ഫോണുകളിലും ട്രിപ്പിൾ റിയർ ക്യാമറ സംവിധാനമാണുള്ളത്. വേരിയബിൾ അപ്പർച്ചറുള്ള 48 മെഗാപിക്സൽ ഫ്യൂഷൻ പ്രൈമറി സെൻസർ, 48 മെഗാപിക്സൽ അൾട്രാവൈഡ് ക്യാമറ, 48 മെഗാപിക്സൽ 2x ടെലിഫോട്ടോ ലെൻസ് എന്നിവ ഉൾപ്പെടുന്നു. മുൻവശത്ത് ഓട്ടോഫോക്കസുള്ള 18 മെഗാപിക്സൽ ക്യാമറ നൽകിയിരിക്കുന്നു. ഒരേ സമയം മൂന്ന് ലൈവ് ആക്റ്റിവിറ്റികൾ കാണിക്കാൻ സാധിക്കുന്ന രീതിയിൽ പുതുക്കിയ ഡൈനാമിക് ഐലൻഡ് (Dynamic Island) സംവിധാനം, ഫോണിന്റെ ചൂട് കാര്യക്ഷമമായി നിയന്ത്രിക്കാനായി പുതിയ വേപ്പർ ചേമ്പറും സജ്ജീകരിച്ചിരിക്കുന്നു.

ഒരു തവണ ചാർജ് ചെയ്താൽ ഐഫോൺ 18 പ്രോ 24 മണിക്കൂർ വരെയുള്ള ബാറ്ററി ലൈഫും (36 മണിക്കൂർ വീഡിയോ പ്ലേബാക്ക്) ഐഫോൺ 18 പ്രോ മാക്സ് 30 മണിക്കൂർ വരെയുള്ള ബാറ്ററി ലൈഫും (45 മണിക്കൂർ വീഡിയോ പ്ലേബാക്ക്) നൽകുമെന്നാണ് ആപ്പിളിൻ്റെ അവകാശവാദം. 12 ജിബി റാം, 256 ജിബി സ്റ്റോറേജുള്ള ഐഫോൺ 18 പ്രോയുടെ ഇന്ത്യയിലെ ആരംഭ വില ഏകദേശം Rs. 1,64,900 രൂപയും ഐഫോൺ 18 പ്രോ മാക്സിന്റെ ആരംഭ വില ഏകദേശം Rs. 1,79,900 രൂപയുമാണ്. 512 ജിബി, 1ടിബി, 2ടിബി സ്റ്റോറേജ് വേരിയന്റുകളും ലഭ്യമാണ്. ബ്ലാക്ക്, സിൽവർ, ഗ്ലേഷ്യർ, പുതിയ ബർഗണ്ടി (Burgundy) നിറങ്ങളിൽ ഈ ഫോണുകൾ ലഭ്യമാകും. സെപ്റ്റംബർ 12 മുതൽ ഫോണുകളുടെ പ്രീ-ഓർഡർ ആരംഭിക്കും. സെപ്റ്റംബർ 18 മുതൽ വിപണിയിൽ ലഭ്യമായിത്തുടങ്ങും.

PREV

ഇന്ത്യയിലെയും ലോകമെമ്പാടുമുള്ള എല്ലാ International News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam Live News  തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam

 

Read more Articles on
click me!

Recommended Stories

ഇറാൻ ഭരണകൂടത്തെ വീഴ്ത്തുന്നതിന് വളരെ അടുത്തെത്തി, ആ സഖ്യമൊന്നാകെ തകരും: നെതന്യാഹു
സംഘർഷം വർധിക്കുന്നതിനിടെ നിർണായക സൈനിക നീക്കവുമായി ഇറാൻ; നിയന്ത്രിത സമുദ്ര മേഖല ഹോര്‍മൂസിന് പുറത്തേക്ക് വ്യാപിപ്പിക്കുമെന്ന് ഐആർജിസി