ഇറാൻ-അമേരിക്ക സമാധാന ചര്‍ച്ചകൾ വെള്ളിയാഴ്ച പാകിസ്ഥാനിൽവെച്ച്, യു എസ് സംഘത്തെ നയിക്കുന്നത് ജെ.ഡി വാൻസ്

Published : Apr 09, 2026, 01:34 PM IST
usa

Synopsis

ഇറാനും അമേരിക്കയും തമ്മിലുള്ള സമാധാന ചർച്ചകൾ പാകിസ്ഥാനിലെ ഇസ്ലാമാബാദിൽ നടക്കും. യുഎസ് വൈസ് പ്രസിഡന്റ് ജെ.ഡി. വാൻസ് അമേരിക്കൻ സംഘത്തെയും, പാർലമെന്റ് സ്പീക്കർ മുഹമ്മദ് ബാഗർ ഗാലിബാഫ് ഇറാൻ സംഘത്തെയും നയിക്കും.  

വാഷിങ്ടണ്‍: ഇറാൻ-അമേരിക്ക സമാധാന ചര്‍ച്ചകൾ വെള്ളിയാഴ്ച പാകിസ്ഥാനിലെ ഇസ്ലാമാബാദിൽ നടത്തും. ഇറാനുമായുള്ള സമാധാന ചർച്ചകൾക്കായി യുഎസ് പ്രതിനിധി സംഘത്തെ വൈസ് പ്രസിഡന്റ് ജെ.ഡി. വാൻസ് നയിക്കുമെന്ന് വൈറ്റ് ഹൗസ് അറിയിച്ചു. പാകിസ്ഥാനിൽ വെച്ച് നടക്കുന്ന നിർണ്ണായക ചർച്ചകളിൽ ഇറാന് വേണ്ടി പാർലമെന്റ് സ്പീക്കർ മുഹമ്മദ് ബാഗർ ഗാലിബാഫാണ് ചർച്ചകളിൽ പങ്കെടുക്കുന്നത്. യുഎസ് വൈസ് പ്രസിഡന്റ് ജെ.ഡി വാന്‍സ് നയിക്കുന്ന അമേരിക്കന്‍ സംഘത്തിലെ അംഗങ്ങളെ പ്രസിഡന്റ് ട്രംപാണ് നിയോഗിച്ചത്. സംഘത്തില്‍ സ്‌പെഷല്‍ എന്‍വോയ് സ്റ്റീവ് വിറ്റ്കോഫ്, സീനിയര്‍ അഡൈ്വസറും ട്രംപിന്റെ മരുമകനുമായ ജാരെഡ് കുഷ്‌നര്‍ എന്നിവരുമുണ്ടാകുമെന്നാണ് വൈറ്റ് ഹൗസ് പ്രസ് സെക്രട്ടറി കരോലിന്‍ ലീവിറ്റ് അറിയിച്ചത്.

മേഖലയിൽ സമാധാനം പുനഃസ്ഥാപിക്കുന്നതിനുമുള്ള ശ്രമങ്ങളുടെ ഭാഗമായാണ് സന്ദർശനം. പാകിസ്ഥാൻ വേദിയാകുന്ന ചർച്ചയിൽ വൈസ് പ്രസിഡന്റ് നേരിട്ട് പങ്കെടുക്കുന്നത് അമേരിക്ക ഈ വിഷയത്തിന് നൽകുന്ന പ്രാധാന്യമാണ് വ്യക്തമാക്കുന്നത്. ട്രംപ് ഭരണകൂടം അധികാരമേറ്റെടുത്തതിന് ശേഷമുള്ള ഏറ്റവും പ്രധാനപ്പെട്ട നയതന്ത്ര നീക്കങ്ങളിൽ ഒന്നാണിത്. മിഡിൽ ഈസ്റ്റിലെ സംഘർഷങ്ങൾ ലഘൂകരിക്കാനും ആണവ കരാർ ഉൾപ്പെടെയുള്ള വിഷയങ്ങളിൽ വ്യക്തത വരുത്താനും ചർച്ചകൾ സഹായിക്കുമെന്നാണ് കരുതപ്പെടുന്നത്. വരും ദിവസങ്ങളിൽ പാകിസ്ഥാനിലെത്തുന്ന അമേരിക്കൻ സംഘം ഇറാൻ പ്രതിനിധികളുമായി കൂടിക്കാഴ്ച നടത്തും. 

 

PREV

ഇന്ത്യയിലെയും ലോകമെമ്പാടുമുള്ള എല്ലാ International News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam Live News  തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam

 

Read more Articles on
click me!

Recommended Stories

17 ഏക്കര്‍ വരെ ചാമ്പലാക്കും, ക്ലസ്റ്റര്‍ ബോംബ് പോര്‍മുന ഘടിപ്പിച്ച മിസൈലുകള്‍; ഞെട്ടിച്ച് കിം
അമേരിക്ക-ഇറാൻ വെടിനിർത്തൽ; സ്വാഗതം ചെയ്ത് സൗദി അറേബ്യ, പാകിസ്ഥാന്‍റെ മധ്യസ്ഥതക്ക് പ്രശംസ