ദുബായ് വിമാനത്താവളത്തിന് നേരെ ഇറാൻ്റെ ആക്രമണം, ജീവനക്കാർക്ക് പരിക്കേറ്റു; യാത്രക്കാരെ ഒഴിപ്പിച്ചു

Published : Mar 01, 2026, 04:13 AM IST
Dubai Airport

Synopsis

പശ്ചിമേഷ്യയിൽ സംഘർഷം രൂക്ഷമാകുന്നു. ദുബായ് വിമാനത്താവളത്തിന് നേരെ ഇറാൻ ആക്രമണം നടത്തി. ഇറാൻ്റെ പരമോന്നത നേതാവ് അയത്തൊള്ള അലി ഖമനെയി കൊല്ലപ്പെട്ടെന്ന് അമേരിക്കയും ഇസ്രായേലും അവകാശപ്പെടുമ്പോൾ, ഇറാൻ ഇത് തള്ളി

ദുബായ്: പശ്ചിമേഷ്യയിലെ സംഘർഷം തുടരുന്നു. ദുബായ് വിമാനത്താവളത്തിന് നേരെ നടന്ന ഇറാൻ്റെ ആക്രമണത്തിൽ വിമാനത്താവളത്തിൽ നേരിയ നാശനഷ്ടമുണ്ടായെന്നാണ് പുറത്തുവരുന്ന വിവരം. വിമാനത്താവളത്തിലെ നാല് ജീവനക്കാർക്ക് ആക്രമണത്തിൽ പരിക്കേറ്റു. ഇവരെ ആശുപത്രിയിലേക്ക് മാറ്റി. ആക്രമണത്തിന് പിന്നാലെ വിമാനത്താവളത്തിൽ നിന്ന് യാത്രക്കാരെ ഒഴിപ്പിച്ചു. അതേസമയം യുഎഇയിൽ ഇറാൻ അതിശക്തമായ ആക്രമണമാണ് അഴിച്ചുവിടുന്നത്. 137 മിസൈലുകളും 209 ഡ്രോണുകളും ഇതുവരെ ഇറാൻ യുഎഇക്ക് നേരെ തൊടുത്തുവിട്ടതായാണ് പുറത്തുവരുന്ന വിവരം. ഇതിൽ 14 ഡ്രോണുകളാണ് യുഎഇയിൽ പലയിടത്തായി പതിച്ചത്.

 

 

അതേസമയം ഇറാൻ്റെ ആക്രമണത്തിൽ ഇതുവരെ ആരും കൊല്ലപ്പെട്ടിട്ടില്ലെന്നാണ് അമേരിക്കൻ സെൻട്രൽ കമ്മാൻഡ് അറിയിക്കുന്നത്. എന്നാൽ ഇറാന് നേരെ അമേരിക്കയും ഇസ്രായേലും നടത്തിയ ആക്രമണങ്ങളിൽ ഇതുവരെ 200 ലേറെ പേർ കൊല്ലപ്പെടുകയും 750 ഓളം പേർക്ക് പരിക്കേൽക്കുകയും ചെയ്തു. ഇറാൻ്റെ പരമോന്നത നേതാവ് അയത്തൊള്ള അലി ഖമനെയി കൊല്ലപ്പെട്ടെന്ന് ഇസ്രായേലും അമേരിക്കൻ പ്രസിഡൻ്റ് ഡോണൾഡ് ട്രംപും അവകാശപ്പെട്ടു. എന്നാൽ ഖമനെയി കൊല്ലപ്പെട്ടിട്ടില്ലെന്ന് ഇറാനും പ്രതികരിച്ചു. ഈ സംഭവങ്ങൾക്കിടെ ഖമനെയിയുടെ എക്സ് ഹാൻഡിലിൽ നിന്നും പുതിയ പോസ്റ്റ് പുറത്ത് വന്നു. ഇമാം അലിയുടെ നാമത്തിൽ എന്ന പേരിലാണ് പുതിയ പോസ്റ്റ് പങ്കുവച്ചിരിക്കുന്നത്.

 

 

PREV

ഇന്ത്യയിലെയും ലോകമെമ്പാടുമുള്ള എല്ലാ International News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam Live News  തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam

 

KG
About the Author

Kiran Gangadharan

2019 മുതല്‍ ഏഷ്യാനെറ്റ് ന്യൂസ് ഓണ്‍ലൈനില്‍ പ്രവര്‍ത്തിക്കുന്നു. നിലവില്‍ ചീഫ് സബ് എഡിറ്റർ. ബികോം ബിരുദവും ജേണലിസം ആൻ്റ് മാസ് കമ്യൂണിക്കേഷനിൽ പോസ്റ്റ് ഗ്രാജുവേറ്റ് ഡിപ്ലോമയും നേടി. കേരളം, ദേശീയം, അന്താരാഷ്ട്ര വാര്‍ത്തകള്‍, ബിസിനസ്, ആരോഗ്യം, എന്റർടെയ്ൻമെൻ്റ് തുടങ്ങിയ വിഷയങ്ങളില്‍ എഴുതുന്നു. 12 വര്‍ഷത്തെ മാധ്യമപ്രവര്‍ത്തന കാലയളവില്‍ നിരവധി ഗ്രൗണ്ട് റിപ്പോര്‍ട്ടുകള്‍, ന്യൂസ് സ്‌റ്റോറികള്‍, ഫീച്ചറുകള്‍, എക്‌സ്‌പ്ലൈന‍ർ വീഡിയോകൾ, വീഡിയോ അഭിമുഖങ്ങള്‍, ലേഖനങ്ങള്‍ തുടങ്ങിയവ പ്രസിദ്ധീകരിച്ചു. പ്രിന്റ്, വിഷ്വല്‍, ഡിജിറ്റല്‍ മീഡിയകളില്‍ പ്രവര്‍ത്തനപരിചയം. ഇ മെയില്‍: kiran.gangadharan@asianetnews.inRead More...
Read more Articles on
click me!

Recommended Stories

ഇസ്രയേലിനും അമേരിക്കയ്ക്കുമെതിരെ റഷ്യയും ചൈനയും, ഉടൻ ആക്രമണം അവസാനിപ്പിക്കണം; റഷ്യൻ പിന്തുണ ഇറാന്, പശ്ചിമേഷ്യയിൽ സമാധാനം നിലനിർത്തണമെന്ന് ചൈന
'യെസ്'! അത് ശരിയാണ്, ഖമനെയി കൊല്ലപ്പെട്ടുവെന്ന വാർത്ത ശരിവെച്ച് ട്രംപ്, ഇറാനിലെ മുൻനിര നേതാക്കളും ഇല്ലാതായെന്ന് യുഎസ് പ്രസിഡന്റ്