ഹോർമുസ് കടലിടുക്കിൽ കപ്പലുകൾക്ക് നേരേ ഓരോ തവണയും ഇറാൻ നടത്തുന്ന ആക്രമണത്തിന് പകരമായി ഇറാനിലെ ഒരു പാലമോ ഊർജനിലയമോ തകർക്കുമെന്ന് യുഎസ് പ്രസിഡന്റ് ഡൊണാൾഡ് ട്രംപ്. സാമൂഹികമാധ്യമങ്ങളിലൂടെയാണ് ട്രംപ് ഇറാനെതിരേ പുതിയ ഭീഷണിയുമായി രം​ഗത്തെത്തിയത്.

വാഷിങ്ടൺ: ഹോർമുസ് കടലിടുക്കിൽ കപ്പലുകൾക്ക് നേരേ ഓരോ തവണയും ഇറാൻ നടത്തുന്ന ആക്രമണത്തിന് പകരമായി ഇറാനിലെ ഒരു പാലമോ ഊർജനിലയമോ തകർക്കുമെന്ന് യുഎസ് പ്രസിഡന്റ് ഡൊണാൾഡ് ട്രംപ്. സാമൂഹികമാധ്യമങ്ങളിലൂടെയാണ് ട്രംപ് ഇറാനെതിരേ പുതിയ ഭീഷണിയുമായി രം​ഗത്തെത്തിയത്.

മിസൈലോ റോക്കറ്റോ ഡ്രോണോ ഏത് രീതിയിലാണ് ആക്രമണമെന്നത് വിഷയമല്ല. ഇറാൻ ഓരോ തവണയും കപ്പലിന് നേരേ ആക്രമണം നടത്തുമ്പോൾ അതിന് പകരമായി ടെഹ്റാന് സമീപമുള്ള ഓരോ പാലമോ ഊർജനിലയമോ ബോംബിട്ട് തകർക്കുമെന്നായിരുന്നു ട്രംപിന്റെ വാക്കുകൾ.

ഇറാനെതിരായ ആക്രമണം യുഎസ് അവസാനിപ്പിച്ചിട്ടില്ലെന്ന് ഡൊണാൾഡ് ട്രംപ് കഴിഞ്ഞദിവസം വ്യക്തമാക്കിയിരുന്നു. പശ്ചിമേഷ്യയിലെ യുദ്ധത്തിലുണ്ടായ നാശനഷ്ടങ്ങളിൽനിന്ന് കരകയറാൻ ഇറാന് 20 വർഷത്തിലേറെ വേണ്ടിവരുമെന്നും ട്രംപ് പറഞ്ഞിരുന്നു. ഇതിനുപിന്നാലെയാണ് ഇറാനെതിരേ ട്രംപ് പുതിയ ഭീഷണി മുഴക്കിയിരിക്കുന്നത്.