സൗദിയിൽ ഇറാന്റെ ആക്രമണം: ഊർജകേന്ദ്രത്തിൽ മിസൈൽ അവശിഷ്ടം വീണു; ഇറാൻ അയച്ചത് 7 ബാലിസ്റ്റിക് മിസൈലുകൾ

Published : Apr 07, 2026, 10:48 AM IST
Iran attacks Israel

Synopsis

അതേ സമയം ഇറാൻ മാധ്യമങ്ങൾ അവകാശപ്പെടുന്നത് ജുവൈൽ ഇൻഡസ്ട്രിയിൽ സിറ്റിയിൽ മിസൈൽ പതിച്ചുവെന്നാണ്. നാശനഷ്ടങ്ങൾ ഔദ്യോ​ഗികമായി സ്ഥിരീകരിച്ച് അറിയിക്കുമെന്ന് സൗദി വ്യക്തമാക്കി

ടെഹ്റാൻ: ട്രംപിന്റെ കടുത്ത ഭീഷണിക്കിടയിലും ​​ഗൾഫ് മേഖലയിൽ ആക്രമണം തുടർന്ന് ഇറാൻ. സൗദിയിലെ ഊർജ കേന്ദ്രത്തിലുണ്ടായ ആക്രമണത്തിൽ മിസൈൽ അവശിഷ്ടം വീണു. ഇതിനിടെ ഹോർമൂസിൽ ബഹ്റൈൻ മുന്നോട്ട് വെച്ച പ്രമേയത്തിൽ യുഎന്നിൽ ഇന്ന് വോട്ടെ‌‌ടുപ്പ് നടക്കും. മിസൈൽ അവശിഷ്ടങ്ങൾ വീണതിനെ തുടർന്നുള്ള നാശനഷ്ടങ്ങളുടെ കണക്കെ‌ടുപ്പ് തു‌ടരുകയാണ്. 7 ബാലിസ്റ്റിക് മിസൈലുകൾ ഉപയോ​ഗിച്ചായിരുന്നു സൗദിയിലേക്കുള്ള ഇറാന്റെ ആക്രമണം. അതേ സമയം ഇറാൻ മാധ്യമങ്ങൾ അവകാശപ്പെടുന്നത് ജുവൈൽ ഇൻഡസ്ട്രിയിൽ സിറ്റിയിൽ മിസൈൽ പതിച്ചുവെന്നാണ്. നാശനഷ്ടങ്ങൾ ഔദ്യോ​ഗികമായി സ്ഥിരീകരിച്ച് അറിയിക്കുമെന്ന് സൗദി വ്യക്തമാക്കി.

PREV

ഇന്ത്യയിലെയും ലോകമെമ്പാടുമുള്ള എല്ലാ International News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam Live News  തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam

 

Read more Articles on
click me!

Recommended Stories

യുഎസ് സ്വപ്നങ്ങൾക്ക് കനത്ത തിരിച്ചടി; എച്ച്-1ബി വിസ ഫീസ് $1,03,265 ആക്കാൻ ട്രംപ് ഭരണകൂടം; പുതിയ കരട് ചട്ടം പുറത്തിറക്കി
ഇറാനുമായി സാമ്പത്തിക ഇടപാട് പാടില്ല, ഉപരോധം നേരിടേണ്ടി വരുമെന്ന് രാജ്യങ്ങൾക്ക് മുന്നറിയിപ്പുമായി അമേരിക്ക; അതിജീവിക്കുമെന്ന് ഇറാൻ