ഇറാൻ-ഇസ്രയേൽ സംഘര്‍ഷം; ആദ്യ പ്രതികരണവുമായി ചൈന, 'ഏതൊരു രാജ്യത്തിന്‍റെയും പരമാധികാരം ഹനിക്കുന്ന നടപടിയെ എതിര്‍ക്കുന്നു'

Published : Jun 17, 2025, 07:25 PM IST
xi jinping

Synopsis

സംഘര്‍ഷത്തിൽ കടുത്ത ആശങ്കയുണ്ടെന്നും ഏതൊരു രാജ്യത്തിന്‍റെയും സുരക്ഷയും പരമാധികാരവും ഹനിക്കുന്ന നടപടികൾ ചൈന ശക്തമായി എതിർക്കുന്നുവെന്നും ഷി ജിൻ പിങ് പറഞ്ഞു

അസ്താന: ഇറാനും ഇസ്രയേലും തമ്മിലുള്ള സംഘര്‍ഷത്തിൽ ആദ്യമായി പരസ്യ പ്രതികരണവുമായി ചൈന. സംഘര്‍ഷത്തി കടുത്ത ആശങ്ക അറിയിച്ച ചൈനീസ് പ്രസിഡന്‍റ് ഷി ജിൻ പിങ് മേഖലയിലെ സ്ഥിതി ഉടൻ ശാന്തമാക്കണമെന്ന് പ്രസ്താവനയിൽ ആവശ്യപ്പെട്ടു. സംഘര്‍ഷത്തിൽ കടുത്ത ആശങ്കയുണ്ടെന്നും ഏതൊരു രാജ്യത്തിന്‍റെയും സുരക്ഷയും പരമാധികാരവും ഹനിക്കുന്ന നടപടികൾ ചൈന ശക്തമായി എതിർക്കുന്നുവെന്നും ഷി ജിൻ പിങ് പറഞ്ഞു.

 രാജ്യങ്ങൾ തമ്മിലുള്ള പ്രശ്നങ്ങൾ പരിഹരിക്കാൻ സൈനിക നടപടികൾ അല്ല മാർഗം. മിഡിൽ ഈസ്റ്റ് മേഖലയിലെ സംഘർഷം അന്താരാഷ്ട്ര പൊതു താല്പര്യങ്ങൾക്ക് എതിരാണെന്നും ഷി ജിൻ പിങ് വ്യക്തമാക്കി. മേഖലയിലെ സ്ഥിതി ഉടൻ ശാന്തമാക്കണമെന്നും ചൈന ആവശ്യപ്പെട്ടു.

സമാധാനം പുനഃസ്ഥാപിക്കാനുള്ള ശ്രമങ്ങളിൽ എല്ലാ കക്ഷികളുമായി ചേർന്ന് പ്രവർത്തിക്കാൻ ചൈന സന്നദ്ധമാണെന്നും ഷി ജിൻ പിംഗ് അറിയിച്ചു. കസാക്സ്ഥാനിലെ അസ്താനയിൽ നടക്കുന്ന രണ്ടാമത് ചൈന-സെന്‍ട്രൽ ഏഷ്യാ ഉച്ചകോടിയിൽ വെച്ചാണ് ഷി ജിൻ പിങ് ഇറാൻ-ഇസ്രയേൽ വിഷയത്തിൽ നിലപാട് വ്യക്തമാക്കിയത്.

PREV
JN
About the Author

Jinu Narayanan

2023 മുതൽ ഏഷ്യാനെറ്റ് ന്യൂസ് ഓണ്‍ലൈനിൽ പ്രവര്‍ത്തിക്കുന്നു. നിലവിൽ സീനിയര്‍ സബ് എഡിറ്റര്‍. ഇംഗ്ലീഷിൽ ബിരുദവും ജേണലിസം ആന്‍റ് മാസ് കമ്യൂണക്കേഷനിൽ ബിരുദാനന്തര ബിരുദവും നേടി. പ്രാദേശിക, കേരള, ദേശീയ, അന്താരാഷ്ട്ര വാര്‍ത്തകള്‍, എന്റർടെയ്ൻമെൻ്റ്, സയൻസ്, സ്പോര്‍ട്സ് തുടങ്ങിയ വിഷയങ്ങളിൽ എഴുതുന്നു. 11 വര്‍ഷത്തെ മാധ്യമപ്രവര്‍ത്തന കാലയവിൽ നിരവധി ന്യൂസ് സ്റ്റോറികള്‍, ഹ്യൂമൻ ഇന്‍ററസ്റ്റ് സ്റ്റോറികള്‍, ഫീച്ചറുകള്‍, അഭിമുഖങ്ങള്‍, ലേഖനങ്ങള്‍ തുടങ്ങിയവ പ്രസിദ്ധീകരിച്ചു. ദേശീയ സര്‍വകലാശാല കായികമേള, ദേശീയ സ്കൂള്‍ കായികമേള,ഐഎസ്എൽ, നിരവധി അത്ലറ്റിക് മീറ്റുകള്‍ തുടങ്ങിയവ റിപ്പോര്‍ട്ട് ചെയ്തിട്ടുണ്ട്. പ്രിന്‍റ്, ഡിജിറ്റൽ മീഡിയകളിൽ പ്രവര്‍ത്തന പരിചയം. ഇ മെയിൽ:jinu.narayanan@asianetnews.inRead More...
Read more Articles on
click me!

Recommended Stories

പ്രതാപത്തിന്റെ നെറുകയിൽനിന്ന് പടുകുഴിയിലേക്ക്; പാകിസ്ഥാൻ ഇന്റർനാഷണൽ എയർലൈൻസ് തകർന്നത് എങ്ങനെ?
പർവതാരോഹണത്തിനിടെ കാലാവസ്ഥ മോശമായി, കാമുകിയെ വഴിയിൽ ഉപേക്ഷിച്ച് കാമുകൻ, തണുത്ത് വിറച്ച് യുവതിക്ക് ദാരുണാന്ത്യം