അമേരിക്ക ഇറാനിൽ നടത്തിയത് 'ഓപ്പറേഷൻ മിഡ്നൈറ്റ് ഹാമര്‍'; നടപ്പിലാക്കിയത് അതീവരഹസ്യമായി, വൻ നാശനഷ്ടങ്ങളുണ്ടായെന്ന് പെന്‍റഗണ്‍

Published : Jun 22, 2025, 07:44 PM IST
operation midnight hammer

Synopsis

ഫോർദോ അടക്കം ഇറാന്‍റെ ആണവകേന്ദ്രങ്ങൾ പൂർണമായും തകർന്നെന്ന് പറഞ്ഞില്ലെങ്കിലും വൻ നാശനഷ്ടങ്ങളുണ്ടായെന്ന് അമേരിക്കൻ വ്യോമസേന ജനറൽ ഡാൻ കെയ്ൻ പറഞ്ഞു

ന്യൂയോര്‍ക്ക്: അമേരിക്ക ഇറാനിൽ നടത്തിയ ആക്രമണത്തിന്‍റെ പേരടക്കമുള്ള കൂടുതൽ വിവരങ്ങല്‍ പുറത്തുവിട്ട് പെന്‍റഗണ്‍. ഓപ്പറേഷൻ മിഡ്നൈറ്റ് ഹാമര്‍ എന്ന പേരിൽ അതീവരഹസ്യമായിട്ടാണ് ഇറാനിലെ ആക്രമണം നടപ്പാക്കിയതെന്ന് പെന്‍റഗണ്‍ വാര്‍ത്താസമ്മേളനത്തിൽ അമേരിക്കയുടെ വ്യോമസേന ജനറൽ ഡാൻ കെയ്ൻ വ്യക്തമാക്കി. 

ഫോർദോ അടക്കം ഇറാന്‍റെ ആണവകേന്ദ്രങ്ങൾ പൂർണമായും തകർന്നെന്ന് പറഞ്ഞില്ലെങ്കിലും വൻ നാശനഷ്ടങ്ങളുണ്ടായെന്ന് ഡാൻ കെയ്ൻ പറഞ്ഞു. ഇറാന്‍റെ ആണവശേഷി പൂർണമായും നിർവീര്യമായോ എന്ന് പറയാറായിട്ടില്ല. അത് പഠിക്കാൻ സമയമെടുക്കുമെന്നും ഡാൻ കെയ്ൻ പറഞ്ഞു. അമേരിക്കയുടെ ആക്രമണം ആണവശേഷിക്കെതിരെയാണെന്നും അധികാര മാറ്റത്തിനുള്ള സൈനിക നീക്കമായിരുന്നില്ലെന്ന് പ്രതിരോധ സെക്രട്ടറി പീറ്റ് ഹെഗ്സെത്ത് വാര്‍ത്താസമ്മേളനത്തിൽ പറഞ്ഞു. 

ഇന്നലെ ഗ്വാമിലേക്ക് തിരിച്ച ബി-2 വിമാനങ്ങൾ ശ്രദ്ധ തിരിക്കാനുള്ള സൈനിക തന്ത്രമായിരുന്നുവെന്ന് ജനറൽ ഡാൻ കെയ്ൻ പറഞ്ഞു. 14 ജിബിയു -57 ഓര്‍ഡന്‍സ് പെൻട്രേറ്റര്‍ ബോംബുകളും അത്യാധുനിക മിസൈലുകളും ബോംബുകളുമടക്കം ഉപയോഗിച്ചാണ് ആക്രമണം നടത്തിയത്. വാഷിങ്‌ടണിൽ ഏതാനും പേർക്ക് മാത്രം അറിയാവുന്ന സൈനിക നീക്കമായിരുന്നുവെന്നും തിരോധ സെക്രട്ടറി പീറ്റ് ഹെഗ്സെത്ത് പറഞ്ഞു. കൃത്യമായ ലക്ഷ്യത്തോടെയുള്ള സമയബന്ധിത നീക്കമായിരുന്നുവെന്നാണ് അമേരിക്കയുടെ സൈനിക നടപടി തുടരുമോ എന്ന ചോദ്യത്തിന് ഹെഗ്സെത്ത് നൽകിയ മറുപടി.

PREV
JN
About the Author

Jinu Narayanan

2023 മുതൽ ഏഷ്യാനെറ്റ് ന്യൂസ് ഓണ്‍ലൈനിൽ പ്രവര്‍ത്തിക്കുന്നു. നിലവിൽ സീനിയര്‍ സബ് എഡിറ്റര്‍. ഇംഗ്ലീഷിൽ ബിരുദവും ജേണലിസം ആന്‍റ് മാസ് കമ്യൂണക്കേഷനിൽ ബിരുദാനന്തര ബിരുദവും നേടി. പ്രാദേശിക, കേരള, ദേശീയ, അന്താരാഷ്ട്ര വാര്‍ത്തകള്‍, എന്റർടെയ്ൻമെൻ്റ്, സയൻസ്, സ്പോര്‍ട്സ് തുടങ്ങിയ വിഷയങ്ങളിൽ എഴുതുന്നു. 11 വര്‍ഷത്തെ മാധ്യമപ്രവര്‍ത്തന കാലയവിൽ നിരവധി ന്യൂസ് സ്റ്റോറികള്‍, ഹ്യൂമൻ ഇന്‍ററസ്റ്റ് സ്റ്റോറികള്‍, ഫീച്ചറുകള്‍, അഭിമുഖങ്ങള്‍, ലേഖനങ്ങള്‍ തുടങ്ങിയവ പ്രസിദ്ധീകരിച്ചു. ദേശീയ സര്‍വകലാശാല കായികമേള, ദേശീയ സ്കൂള്‍ കായികമേള,ഐഎസ്എൽ, നിരവധി അത്ലറ്റിക് മീറ്റുകള്‍ തുടങ്ങിയവ റിപ്പോര്‍ട്ട് ചെയ്തിട്ടുണ്ട്. പ്രിന്‍റ്, ഡിജിറ്റൽ മീഡിയകളിൽ പ്രവര്‍ത്തന പരിചയം. ഇ മെയിൽ:jinu.narayanan@asianetnews.inRead More...
Read more Articles on
click me!

Recommended Stories

സുഡാനിൽ നഴ്സറി സ്കൂളിന് നേരെ ഭീകരാക്രമണം, 33 പിഞ്ചുകുട്ടികളടക്കം 50 പേർ കൊല്ലപ്പെട്ടു
പ്രധാനമന്ത്രി നരേന്ദ്ര മോദിയോട് കണ്ണീരോടെ സഹായമഭ്യഥിച്ച് പാക് യുവതി; 'എല്ലാ സ്ത്രീകൾക്കും നീതി ലഭിക്കണം'