ബ്രിട്ടൺ പിടിച്ചെടുത്ത ഇറാൻ കപ്പൽ ഗ്രേസ് വൺ ജിബ്രാൾട്ടർ തീരം വിട്ടു

By Web TeamFirst Published Aug 19, 2019, 9:38 AM IST
Highlights

യൂറോപ്യൻ യൂണിയൻ ഉപരോധം ലംഘിച്ച് സിറിയയിലേക്ക് പോകുന്നുവെന്നാരോപിച്ചാണ് ഇറാൻ കപ്പൽ ബ്രിട്ടൺ പിടിച്ചെടുത്തത്. ഇറാനെതിരായ അമേരിക്കൻ ഉപരോധം യൂറോപ്യൻ യൂണിയന് ബാധകമല്ലെന്ന് ജിബ്രാൾട്ടർ വ്യക്തമാക്കി. 

ജിബ്രാൾട്ടർ: ബ്രിട്ടൺ പിടിച്ചെടുത്ത ഇറാൻ കപ്പൽ ഗ്രേസ് വൺ ജിബ്രാൾട്ടർ തീരം വിട്ടു. എവിടേക്കാണ് കപ്പലിന്‍റെ യാത്രയെന്ന വിവരങ്ങൾ പുറത്തുവന്നിട്ടില്ല. 3 മലയാളികൾ ഉൾപ്പെടെ 24 ഇന്ത്യാക്കാർ ഗ്രേസ് വണ്ണിലുണ്ട്. കപ്പൽ വിട്ടു നൽകാൻ നേരത്തെ ജിബ്രാൾട്ടർ സുപ്രീം കോടതി ഉത്തരവിട്ടിരുന്നെങ്കിലും ഇതിനെതിരെ അമേരിക്ക രംഗത്തെത്തിയതാണ് കപ്പലിന്റെ യാത്ര വൈകിപ്പിച്ചത്. ജിബ്രാൾട്ടർ തീരം വിടും മുമ്പ് കപ്പലിന്‍റെ പേര് അഡ്രിയാൻ ഡാര്യ 1 എന്നാക്കി മാറ്റിയിട്ടുണ്ട്. 

യൂറോപ്യൻ യൂണിയൻ ഉപരോധം ലംഘിച്ച് സിറിയയിലേക്ക് പോകുന്നുവെന്നാരോപിച്ചാണ് ഇറാൻ കപ്പൽ ബ്രിട്ടൺ പിടിച്ചെടുത്തത്. ഇറാനെതിരായ അമേരിക്കൻ ഉപരോധം യൂറോപ്യൻ യൂണിയന് ബാധകമല്ലെന്ന് ജിബ്രാൾട്ടർ വ്യക്തമാക്കി. 

click me!