കരുത്തറിയിച്ച് ഇറാൻ, അമേരിക്കയുടെ 2 യുദ്ധവിമാനങ്ങളും ഹെലികോപ്റ്ററും തകർത്തു; കാണാതായ അമേരിക്കൻ സൈനികനായി തിരച്ചിൽ

Published : Apr 04, 2026, 10:55 AM IST
US warplane debris downed by Iran

Synopsis

അമേരിക്കയുടെ എഫ്-15 ഉൾപ്പെടെ 2 യുദ്ധവിമാനങ്ങളും ഹെലികോപ്റ്ററും ഇറാൻ വെടിവെച്ചിട്ടതായി റിപ്പോർട്ട്. ഇറാന്റെ ആണവ കേന്ദ്രങ്ങൾ ലക്ഷ്യമിട്ടുള്ള ആക്രമണത്തിനിടെയാണ് സംഭവം. ഒരു പൈലറ്റിനെ കാണാതായതോടെ മേഖലയിലെ സംഘർഷം രൂക്ഷമായി, അമേരിക്കയുടെ വെടിനിർത്തൽ ആവശ്യം ഇറാൻ നിരസിച്ചു.

വാഷിംഗ്ടൺ: ഇറാന് മുകളിൽ വെച്ച് അമേരിക്കയുടെ അത്യാധുനിക യുദ്ധവിമാനങ്ങളും ഹെലികോപ്റ്ററും വെടിവെച്ചിട്ടതായി റിപ്പോർട്ട്. ഒരു എഫ്-15 യുദ്ധവിമാനം, ഒരു എ-10 വാർത്ത്‌ഹോഗ് (ഒരു സിംഗിൾ-സീറ്റ് യുദ്ധവിമാനം), ഒരു ബ്ലാക്ക് ഹോക്ക് ഹെലികോപ്റ്റർ എന്നിവയാണ് ഇറാൻ സൈന്യം തകർത്തത്. ഇന്നലെ ആദ്യത്തെ യുദ്ധവിമാനം ഇറാനിലാണ് തകർന്നുവീണത്. എന്നാൽ രണ്ടാമത്തെ യുദ്ധവിമാനം പേർഷ്യൻ ഗൾഫ് കടലിലാണ് തകർന്നുവീണത്. വെടിവെച്ചിട്ട വിമാനങ്ങളിൽ ഉണ്ടായിരുന്ന രണ്ട് പൈലറ്റുമാരെ രക്ഷപ്പെടുത്തിയതായി അമേരിക്ക പറയുന്നു. എന്നാൽ ഇറാനിൽ തകർന്നുവീണ യുദ്ധവിമാനത്തിലുണ്ടായിരുന്ന അമേരിക്കൻ സൈനികനെ ഇനിയും കണ്ടെത്താനായിട്ടില്ല. ഇയാൾക്കായി തിരച്ചിൽ തുടരുകയാണ്.

 

 

ഇറാന്റെ ആണവ കേന്ദ്രങ്ങൾ ലക്ഷ്യമിട്ട് യുഎസ് നടത്തിയ വ്യോമാക്രമണത്തിനിടെയാണ് യുദ്ധവിമാനങ്ങൾ തകർക്കപ്പെട്ടതെന്നാണ് സൂചന. ഇറാന്റെ അത്യാധുനിക മിസൈൽ പ്രതിരോധ സംവിധാനങ്ങളാണ് യുഎസ് വിമാനങ്ങളെ തകർത്തതെന്ന് ഇറാനിയൻ മാധ്യമങ്ങൾ അവകാശപ്പെട്ടു. കാണാതായ പൈലറ്റിന്റെ സുരക്ഷ ഉറപ്പാക്കാൻ സാധ്യമായതെല്ലാം ചെയ്യുമെന്ന് പ്രസിഡന്റ് ഡൊണാൾഡ് ട്രംപ് അറിയിച്ചു. അമേരിക്കയുടെ കരുത്തുറ്റ വിമാനങ്ങൾ തകർക്കപ്പെട്ടത് മേഖലയിലെ സംഘർഷം കൂടുതൽ രൂക്ഷമാക്കി. ഇറാൻ സൈന്യത്തിൻ്റെ പ്രതിരോധം അമേരിക്കയുടെ കണക്കുകൂട്ടലുകളെ തെറ്റിച്ചതായാണ് വിലയിരുത്തൽ. തൊട്ടുപിന്നാലെ വെടിനിർത്തൽ ആവശ്യപ്പെട്ട് അമേരിക്ക രംഗത്ത് വന്നെങ്കിലും ഇറാൻ ഇത് നിരസിച്ചു. കാണാതായ പൈലറ്റിനെ രക്ഷപ്പെടുത്താനുള്ള ശ്രമങ്ങളും ഇറാന് നേരെയുള്ള തിരിച്ചടികളും അമേരിക്ക ശക്തമാക്കുമെന്നാണ് റിപ്പോർട്ടുകൾ സൂചിപ്പിക്കുന്നത്. വാർത്തകൾക്ക് പിന്നാലെ ആഗോള വിപണിയിൽ എണ്ണവിലയിലും ഓഹരി വിപണിയിലും വലിയ ചാഞ്ചാട്ടം പ്രകടമായിട്ടുണ്ട്.

PREV

ഇന്ത്യയിലെയും ലോകമെമ്പാടുമുള്ള എല്ലാ International News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam Live News  തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam

 

KG
About the Author

Kiran Gangadharan

2019 മുതല്‍ ഏഷ്യാനെറ്റ് ന്യൂസ് ഓണ്‍ലൈനില്‍ പ്രവര്‍ത്തിക്കുന്നു. നിലവില്‍ ചീഫ് സബ് എഡിറ്റർ. ബികോം ബിരുദവും ജേണലിസം ആൻ്റ് മാസ് കമ്യൂണിക്കേഷനിൽ പോസ്റ്റ് ഗ്രാജുവേറ്റ് ഡിപ്ലോമയും നേടി. കേരളം, ദേശീയം, അന്താരാഷ്ട്ര വാര്‍ത്തകള്‍, ബിസിനസ്, ആരോഗ്യം, എന്റർടെയ്ൻമെൻ്റ് തുടങ്ങിയ വിഷയങ്ങളില്‍ എഴുതുന്നു. 12 വര്‍ഷത്തെ മാധ്യമപ്രവര്‍ത്തന കാലയളവില്‍ നിരവധി ഗ്രൗണ്ട് റിപ്പോര്‍ട്ടുകള്‍, ന്യൂസ് സ്‌റ്റോറികള്‍, ഫീച്ചറുകള്‍, എക്‌സ്‌പ്ലൈന‍ർ വീഡിയോകൾ, വീഡിയോ അഭിമുഖങ്ങള്‍, ലേഖനങ്ങള്‍ തുടങ്ങിയവ പ്രസിദ്ധീകരിച്ചു. പ്രിന്റ്, വിഷ്വല്‍, ഡിജിറ്റല്‍ മീഡിയകളില്‍ പ്രവര്‍ത്തനപരിചയം. ഇ മെയില്‍: kiran.gangadharan@asianetnews.inRead More...
Read more Articles on
click me!

Recommended Stories

ഭവന, വിദ്യാഭ്യാസ, പരിസ്ഥിതി സംരക്ഷണ ചെലവ് വെട്ടിക്കുറച്ച് ട്രംപ്; പ്രതിരോധ ബജറ്റിന് 1.5 ലക്ഷം ഡോളർ യുഎസ് കോൺഗ്രസിനോട് ആവശ്യപ്പെട്ടു
ഹോർമുസിന് അപ്പുറത്തേക്ക് യുദ്ധം വ്യാപിപ്പിക്കാൻ ഇറാൻ, ലക്ഷ്യം ബാബ് എൽ-മാൻഡേബ്, സൂയസ് കടക്കുന്ന കപ്പലുകളും കുടുങ്ങും