കാലം തെറ്റിയ കാട്ടുതീ: കാലിഫോർണിയയിൽ രണ്ടിടത്തായി തീ പടരുന്നു; താമസക്കാരോട് വീടുകൾ ഒഴിയാൻ ആവശ്യപ്പെട്ടു

Published : Apr 04, 2026, 08:48 AM IST
Wildfire

Synopsis

അമേരിക്കയിലെ കാലിഫോർണിയയിലെ റിവർസൈഡ് കൗണ്ടിയിൽ കാട്ടുതീ പടരുകയാണ്. കനത്ത ചൂടും ശക്തമായ കാറ്റും കാരണം 4,000 ഏക്കറിലധികം സ്ഥലത്തേക്ക് തീ വ്യാപിച്ചതോടെ, താമസക്കാരോട് ഒഴിഞ്ഞുപോകാൻ അധികൃതർ നിർദ്ദേശിച്ചു. അസാധാരണമായി വസന്തകാലത്തുണ്ടായ ഈ തീപിടുത്തം വലിയ ആശങ്ക സൃഷ്ടിക്കുന്നുണ്ട്.

വാഷിങ്ടൺ: അമേരിക്കയിലെ കാലിഫോർണിയ സ്റ്റേറ്റിലെ റിവർസൈഡ് കൗണ്ടിയിൽ കാട്ടുതീ പടരുന്നു. കനത്ത ചൂടും മണിക്കൂറിൽ 50 മൈൽ വേഗതയിൽ വീശുന്ന കാറ്റും തീ ആളിപ്പടരാൻ കാരണമായി. ഇതിനകം 4,000 ഏക്കറിലധികം സ്ഥലത്ത് തീ പടർന്നു. വേനൽക്കാല ഉഷ്ണതരംഗവും ശക്തമായ കാറ്റുമാണ് തീ വേഗത്തിൽ പടരാൻ കാരണമായത്. തീ വീടുകളിലേക്കും മറ്റ് കെട്ടിടങ്ങളിലേക്കും പടരാൻ സാധ്യതയുള്ളതിനാൽ ഈ ഭാഗത്തെ താമസക്കാരോട് വീടുകൾ ഒഴിഞ്ഞുപോകാൻ അധികൃതർ ആവശ്യപ്പെട്ടു.

കാലിഫോർണിയയിൽ സാധാരണയായി വേനൽക്കാലത്താണ് കാട്ടുതീ ഉണ്ടാകാറുള്ളതെങ്കിലും, ഇത്തവണ വസന്തകാലത്ത് ഇത്തരത്തിൽ വലിയ തീപിടുത്തം ഉണ്ടായത് ആശങ്കയുണ്ടാക്കുന്നുണ്ട്. ഈ ഭാഗത്ത് ഒരേസമയം രണ്ട് വലിയ കാട്ടുതീകളാണ് റിപ്പോർട്ട് ചെയ്തിരിക്കുന്നത്. അഗ്നിശമന സേനാംഗങ്ങൾ തീ അണയ്ക്കാൻ കഠിനശ്രമം നടത്തുന്നുണ്ടെങ്കിലും ശക്തമായ കാറ്റ് തടസ്സമാകുന്നുണ്ട്. ജനങ്ങളോട് ജാഗ്രത പാലിക്കാനും സുരക്ഷിത സ്ഥാനങ്ങളിലേക്ക് മാറാനും പ്രാദേശിക ഭരണകൂടം കർശന നിർദ്ദേശം നൽകിയിട്ടുണ്ട്.

PREV

ഇന്ത്യയിലെയും ലോകമെമ്പാടുമുള്ള എല്ലാ International News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam Live News  തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam

 

KG
About the Author

Kiran Gangadharan

2019 മുതല്‍ ഏഷ്യാനെറ്റ് ന്യൂസ് ഓണ്‍ലൈനില്‍ പ്രവര്‍ത്തിക്കുന്നു. നിലവില്‍ ചീഫ് സബ് എഡിറ്റർ. ബികോം ബിരുദവും ജേണലിസം ആൻ്റ് മാസ് കമ്യൂണിക്കേഷനിൽ പോസ്റ്റ് ഗ്രാജുവേറ്റ് ഡിപ്ലോമയും നേടി. കേരളം, ദേശീയം, അന്താരാഷ്ട്ര വാര്‍ത്തകള്‍, ബിസിനസ്, ആരോഗ്യം, എന്റർടെയ്ൻമെൻ്റ് തുടങ്ങിയ വിഷയങ്ങളില്‍ എഴുതുന്നു. 12 വര്‍ഷത്തെ മാധ്യമപ്രവര്‍ത്തന കാലയളവില്‍ നിരവധി ഗ്രൗണ്ട് റിപ്പോര്‍ട്ടുകള്‍, ന്യൂസ് സ്‌റ്റോറികള്‍, ഫീച്ചറുകള്‍, എക്‌സ്‌പ്ലൈന‍ർ വീഡിയോകൾ, വീഡിയോ അഭിമുഖങ്ങള്‍, ലേഖനങ്ങള്‍ തുടങ്ങിയവ പ്രസിദ്ധീകരിച്ചു. പ്രിന്റ്, വിഷ്വല്‍, ഡിജിറ്റല്‍ മീഡിയകളില്‍ പ്രവര്‍ത്തനപരിചയം. ഇ മെയില്‍: kiran.gangadharan@asianetnews.inRead More...
Read more Articles on
click me!

Recommended Stories

അമേരിക്കയുടെ കണക്കുകൂട്ടൽ തെറ്റിയെന്ന് ഇറാൻ; യുഎസ് മുന്നോട്ടുവെച്ച വെടിനിർത്തൽ നിർദേശം തള്ളി
'അമേരിക്ക വെടിനിർത്തൽ അഭ്യർത്ഥിച്ചു', അവകാശവാദവുമായി ഇറാൻ, A10 വിമാനം വീഴ്ത്തി എന്നും വാദം