കൊല്ലപ്പെട്ടത് ഫെബ്രുവരി 28ന്, 51 ദിവസങ്ങൾ പിന്നിട്ടു, ആയത്തുള്ള അലി ഖമനേയിയുടെ മൃതദേഹം ഇനിയും സംസ്കരിക്കാതെ ഇറാൻ!

Published : Apr 19, 2026, 04:39 PM IST
Khamanei

Synopsis

യുഎസ്-ഇസ്രയേൽ വ്യോമാക്രമണത്തിൽ കൊല്ലപ്പെട്ട ഇറാന്റെ മുൻ പരമോന്നത നേതാവ് ആയത്തുള്ള അലി ഖമനേയിയുടെ മൃതദേഹം 51 ദിവസങ്ങൾ കഴിഞ്ഞിട്ടും സംസ്കരിച്ചിട്ടില്ല. സുരക്ഷാ ഭീഷണികളും പ്രതിഷേധ സാധ്യതയും കണക്കിലെടുത്താണ് നടപടി വൈകുന്നത്. അദ്ദേഹത്തിന്റെ മകൻ മുജ്തബ ഖമേനിയെ പുതിയ നേതാവായി തെരഞ്ഞെടുത്തു.

ടെഹ്‌റാൻ: യുഎസ്-ഇസ്രയേൽ സംയുക്ത വ്യോമാക്രമണത്തിൽ കൊല്ലപ്പെട്ട ഇറാന്റെ മുൻ പരമോന്നത നേതാവ് ആയത്തുള്ള അലി ഖമനേയിയുടെ മൃതദേഹം ഇനിയും സംസ്കരിച്ചിട്ടില്ലെന്ന് റിപ്പോർട്ട്. സുരക്ഷാ ഭീഷണികളും പ്രതിഷേധങ്ങൾ ഉണ്ടാകാനുള്ള സാധ്യതയും കണക്കിലെടുത്താണ് മൃതദേഹം സംസ്കരിക്കാത്തതതെന്നും പറയുന്നു. ഫെബ്രുവരി 28നാണ് ഇസ്രായേൽ നടത്തിയ ആക്രമണത്തിൽ ഖമനേയി കൊല്ലപ്പെട്ടത്.

മഷ്ഹദ് നഗരത്തിൽ മൃതദേഹം അടക്കം ചെയ്യാനായിരുന്നു തീരുമാനം. ഇവിടെ ആക്രമണ സാധ്യത കുറവായതിനാലാണ് ഖമനെയിയുടെ അന്ത്യവിശ്രമസ്ഥലമായി നിലവിൽ അധികൃതർ പരിഗണിക്കുന്നത്. അദ്ദേഹത്തിന്റെ ജന്മനാട് കൂടിയാണ് മഷ്ഹദ്. തുർക്ക്‌മെനിസ്ഥാൻ അതിർത്തിയോട് ചേർന്ന, ഇസ്രായേലിൽ നിന്ന് അകലെയുള്ള ന​ഗരമാണിതെന്നും ഇമാം റെസ ദേവാലയം ഇവിടെയാണ് സ്ഥിതിചെയ്യുന്നതെന്നും പ്രാധാന്യം വർധിപ്പിക്കുന്നു. 

ഖമനെയിയുടെ സംസ്കാര ചടങ്ങിൽ ലക്ഷങ്ങൾ പങ്കെടുക്കുമെന്നാണ് വിശ്വസിക്കുന്നത്. അത്തരമൊരു സാഹചര്യത്തിൽ സുരക്ഷാ വെല്ലുവിളിയാകുമെന്ന് അധികൃതർ ആശങ്കപ്പെടുന്നു. ആയത്തുള്ള അലി ഖമനേയി കൊല്ലപ്പെട്ട ശേഷം അദ്ദേഹത്തിന്റെ മകൻ മുജ്തബ ഖമേനിയെ മാർച്ച് എട്ടിന് പരമോന്നത നേതാവായി തെരഞ്ഞെടുത്തിരുന്നു. അതേസമയം, സംഘർഷം അയവില്ലാതെ തുടരുകയാണ്.

PREV

ഇന്ത്യയിലെയും ലോകമെമ്പാടുമുള്ള എല്ലാ International News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam Live News  തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam

 

Read more Articles on
click me!

Recommended Stories

ഇറാൻ ആക്രമിച്ച ഇന്ത്യ കപ്പലിൽ നിന്നുള്ള ശബ്ദസന്ദേശം പുറത്ത്; 'അനുമതി നൽകിയതല്ലേ, എന്നിട്ടെന്താ വെടിയുതിർക്കുന്നത്?'
നയതന്ത്രതലത്തിൽ ഇന്ത്യയുടെ നിർണ്ണായക നീക്കം, മുൻ കേന്ദ്രമന്ത്രി ദിനേശ് ത്രിവേദിയെ ബംഗ്ലാദേശിലെ ഇന്ത്യൻ ഹൈക്കമ്മീഷണറായി നിയമിച്ചു