നടുക്കടലിൽ കപ്പലിൽ നിന്ന് പുകപടലങ്ങൾ ഉയരുന്ന ദൃശ്യങ്ങൾ പുറത്ത്; ഇറാൻ്റെ മുന്നറിയിപ്പ് അവഗണിച്ച ആറാമത്തെ കപ്പൽ ഹോർമുസ് കടലിടുക്കിൽ ആക്രമിക്കപ്പെട്ടു?

Published : Mar 02, 2026, 07:21 PM IST
Ship

Synopsis

ഹോർമുസ് കടലിടുക്കിൽ ഇറാൻ കപ്പലുകൾക്ക് നേരെയുള്ള ആക്രമണം തുടരുന്നു, ആറാമത്തെ കപ്പലും ആക്രമിക്കപ്പെട്ടതായി റിപ്പോർട്ട്. ആക്രമിക്കപ്പെട്ട കപ്പലിൽ നിന്ന് കറുത്ത പുക ഉയരുന്ന ദൃശ്യങ്ങൾ പുറത്തുവന്നെങ്കിലും നാശനഷ്ടങ്ങളെക്കുറിച്ച് വ്യക്തതയില്ല

ടെഹ്‌റാൻ: ഹോർമുസ് കടലിടുക്കിലൂടെ കടന്നുപോയ കപ്പലുകൾക്ക് നേരെ ഇറാൻ്റെ ആക്രമണം തുടരുന്നു. ഇന്ന് ആറാമത്തെ കപ്പലിനെ ഇറാൻ ആക്രമിച്ചതായുള്ള റിപ്പോർട്ടാണ് പുറത്തുവരുന്നത്. കപ്പലിൽ നിന്ന് കറുത്ത പുകപടലങ്ങൾ ഉയരുന്നതിന്റെ വീഡിയോ ദൃശ്യങ്ങൾ പുറത്തുവന്നു. തകർന്ന കപ്പലിൽ നിന്ന് പുക ഉയരുന്നത് ദൂരക്കാഴ്ചയിൽ വ്യക്തമാക്കുന്ന ദൃശ്യങ്ങളാണ് പുറത്തുവന്നിട്ടുള്ളത്. എന്നാൽ കപ്പലിന് എത്രത്തോളം നാശനഷ്ടങ്ങൾ സംഭവിച്ചെന്നടക്കം കാര്യങ്ങളിൽ വ്യക്തതയില്ല. 

ലോകത്തെ എണ്ണക്കടത്തിന്റെ വലിയ ഭാഗം കൈമാറ്റം നടക്കുന്ന ഹോർമുസ് കടലിടുക്ക് അടച്ചതായി ഇറാൻ നേരത്തെ പ്രഖ്യാപിച്ചിരുന്നു. ഇതിന് ശേഷം ഇതുവഴി പോയ അമേരിക്കൻ പതാകയുള്ള കപ്പലുകളാണ് ഇറാൻ ആക്രമിച്ചത്. ഇന്ന് പുറത്തുവന്ന ദൃശ്യത്തിലുള്ളത് അമേരിക്കൻ കപ്പലാണോയെന്ന് വ്യക്തമല്ല. പശ്ചിമേഷ്യയിലെ സംഘർഷം രൂക്ഷമായിരിക്കെയാണ് കടലിലും ആക്രമണങ്ങൾ തുടരുന്നത്. അമേരിക്കയുടെയും ഇസ്രായേലിൻ്റെയും സഖ്യകക്ഷികളുടെയും നേരെ ആക്രമണം തുടരുകയാണ്. കടലിൽ ഇറാൻ നടത്തുന്ന ആക്രമണം ലോകരാഷ്ട്രങ്ങളെയാകെ ആശങ്കയിലാക്കിയിട്ടുണ്ട്.

 

 

PREV

ഇന്ത്യയിലെയും ലോകമെമ്പാടുമുള്ള എല്ലാ International News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam Live News  തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam

 

KG
About the Author

Kiran Gangadharan

2019 മുതല്‍ ഏഷ്യാനെറ്റ് ന്യൂസ് ഓണ്‍ലൈനില്‍ പ്രവര്‍ത്തിക്കുന്നു. നിലവില്‍ ചീഫ് സബ് എഡിറ്റർ. ബികോം ബിരുദവും ജേണലിസം ആൻ്റ് മാസ് കമ്യൂണിക്കേഷനിൽ പോസ്റ്റ് ഗ്രാജുവേറ്റ് ഡിപ്ലോമയും നേടി. കേരളം, ദേശീയം, അന്താരാഷ്ട്ര വാര്‍ത്തകള്‍, ബിസിനസ്, ആരോഗ്യം, എന്റർടെയ്ൻമെൻ്റ് തുടങ്ങിയ വിഷയങ്ങളില്‍ എഴുതുന്നു. 12 വര്‍ഷത്തെ മാധ്യമപ്രവര്‍ത്തന കാലയളവില്‍ നിരവധി ഗ്രൗണ്ട് റിപ്പോര്‍ട്ടുകള്‍, ന്യൂസ് സ്‌റ്റോറികള്‍, ഫീച്ചറുകള്‍, എക്‌സ്‌പ്ലൈന‍ർ വീഡിയോകൾ, വീഡിയോ അഭിമുഖങ്ങള്‍, ലേഖനങ്ങള്‍ തുടങ്ങിയവ പ്രസിദ്ധീകരിച്ചു. പ്രിന്റ്, വിഷ്വല്‍, ഡിജിറ്റല്‍ മീഡിയകളില്‍ പ്രവര്‍ത്തനപരിചയം. ഇ മെയില്‍: kiran.gangadharan@asianetnews.inRead More...
Read more Articles on
click me!

Recommended Stories

സ്വർണവും ഇന്ധന വിലയും കൂടുക മാത്രമല്ല; ഇറാൻ എരിയുമ്പോൾ ഇന്ത്യക്കും പൊളളും! ബസുമതി അരി, തേയില കയറ്റുമതി പ്രതിസന്ധിയില്‍
അമേരിക്കക്ക് വൻ തിരിച്ചടി; മൂന്ന് F15 വിമാനങ്ങൾ തകർത്തത് കുവൈത്ത്, 'ഫ്രണ്ട്‍ലി ഫയറെന്ന്' സ്ഥിരീകരണം