ഡോണാൾഡ് ട്രംപിൻ്റെ കണക്കുകൂട്ടൽ സകലതും പിഴച്ചു? ഇറാൻ ഇങ്ങനെ എതിരിടുമെന്ന് കരുതിയില്ല; പശ്ചിമേഷ്യയിൽ യുദ്ധം അവസാനിച്ചേക്കും

Published : Mar 22, 2026, 12:07 AM IST
Donald trump

Synopsis

പശ്ചിമേഷ്യൻ യുദ്ധം മൂന്നാം ആഴ്ചയിലേക്ക് കടക്കുമ്പോൾ, വേഗത്തിൽ യുദ്ധം അവസാനിപ്പിക്കാമെന്ന അമേരിക്കൻ പ്രസിഡന്റ് ഡൊണാൾഡ് ട്രംപിന്റെ കണക്കുകൂട്ടലുകൾ തെറ്റുകയാണ്. എണ്ണവില വർധന, സഖ്യകക്ഷികളുടെ നിസ്സഹകരണം, ഇസ്രായേലുമായുള്ള ഏകോപനത്തിലെ പാളിച്ചകൾ എന്നിവ ട്രംപിന് വലിയ തിരിച്ചടിയായി

വാഷിംഗ്ടൺ: പശ്ചിമേഷ്യയിൽ യുദ്ധം മൂന്നാമത്തെ ആഴ്ചയിലേക്ക് കടക്കുമ്പോൾ അമേരിക്കൻ പ്രസിഡന്റ് ഡൊണാൾഡ് ട്രംപിന്റെ കണക്കുകൂട്ടലുകൾ തെറ്റുന്നതായി റിപ്പോർട്ടുകൾ. യുദ്ധം അതിവേഗം അവസാനിക്കുമെന്ന ട്രംപിന്റെ വാഗ്ദാനങ്ങൾക്കിടയിലും സാഹചര്യം കൂടുതൽ സങ്കീർണമാവുന്നതായാണ് പശ്ചിമേഷ്യയിൽ നിന്ന് പുറത്തുവരുന്ന വിവരം. ആഗോള വിപണിയിൽ എണ്ണവില കുതിച്ചുയരുന്നത് ട്രംപിന് വലിയ തിരിച്ചടിയായിട്ടുണ്ട്. സമുദ്രത്തിൽ കുടുങ്ങിക്കിടക്കുന്ന 140 ദശലക്ഷം ബാരൽ ഇറാനിയൻ എണ്ണ വിറ്റഴിക്കുന്നതിന് ഇറാന് മേൽ ചുമത്തിയ ഉപരോധത്തിൽ ഇളവ് നൽകാൻ ട്രംപ് ഭരണകൂടം നിർബന്ധിതരായതും ഇതി മൂലമാണ്.

ഹോർമുസ് കടലിടുക്കിൽ സൈന്യത്തെ വിന്യസിക്കാനുള്ള ട്രംപിന്റെ നീക്കത്തോട് നാറ്റോ സഖ്യകക്ഷികൾ ഉൾപ്പെടെ യൂറോപ്യൻ രാജ്യങ്ങൾ വിമുഖത കാട്ടിയത് അമേരിക്കയെ പ്രതിരോധത്തിലാക്കിയിട്ടുണ്ട്. ഇറാന്റെ നാവികസേനയെയും മിസൈൽ ശേഷിയെയും വലിയ തോതിൽ തകർക്കാൻ സാധിച്ചതായി അമേരിക്ക അവകാശപ്പെടുന്നുണ്ടെങ്കിലും, യുഎസ്-യുകെ സൈനിക താവളങ്ങൾക്ക് നേരെ ഇറാന്റെ മിസൈൽ ആക്രമണങ്ങൾ തുടരുകയാണ്. ഇസ്രായേൽ നടത്തിയ ചില ആക്രമണങ്ങളെക്കുറിച്ച് തനിക്ക് മുൻകൂട്ടി അറിവില്ലായിരുന്നുവെന്ന് ട്രംപ് പറയുമ്പോൾ, അമേരിക്കയുമായി സഹകരിച്ചാണ് നീക്കങ്ങൾ എന്ന് ഇസ്രായേലും വാദിക്കുന്നു. ഇത് ഇരുരാജ്യങ്ങൾക്കുമിടയിലെ ഏകോപനം പാളുന്നതിൻ്റെ സൂചനയാണ്. തന്റെ ലക്ഷ്യങ്ങൾ ഏകദേശം പൂർത്തിയായെന്നും യുദ്ധം അവസാനിപ്പിക്കുന്നതിനെക്കുറിച്ച് ആലോചിക്കുകയാണെന്നും ട്രംപ് തന്റെ 'ട്രൂത്ത് സോഷ്യൽ' പ്ലാറ്റ്‌ഫോമിലൂടെ വ്യക്തമാക്കിയിട്ടുണ്ട്. എന്നാൽ ഇസ്രായേൽ ഉൾപ്പെടെയുള്ള സഖ്യകക്ഷികൾ ആക്രമണം ശക്തമാക്കാനാണ് ശ്രമിക്കുന്നത് എന്നത് ആശങ്ക വർധിപ്പിക്കുന്നു.

PREV

ഇന്ത്യയിലെയും ലോകമെമ്പാടുമുള്ള എല്ലാ International News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam Live News  തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam

 

KG
About the Author

Kiran Gangadharan

2019 മുതല്‍ ഏഷ്യാനെറ്റ് ന്യൂസ് ഓണ്‍ലൈനില്‍ പ്രവര്‍ത്തിക്കുന്നു. നിലവില്‍ ചീഫ് സബ് എഡിറ്റർ. ബികോം ബിരുദവും ജേണലിസം ആൻ്റ് മാസ് കമ്യൂണിക്കേഷനിൽ പോസ്റ്റ് ഗ്രാജുവേറ്റ് ഡിപ്ലോമയും നേടി. കേരളം, ദേശീയം, അന്താരാഷ്ട്ര വാര്‍ത്തകള്‍, ബിസിനസ്, ആരോഗ്യം, എന്റർടെയ്ൻമെൻ്റ് തുടങ്ങിയ വിഷയങ്ങളില്‍ എഴുതുന്നു. 12 വര്‍ഷത്തെ മാധ്യമപ്രവര്‍ത്തന കാലയളവില്‍ നിരവധി ഗ്രൗണ്ട് റിപ്പോര്‍ട്ടുകള്‍, ന്യൂസ് സ്‌റ്റോറികള്‍, ഫീച്ചറുകള്‍, എക്‌സ്‌പ്ലൈന‍ർ വീഡിയോകൾ, വീഡിയോ അഭിമുഖങ്ങള്‍, ലേഖനങ്ങള്‍ തുടങ്ങിയവ പ്രസിദ്ധീകരിച്ചു. പ്രിന്റ്, വിഷ്വല്‍, ഡിജിറ്റല്‍ മീഡിയകളില്‍ പ്രവര്‍ത്തനപരിചയം. ഇ മെയില്‍: kiran.gangadharan@asianetnews.inRead More...
Read more Articles on
click me!

Recommended Stories

യുഎസും ഇസ്രയേലും 48 മണിക്കൂർ വെടിനിർത്തലിന് ശ്രമമെന്ന് സൂചന, റിപ്പോർട്ട് പുറത്തുവിട്ടത് ഇറാൻ മാധ്യമങ്ങൾ
പെരുന്നാൾ ദിനത്തിൽ ജറുസലേമിൽ അൽ അഖ്സ പള്ളിക്ക് സമീപം ഇറാന്‍റെ മിസൈൽ പതിച്ചെന്ന് ഇസ്രയേൽ; മത ഭരണകൂടത്തിന്റെ യഥാർത്ഥ മുഖമെന്ന് വിമർശനം, വീഡിയോ