
ടെഹ്റാൻ: യുഎസും ഇസ്രയേലും വെടിനിർത്തലിന് നീക്കം നടത്തുന്നതായി ഇറാനിയൻ മാധ്യമങ്ങൾ. 48 മണിക്കൂർ നേരത്തേക്ക് വെടിനിർത്തൽ നടപ്പാക്കാൻ ശ്രമം തുടങ്ങിയെന്ന് ഇറാൻ മാധ്യമമായ പ്രസ് ടിവി പുറത്തുവിട്ട റിപ്പോർട്ട്. ഇസ്രയേലും അമേരിക്കയും ചേർന്ന് ഇറാനിൽ നടത്തിയ ആക്രമണത്തിന് ശേഷം യുദ്ധം 22 ദിവസം പിന്നിടുകയാണ്. സമാധാന നീക്കങ്ങളൊന്നും നടക്കുന്നില്ലെന്ന വിവരമാണ് പുറത്തുവരുന്നത്. അതിനിടെയാണ് യുഎസും ഇസ്രയേലും 48 മണിക്കൂർ താത്ക്കാലിക വെടിനിർത്തലിനുള്ള നീക്കങ്ങൾ നടത്തുന്നുവെന്ന് ഇറാനിയൻ മാധ്യമങ്ങൾ റിപ്പോര്‍ട്ട് ചെയ്യുന്നത്. എന്നാൽ ഇക്കാര്യം യുഎസും ഇസ്രയേലും സ്ഥിരീകരിച്ചിട്ടില്ല. ഇന്ത്യൻ പ്രധാനമന്ത്രി നരേന്ദ്രമോദി ഇന്ന് ഇറാൻ പ്രസിഡന്റിനെ വിളിച്ചിരുന്നു. അതിൽ ഈ മേഖലയിൽ സമാധാനം വീണ്ടും വരാനുള്ള നീക്കങ്ങളുണ്ടാകണമെന്ന് ഇന്ത്യ നിർദേശിച്ചിരുന്നു. അതോടൊപ്പം തന്നെ ഹോർമുസ് കടലിടുക്ക് സ്വതന്ത്രമാക്കാനുള്ള നീക്കങ്ങളുണ്ടാകണമെന്ന ഇന്ത്യയുടെ നിലപാടും അറിയിച്ചിരുന്നു.
വിദേശകാര്യമന്ത്രി എസ് ജയശങ്കർ ഇറാനിയൻ വിദേശകാര്യ മന്ത്രിയുമായി സംസാരിക്കുകയും ചെയ്തിരുന്നു. യുദ്ധം നിര്‍ത്തണമെങ്കിൽ ഇനി ഇറാനെ ആക്രമിക്കില്ല എന്ന ഉറപ്പു കിട്ടണമെന്ന് സയ്യിദ് അബ്ബാസ് അരാഗ്ച്ചി വ്യക്തമാക്കി. അഞ്ചാം തവണയാണ് ഇന്ത്യ ഇറാൻ വിദേശകാര്യമന്ത്രിമാർക്കിടയിലെ ചർച്ച നടക്കുന്നത്.
ഇന്ത്യയിലെയും ലോകമെമ്പാടുമുള്ള എല്ലാ International News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam Live News തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam