കപ്പൽ പ്രശ്നത്തിൽ അമേരിക്കയ്ക്ക് ഇറാന്‍റെ മുന്നറിയിപ്പ്

By Web TeamFirst Published Aug 20, 2019, 12:20 AM IST
Highlights

ഇറാനിൽ എംബസിയോ, നയതന്ത്രബന്ധമോ ഇല്ലാത്ത അമേരിക്കയ്ക്കുവേണ്ടി ചർച്ചകൾക്ക് മധ്യസ്ഥം വഹിക്കുന്നത് സ്വീഡനാണ്

ടെഹ്റാന്‍: കപ്പൽ പ്രശ്നത്തിൽ അമേരിക്കക്ക് ഇറാന്‍റെ മുന്നറിയിപ്പ്. ബ്രിട്ടൻ വിട്ടയച്ച കപ്പൽ പിടിച്ചെടുക്കാൻ അമേരിക്ക ശ്രമിച്ചേക്കും എന്ന റിപ്പോർട്ടിനോട് കടുത്ത ഭാഷയിലാണ് ഇറാൻ പ്രതികരിച്ചത്. സ്വീഡൻ വഴി മുന്നറിയിപ്പ് കൈമാറിയെന്ന് ഇറാൻ വിദേശകാര്യ വക്താവ് അറിയിച്ചു.

ഇറാനിൽ എംബസിയോ, നയതന്ത്രബന്ധമോ ഇല്ലാത്ത അമേരിക്കയ്ക്കുവേണ്ടി ചർച്ചകൾക്ക് മധ്യസ്ഥം വഹിക്കുന്നത് സ്വീഡനാണ്. ബ്രിട്ടൻ പിടിച്ചെടുത്ത കപ്പൽ ജി്ബ്രാൾട്ടർ ഇന്നലെയാണ് വിട്ടയച്ചത്. ഉപരോധം ലംഘിച്ച് സിറിയയിലേക്ക് എണ്ണ കടത്തുന്നു എന്നാരോപിച്ച് പിടിച്ചെടുത്ത കപ്പൽ വിട്ടയക്കരുത് എന്ന് അമേരിക്ക ആവശ്യപ്പെട്ടിരുന്നു.

click me!