'നെതന്യാഹുവിന് എന്ത് സംഭവിച്ചെന്ന് വ്യക്തമല്ല'; ഇസ്രയേൽ പ്രധാനമന്ത്രിയുടെ ഓഫീസ് ആക്രമിച്ചെന്ന് ഇറാൻ സൈന്യം

Published : Mar 02, 2026, 04:21 PM IST
IRGC targeted strike on ISRAEL Pm Office

Synopsis

ഇസ്രായേൽ പ്രധാനമന്ത്രി ബെഞ്ചമിൻ നെതന്യാഹുവിന്റെ ഓഫീസിനെ ലക്ഷ്യമാക്കി ബാലിസ്റ്റിക് മിസൈൽ ആക്രമണം നടത്തിയതായി ഇറാൻ വിപ്ലവ സേന (ഐആർജിസി) അവകാശപ്പെട്ടു. നെതന്യാഹുവിന്റെ നിലവിലെ അവസ്ഥയെക്കുറിച്ച് വ്യക്തതയില്ല. ഇസ്രായേൽ ആക്രമണം സ്ഥിരീകരിച്ചിട്ടില്ല

ടെഹ്റാൻ: ഇസ്രായേൽ പ്രധാനമന്ത്രി ബെഞ്ചമിൻ നെതന്യാഹുവിന്റെ ഓഫീസിനെ ലക്ഷ്യമാക്കി ഇറാൻ ബാലിസ്റ്റിക് മിസൈൽ ആക്രമണം നടത്തി. ഇറാൻ വിപ്ലവ സേന ഐആർജിസിയാണ് ഇക്കാര്യം അവകാശപ്പെട്ടത്. ഇസ്രയേൽ പ്രധാനമന്ത്രി നെതന്യാഹുവിന്റെ സ്ഥിതി എന്താണെന്ന് ഇപ്പോൾ വ്യക്തമല്ലെന്നും അവർ പറഞ്ഞു. ആക്രമണത്തിൽ അദ്ദേഹത്തിന് പരിക്കേറ്റോ എന്ന കാര്യം വ്യക്തമല്ല. ആക്രമണം നടന്നതായി ഇസ്രായേലും സ്ഥിരീകരിച്ചിട്ടില്ല. ഇസ്രായേലിന്റെ പ്രതിരോധ സംവിധാനങ്ങളെ മറികടന്നാണോ മിസൈലുകൾ പതിച്ചത് എന്നതിലും വ്യക്തത വരേണ്ടതുണ്ട്. മേഖലയിൽ യുദ്ധസാഹചര്യം അതീവ ഗുരുതരമായി തുടരുകയാണ്.

 

 

PREV

ഇന്ത്യയിലെയും ലോകമെമ്പാടുമുള്ള എല്ലാ International News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam Live News  തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam

 

KG
About the Author

Kiran Gangadharan

2019 മുതല്‍ ഏഷ്യാനെറ്റ് ന്യൂസ് ഓണ്‍ലൈനില്‍ പ്രവര്‍ത്തിക്കുന്നു. നിലവില്‍ ചീഫ് സബ് എഡിറ്റർ. ബികോം ബിരുദവും ജേണലിസം ആൻ്റ് മാസ് കമ്യൂണിക്കേഷനിൽ പോസ്റ്റ് ഗ്രാജുവേറ്റ് ഡിപ്ലോമയും നേടി. കേരളം, ദേശീയം, അന്താരാഷ്ട്ര വാര്‍ത്തകള്‍, ബിസിനസ്, ആരോഗ്യം, എന്റർടെയ്ൻമെൻ്റ് തുടങ്ങിയ വിഷയങ്ങളില്‍ എഴുതുന്നു. 12 വര്‍ഷത്തെ മാധ്യമപ്രവര്‍ത്തന കാലയളവില്‍ നിരവധി ഗ്രൗണ്ട് റിപ്പോര്‍ട്ടുകള്‍, ന്യൂസ് സ്‌റ്റോറികള്‍, ഫീച്ചറുകള്‍, എക്‌സ്‌പ്ലൈന‍ർ വീഡിയോകൾ, വീഡിയോ അഭിമുഖങ്ങള്‍, ലേഖനങ്ങള്‍ തുടങ്ങിയവ പ്രസിദ്ധീകരിച്ചു. പ്രിന്റ്, വിഷ്വല്‍, ഡിജിറ്റല്‍ മീഡിയകളില്‍ പ്രവര്‍ത്തനപരിചയം. ഇ മെയില്‍: kiran.gangadharan@asianetnews.inRead More...
Read more Articles on
click me!

Recommended Stories

നിരവധി മാധ്യമപ്രവർത്തകർ കൊല്ലപ്പെട്ടു? ഇറാനിലെ ഔദ്യോഗിക മാധ്യമത്തിൻ്റെ രണ്ട് കെട്ടിടങ്ങൾ ബോംബിട്ട് തകർത്തെന്ന് ഇസ്രയേൽ
യുദ്ധം കനക്കുന്നു; യുഎസ്-ഇസ്രയേൽ ആക്രമണത്തില്‍ ഇറാനിൽ മരണസംഖ്യ 550 കടന്നതായി റെഡ് ക്രസന്റ്