നിരവധി മാധ്യമപ്രവർത്തകർ കൊല്ലപ്പെട്ടു? ഇറാനിലെ ഔദ്യോഗിക മാധ്യമത്തിൻ്റെ രണ്ട് കെട്ടിടങ്ങൾ ബോംബിട്ട് തകർത്തെന്ന് ഇസ്രയേൽ

Published : Mar 02, 2026, 04:06 PM IST
IRIB

Synopsis

ഇറാനിലെ ഔദ്യോഗിക മാധ്യമ സ്ഥാപനമായ ഐആർഐബിയുടെ രണ്ട് കെട്ടിടങ്ങൾ ഇസ്രായേൽ വ്യോമാക്രമണത്തിൽ തകർത്തു. ആക്രമണത്തിന് ശേഷം ടെലിവിഷൻ സംപ്രേഷണം ഹൈജാക്ക് ചെയ്ത ഇസ്രായേൽ, പ്രധാനമന്ത്രി ബെഞ്ചമിൻ നെതന്യാഹുവിൻ്റെ സന്ദേശം പ്രക്ഷേപണം ചെയ്തു

ടെഹ്റാൻ: ഇറാനിലെ ഔദ്യോഗിക മാധ്യമമായ ഇസ്ലാമിക് റിപ്പബ്ലിക് ഓഫ് ഇറാൻ ബ്രോഡ്കാസ്റ്റിങിൻ്റെ രണ്ട് സമുച്ചയങ്ങൾ ഇസ്രായേൽ വ്യോമാക്രമണത്തിലൂടെ തകർത്തു. മാധ്യമപ്രവർത്തകരടക്കം നിരവധി പേർ കൊല്ലപ്പെട്ടുവെന്നും നിരവധി പേർക്ക് പരിക്കേറ്റിരിക്കാമെന്നും ഇസ്രയേൽ അവകാശപ്പെടുന്നു. ആക്രമണം നടന്നതായി ഐആർഐബി സ്ഥിരീകരിച്ചു. കൊല്ലപ്പെട്ടവരുടെ കൃത്യമായ കണക്ക് പുറത്തുവന്നിട്ടില്ല. ആക്രമണത്തിന് പിന്നാലെ റേഡിയോ, ടെലിവിഷൻ സംപ്രേഷണങ്ങൾ തടസപ്പെട്ടു. തുടർന്ന് ടെലിവിഷൻ ഇസ്രയേൽ ഹൈജാക്ക് ചെയ്തു. സംപ്രേഷണം പുനരാരംഭിച്ചപ്പോൾ ഇസ്രായേൽ പ്രധാനമന്ത്രി ബെഞ്ചമിൻ നെതന്യാഹുവിൻ്റെ സന്ദേശമാണ് ഇതിലൂടെ പ്രക്ഷേപണം ചെയ്തത്.

വടക്കൻ ടെഹ്‌റാനിലെ ജാമേ ജാം പ്രദേശത്തെ കെട്ടിടങ്ങളാണ് തകർത്തത്. ആക്രമണത്തിന് പിന്നിൽ അമേരിക്കയും ഇസ്രായേലുമെന്ന് ഐആർഐബി ന്യൂസ് നെറ്റ്‌വർക് പിന്നീട് ആരോപിച്ചു. സംഘർഷം നടക്കുന്നതിനാൽ ഐആർഐബി പതിവായി നടത്തുന്ന പല പരിപാടികളും ഒഴിവാക്കിയിരുന്നു. ഇതിനിടയിലാണ് ആക്രമണം നടന്നത്. ഇസ്രയേലും ഇറാനും തമ്മിലുള്ള ഏറ്റുമുട്ടൽ രൂക്ഷമാകുന്നതിൻ്റെ ഭാഗമായാണ് ആക്രമണം നടത്തിയത്. സംഘർഷത്തിൽ ഇറാനിൽ മാത്രം ഇതുവരെ 555 പേർ കൊല്ലപ്പെട്ടതായാണ് വിവരം. സർവശക്തിയുമുപയോഗിച്ച് ഇറാൻ നടത്തുന്ന പ്രത്യാക്രമണത്തിൽ ഇസ്രായേലിലും നിരവധി പേർ കൊല്ലപ്പെട്ടിട്ടുണ്ട്. അമേരിക്കയുടെ സൈനികരും കൊല്ലപ്പെട്ടു.

PREV

ഇന്ത്യയിലെയും ലോകമെമ്പാടുമുള്ള എല്ലാ International News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam Live News  തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam

 

KG
About the Author

Kiran Gangadharan

2019 മുതല്‍ ഏഷ്യാനെറ്റ് ന്യൂസ് ഓണ്‍ലൈനില്‍ പ്രവര്‍ത്തിക്കുന്നു. നിലവില്‍ ചീഫ് സബ് എഡിറ്റർ. ബികോം ബിരുദവും ജേണലിസം ആൻ്റ് മാസ് കമ്യൂണിക്കേഷനിൽ പോസ്റ്റ് ഗ്രാജുവേറ്റ് ഡിപ്ലോമയും നേടി. കേരളം, ദേശീയം, അന്താരാഷ്ട്ര വാര്‍ത്തകള്‍, ബിസിനസ്, ആരോഗ്യം, എന്റർടെയ്ൻമെൻ്റ് തുടങ്ങിയ വിഷയങ്ങളില്‍ എഴുതുന്നു. 12 വര്‍ഷത്തെ മാധ്യമപ്രവര്‍ത്തന കാലയളവില്‍ നിരവധി ഗ്രൗണ്ട് റിപ്പോര്‍ട്ടുകള്‍, ന്യൂസ് സ്‌റ്റോറികള്‍, ഫീച്ചറുകള്‍, എക്‌സ്‌പ്ലൈന‍ർ വീഡിയോകൾ, വീഡിയോ അഭിമുഖങ്ങള്‍, ലേഖനങ്ങള്‍ തുടങ്ങിയവ പ്രസിദ്ധീകരിച്ചു. പ്രിന്റ്, വിഷ്വല്‍, ഡിജിറ്റല്‍ മീഡിയകളില്‍ പ്രവര്‍ത്തനപരിചയം. ഇ മെയില്‍: kiran.gangadharan@asianetnews.inRead More...
Read more Articles on
click me!

Recommended Stories

യുദ്ധം കനക്കുന്നു; യുഎസ്-ഇസ്രയേൽ ആക്രമണത്തില്‍ ഇറാനിൽ മരണസംഖ്യ 550 കടന്നതായി റെഡ് ക്രസന്റ്
ഹിസ്ബുള്ള നേതാവ് മുഹമ്മദ് റാദ് കൊല്ലപ്പെട്ടു? ഖമെനിയിയുടെ പാത പിന്തുടരുന്നവർ നരകത്തിന്റെ ആഴങ്ങളിൽ എത്തുമെന്ന് ഇസ്രയേൽ കാറ്റ്സ്