ഹിസ്ബുള്ള നേതാവ് മുഹമ്മദ് റാദ് കൊല്ലപ്പെട്ടു? ഖമെനിയിയുടെ പാത പിന്തുടരുന്നവർ നരകത്തിന്റെ ആഴങ്ങളിൽ എത്തുമെന്ന് ഇസ്രയേൽ കാറ്റ്സ്

Published : Mar 02, 2026, 02:25 PM IST
Mohammad Raad

Synopsis

ഇസ്രയേൽ ഇനി ലക്ഷ്യമിടുന്നത് ഹിസ്ബുള്ള നേതാവ് നയിം ഖാസിമിനെയാണെന്നാണ് ഇസ്രയേൽ പ്രതിരോധ മന്ത്രി ഇസ്രയേൽ കാറ്റ്സ്

ടെൽ അവീവ്: ലബനനിൽ ഹിസ്ബുള്ള കേന്ദ്രങ്ങൾക്ക് നേരെ ഇസ്രയേൽ പ്രതിരോധ സേന നടത്തിയ ആക്രമണത്തിൽ ഹിസ്ബുള്ള നേതാവ് കൊല്ലപ്പെട്ടതായി റിപ്പോർട്ട്. ഹിസ്ബുള്ളയുടെ പാർലമെന്ററി വിഭാഗം തലവൻ മുഹമ്മദ് റാദ് കൊല്ലപ്പെട്ടതായാണ് ജറുസലേം പോസ്റ്റ് റിപ്പോർട്ട് ചെയ്യുന്നത്. ഞായറാഴ്ച രാത്രിയിൽ ഇസ്രയേലിന്റെ വടക്കൻ മേഖലയിലേക്ക് നിരവധി മിസൈലുകളാണ് ഹിസ്ബുള്ള വിക്ഷേപിച്ചത്. ഇതിനുള്ള മറുപടിയായാണ് ഇസ്രയേൽ ലെബനനിലെ ഹിസ്ബുള്ള കേന്ദ്രങ്ങളിൽ ആക്രമണം നടത്തിയത്. ഇസ്രയേൽ ഇനി ലക്ഷ്യമിടുന്നത് ഹിസ്ബുള്ള നേതാവ് നയിം ഖാസിമിനെയാണെന്നാണ് ഇസ്രയേൽ പ്രതിരോധ മന്ത്രി ഇസ്രയേൽ കാറ്റ്സ് തിങ്കളാഴ്ച വ്യക്തമാക്കിയത്. ആയത്തുല്ല അലി ഖമെനിയിയുടെ പാത പിന്തുടരുന്നവർ നരകത്തിന്റെ ആഴങ്ങളിൽ അവരുടെ സ്ഥാനം കാണുമെന്നും തിന്മയുടെ അച്ചുതണ്ടിനെ പിന്തുണച്ചവർ അവർക്കൊപ്പമുണ്ടാവുമെന്നും ഇസ്രയേൽ കാറ്റ്സ് കൂട്ടിച്ചേർത്തു.

മുഹമ്മദ് റാദ് കൊല്ലപ്പെട്ടതായുള്ള വിവരം പുറത്ത് വന്നതിന് പിന്നാലെയാണ് ഇസ്രയേൽ കാറ്റ്സിന്റെ പ്രതികരണമെത്തുന്നത്. ഹിസ്ബുള്ളയ്ക്കെതിരായ ആക്രമണം തുടരുമെന്നാണ് ഇസ്രയേൽ പ്രതിരോധ സേന വിശദമാക്കിയിട്ടുള്ളത്. ലബനൻ എന്ന രാജ്യത്തേക്കാൾ ഇറാൻ ഭരണകൂടത്തിനാണ് ഹിസ്ബുള്ള മുൻഗണന നൽകിയത്, അവർ ഞങ്ങളുടെ സാധാരണക്കാർക്ക് നേരെ ആക്രമണം ആരംഭിച്ചു. ഇതിന് അവർ വലിയ വില നൽകേണ്ടി വരുമെന്നാണ് ഇസ്രയേൽ പ്രതിരോധ സേന നോർത്തേൺ കമാൻഡ് ചീഫ് മേജർ ജനറൽ റാഫി മിലോ വിശദമാക്കിയത്.

ഏഷ്യാനെറ്റ് ന്യൂസ് ലൈവ് കാണാം

PREV

ഇന്ത്യയിലെയും ലോകമെമ്പാടുമുള്ള എല്ലാ International News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam Live News  തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam

 

Read more Articles on
click me!

Recommended Stories

അടിയ്ക്ക് തിരിച്ചടിയുമായി ഇസ്രായേലും ഇറാനും; ടെഹ്റാനിൽ ചൈനീസ് പൗരൻ കൊല്ലപ്പെട്ടു
പശ്ചിമേഷ്യൻ യുദ്ധത്തിൽ മൗനം വെടിഞ്ഞ് ചൈന, ആദ്യ പ്രതികരണത്തിൽ വിമര്‍ശനവും സമാധാന ആഹ്വാനവും, 'യുദ്ധം പടരുന്നത് തടയണം'