
കുര്‍ദ്: സിറിയയിലെ ബഗൂസിൽ ഇസ്ലാമിക് സ്റ്റേറ്റ് ഭീകരവാദികൾ കീഴടങ്ങുന്നുവെന്ന് റിപ്പോർട്ട്. 400 ഓളം പേരെ അറസ്റ്റ് ചെയ്തതായും അമേരിക്കൻ നേതൃത്വത്തിലെ കുർദ് സഖ്യസൈന്യം അറിയിച്ചു. അവസാന താവളമായ ബഗൂസ് പിടിച്ചടക്കാൻ പോരാട്ടം തുടരുകയാണ്.
ഭീകരരുടെ കുടുംബാംഗങ്ങളുൾപ്പടെയുള്ള സാധാരണക്കാരെ ബഗൂസിൽനിന്ന് ഒഴിപ്പിച്ചിരുന്നു. അഭയാർത്ഥി ക്യാന്പുകളിൽ ഇവർക്കുവേണ്ട അടിസ്ഥാനസൗകര്യങ്ങൾ ഒരുക്കാൻ സന്നദ്ധസംഘടനകൾ ബുദ്ധിമുട്ടുകയാണെന്നാണ് റിപ്പോർട്ട്.
ഇന്ത്യയിലെയും ലോകമെമ്പാടുമുള്ള എല്ലാ International News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam Live News തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam