ഇസ്ലാമാബാദിൽ ഷിയാ മസ്ജിദിൽ ചാവേറാക്രമണം; സ്ഫോടനം ജുമുഅ നമസ്കാരത്തിനിടെ, കൊല്ലപ്പെട്ടത് 31 പേർ, 160ലധികം പേർക്ക് പരിക്ക്

Published : Feb 06, 2026, 06:23 PM IST
Suicide Blast

Synopsis

ഇസ്ലാമാബാദിലെ ഷിയാ ആരാധനാലയത്തിൽ ചാവേറാക്രമണം. ജുമുഅ നമസ്കാരത്തിനിടെയുണ്ടായ സ്ഫോടനത്തിൽ 31 പേർ കൊല്ലപ്പെടുകയും 160-ൽ അധികം പേർക്ക് പരിക്കേൽക്കുകയും ചെയ്തു. സമീപകാലത്ത് ഇസ്ലാമാബാദിൽ റിപ്പോർട്ട് ചെയ്യുന്ന രണ്ടാമത്തെ വലിയ സ്ഫോടനമാണിത്.

ഇസ്ലാമാബാദ്: പാകിസ്ഥാൻ തലസ്ഥാനമായ ഇസ്ലാമാബാദിൽ ചാവേറാക്രമണം. ഷിയാ ആരാധനാലയമായ ഇമാംബർഗയിൽ ഉണ്ടായ സ്ഫോടനത്തിൽ 31 പേർ കൊല്ലപ്പെട്ടു. 160ലധികം പേർക്ക് പരിക്കേൽക്കുകയും ചെയ്തുവെന്ന് അന്താരാഷ്ട്ര മാധ്യമങ്ങൾ റിപ്പോ‌‌ർട്ട് ചെയ്യുന്നു. ഷെഹ്സാദ് ടൗൺ മേഖലയിലെ തെര്ലൈ ഇമാംബർഗയിലാണ് ജുമുഅ നമസ്കാരത്തിനിടെ സ്ഫോടനം ഉണ്ടായത്. സംഭവത്തിന് പിന്നാലെ പൊലീസും മറ്റ് സേനകളും സ്ഥലത്തെത്തി രക്ഷാപ്രവർത്തനം ആരംഭിച്ചു. സ്ഫോടനത്തിന്റെ ഉത്തരവാദിത്തം ആരും ഏറ്റെടുത്തിട്ടില്ല. പരിക്കേറ്റവരെ പൊലീസ് ഉദ്യോഗസ്ഥരും നാട്ടുകാരും ചേർന്ന് സമീപത്തെ ആശുപത്രികളിലേക്ക് കൊണ്ടുപോകുന്നതിന്റെ ദൃശ്യങ്ങൾ സാമൂഹിക മാധ്യമങ്ങളിൽ അടക്കം പ്രചരിക്കുന്നുണ്ട്.

ബലൂചിസ്ഥാൻ ലിബറേഷൻ ആർമിയും പാകിസ്ഥാൻ സേനയും ദിവസങ്ങൾക്ക് മുൻപ് വലിയ ഏറ്റുമുട്ടലിന് പിന്നാലെയാണ് ഈ ആക്രമണം. ഇസ്ലാമാബാദിൽ റിപ്പോർട്ട് ചെയ്യുന്ന രണ്ടാമത്തെ സ്ഫോടനമാണിത്. കഴിഞ്ഞ നവംബറിൽ ചാവേറാക്രമണത്തിൽ ഇവടെ 12 പേർ കൊല്ലപ്പെട്ടിരുന്നു.ആക്രമണത്തെ “ഭീരുത്വപരമായ നടപടി” എന്ന് പാക് പാർലമെന്ററി കാര്യ മന്ത്രി താരിഖ് ഫസൽ ചൗധരി എക്സിൽ കുറിച്ചു. കൊല്ലപ്പെട്ടവരുടെ കുടുംബങ്ങൾക്കൊപ്പം ദുഃഖം പങ്കുവച്ചു. ഇത് വലിയ സുരക്ഷാ വീഴ്ചയാണെന്നും, ആരാധനാലയങ്ങളെ ലക്ഷ്യമിടുന്നത് ഏത് സാഹചര്യത്തിലും സഹിക്കാനാവില്ലെന്നും പ്രതിപക്ഷ നേതാവ് അല്ലാമ രാജ നാസിർ അബ്ബാസ് പറഞ്ഞു.

PREV

ഇന്ത്യയിലെയും ലോകമെമ്പാടുമുള്ള എല്ലാ International News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam Live News  തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam

 

Read more Articles on
click me!

Recommended Stories

പ്രാവുകൾക്ക് തീറ്റ നൽകി, ഇന്ത്യക്കാരിക്ക് രണ്ട് ലക്ഷം രൂപ പിഴയിട്ട് സിംഗപ്പൂർ കോടതി
കഴിഞ്ഞ വർഷം നാടുകടത്തപ്പെട്ടത് 22,900 ഇന്ത്യക്കാരെന്ന് വിദേശകാര്യ മന്ത്രാലയം; ഏറ്റവും കൂടുതൽ അമേരിക്കയിൽ നിന്നല്ല