അമേരിക്കയോട് ബംങ്കര്‍ ബസ്റ്റിങ് ബോംബുകള്‍ ആവശ്യപ്പെട്ട് ഇസ്രയേല്‍, ഏരിയൽ ഇന്ധന ടാങ്കുകള്‍ സംഘർഷ മേഖലയില്‍; വൈറ്റ് ഹൗസിൽ അടിയന്തിര യോഗം ചേരുന്നു

Published : Jun 18, 2025, 01:12 AM ISTUpdated : Jun 18, 2025, 01:16 AM IST
iran and israel

Synopsis

അമേരിക്കയുടെ 30 ഏരിയൽ ഇന്ധന ടാങ്കുകള്‍ സംഘർഷ മേഖലയിലേക്കെത്തിയെന്നാണ് റിപ്പോര്‍ട്ടുകള്‍.

ടെഹ്റാന്‍: അമേരിക്കയോട് ബംങ്കര്‍ ബസ്റ്റിങ് ബോംബുകള്‍ ആവശ്യപ്പെട്ട് ഇസ്രയേല്‍. ഇറാന്‍റെ ആണവശേഷിയുടെ പ്രധാന ഭാഗം ഭൂഗർഭ കേന്ദ്രങ്ങളിലാണ്. ഇതു തകര്‍ക്കുന്നതിനായുള്ള ബംങ്കര്‍ ബസ്റ്റിങ് ബോംബുകളാണ് ഇസ്രയേല്‍ നിലവില്‍ ആവശ്യപ്പെട്ടിരിക്കുന്നത്. നിലവില്‍ അമേരിക്ക ഇത് നല്‍കിയിട്ടില്ല. അമേരിക്കയുടെ 30 ഏരിയൽ ഇന്ധന ടാങ്കുകള്‍ സംഘർഷ മേഖലയിലേക്കെത്തിയെന്നാണ് റിപ്പോര്‍ട്ടുകള്‍. ഇസ്രയേൽ യുദ്ധവിമാനങ്ങൾക്ക് ആകാശത്ത് ഇന്ധനം നൽകാനാണ് ഇവയെന്ന് സൂചന.

വൈറ്റ് ഹൗസിലെ സിറ്റുവേഷൻ റൂമിൽ ഭരണ നേതൃത്വം അടിയന്തിര യോഗം ചേരുന്നു എന്ന വിവരങ്ങളും പുറത്തുവന്നിട്ടുണ്ട്. പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപ്, വൈസ് പ്രസിഡന്‍റ് ജെഡി വാൻസ്, പ്രതിരോധ, വിദേശ കാര്യ സെക്രട്ടറിമാർ,ദേശീയ സുരക്ഷാ കൗൺസിൽ, രഹസ്യാന്വേഷണ മേധാവി തുടങ്ങിയവർ പങ്കെടുക്കുന്നു എന്നാണ് വിവരം. അമേരിക്കയുടെ തുടർ നടപടികൾ ചർച്ച ചെയ്യാനാണ് യോഗം.

 

PREV
Read more Articles on
click me!

Recommended Stories

ട്രംപിന്റെ വാദം തെറ്റ്, വെനസ്വേല കപ്പൽ വന്നത് അമേരിക്കയിലേക്ക് അല്ല, ഡബിൾ ടാപ് ആക്രമണത്തിൽ വൻ വെളിപ്പെടുത്തലുമായി നാവികസേനാ അഡ്മിറൽ
വിഴുങ്ങിയത് 17 ലക്ഷത്തിന്റെ വജ്രം പതിപ്പിച്ച പെൻഡന്റ്, 6 ദിവസത്തെ കാത്തിരിപ്പ് ടാഗോടെ പുറത്ത് വന്ന് 'തൊണ്ടിമുതൽ'