
ദോഹ: ഖത്തറിന് പിന്നാലെ യെമനിലും ആക്രമണം നടത്തി ഇസ്രയേല്‍. സനായിലെ ഹൂത്തി കേന്ദ്രങ്ങളാണ് ആക്രമിച്ചത്. 35 പേര്‍ കൊല്ലപ്പെട്ടതായി സ്ഥിരീകരണമുണ്ട്. ആക്രമണം തുടരുമെന്ന് നെതന്യാഹു അറിയിച്ചു. റമോണ്‍ വിമാനത്താവളം ഹൂത്തികള്‍ ആക്രമിച്ചിരുന്നു. ഇതിന്‍റെ തിരിച്ചടിയെന്നാണ് നെതന്യാഹുവിന്റെ പ്രതികരണം.
അതേ സമയം, ദോഹയിലെ ഇസ്രയേൽ ആക്രമണത്തില്‍ നെതന്യാഹുവിനെ ട്രംപ് അതൃപ്തി അറിയിച്ചു. ആക്രമിക്കാനുള്ള തീരുമാനം ബുദ്ധിപരമായിരുന്നില്ലെന്ന് അമേരിക്കന്‍ പ്രസിഡന്റ്. ട്രംപ് ചൂണ്ടിക്കാട്ടി. ഹമാസിന് ഓഫീസ് നൽകിയത് മധ്യസ്ഥ ശ്രമങ്ങൾക്ക് ആണെന്ന് ഖത്തർ വ്യക്തമാക്കി. നെതന്യാഹുവിന്റെ വീണ്ടുവിചാരം ഇല്ലാത്ത നടപടികൾക്ക് മറുപടി പറയിക്കുമെന്നും മുന്നറിയിപ്പ് നൽകി. വാള്‍സ്ട്രീറ്റ് ജേണലിന്‍റേതാണ് റിപ്പോര്‍ട്ട്. ആക്രമണം മുന്‍കൂട്ടി അറിയിച്ചില്ലെന്നും ട്രംപ് പറഞ്ഞു. ചുരുങ്ങിയ സമയമേ ലഭിച്ചുള്ളൂവെന്ന് നെതന്യാഹു വ്യക്തമാക്കി.
ഹമാസിന് ഖത്തർ ഓഫീസ് നൽകിയതിനെ കുറിച്ചുള്ള പരാമർശത്തിൽ നെതന്യഹുവിന് എതിരെ ആഞ്ഞടിച്ച് ഖത്തർ രംഗത്തെത്തി. ലോകത്തിനു മുന്നിൽ നേരിട്ട ഒറ്റപ്പെടൽ കൂട്ടാനേ ഇത് ഉപകരിക്കൂ എന്ന് ഖത്തര്‍ ചൂണ്ടിക്കാട്ടി. ഹമാസിന് ഖത്തർ ഓഫീസ് നൽകിയത് മധ്യസ്ഥ ശ്രമങ്ങൾക്ക് ആണെന്ന് നെതന്യാഹുവിനു അറിയാവുന്നതാണ്. നെതന്യാഹുവിന്റെ ഇത്തരം നടപടികൾ അവസാനിപ്പിക്കാണും വീണ്ടു വിചാരമില്ലാത്ത നടപടികൾക്ക് മറുപടി പറയിക്കാനും പങ്കാളികളുമായി ചേർന്നു പ്രവർത്തിക്കും എന്നും ഖത്തർ വിശദമാക്കി.
ഇന്ത്യയിലെയും ലോകമെമ്പാടുമുള്ള എല്ലാ International News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam Live News തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam