ഓപ്പറേഷൻ അജയ്; ഇസ്രയേൽ ദൗത്യം പ്രഖ്യാപിച്ച് ഇന്ത്യ, പ്രത്യേക വിമാനങ്ങള്‍ വഴി ഇന്ത്യക്കാരെ തിരികെയെത്തിക്കും

Published : Oct 11, 2023, 10:34 PM ISTUpdated : Oct 11, 2023, 11:24 PM IST
ഓപ്പറേഷൻ അജയ്; ഇസ്രയേൽ ദൗത്യം പ്രഖ്യാപിച്ച് ഇന്ത്യ, പ്രത്യേക വിമാനങ്ങള്‍ വഴി ഇന്ത്യക്കാരെ തിരികെയെത്തിക്കും

Synopsis

ഓപ്പറേഷൻ അജയ് എന്നാണ് ദൗത്യത്തിന് പേര് നല്‍കിയിരിക്കുന്നത്. ഇന്ത്യയിലേക്ക് തിരികെ എത്താൻ താൽപര്യമുള്ളവരെ തിരികെ എത്തിക്കുമെന്ന് വിദേശകാര്യ മന്ത്രി എസ് ജയശങ്കർ അറിയിച്ചു.

ദില്ലി: ഇസ്രയേലില്‍ നിന്ന് ഇന്ത്യക്കാരെ ഒഴിപ്പിക്കാനുള്ള ദൗത്യം പ്രഖ്യാപിച്ച് ഇന്ത്യ. ഓപ്പറേഷൻ അജയ് എന്നാണ് ദൗത്യത്തിന് പേര് നല്‍കിയിരിക്കുന്നത്. ഇന്ത്യയിലേക്ക് തിരികെ എത്താൻ താൽപര്യമുള്ളവരെ തിരികെ എത്തിക്കുമെന്ന് വിദേശകാര്യ മന്ത്രി എസ് ജയശങ്കർ അറിയിച്ചു. ഇതിനായി പ്രത്യേക ചാർട്ടർ വിമാനങ്ങളും മറ്റ് ക്രമീകരണങ്ങളും ഏർപ്പെടുത്തിയെന്ന് വിദേശകാര്യ മന്ത്രി ട്വീറ്റ് ചെയ്തു. ഇന്ത്യൻ സമയം രാത്രി 11.30 ക്ക് ടെൽ അവീവിൽ നിന്ന് ആദ്യ പ്രത്യേക വിമാനം ഇസ്രയേലിലേക്ക് പുറപ്പെടും. ഇസ്രയേലിലുള്ള ഇന്ത്യക്കാരുടെ വിവരശേഖരണം തുടങ്ങിയതായി എംബസി അറിയിച്ചു.

പതിനെണ്ണായിരം ഇന്ത്യാക്കാരെ കൂടാതെ, ഗുജറാത്തിൽ നിന്നും ഇസ്രയേലിലേക്ക് കുടിയേറിയ അറുപതിനായിരത്തോളം ഇന്ത്യൻ വംശജരും സഹായം തേടിയിട്ടുണ്ട്. അതേസമയം, സ്ഥിതി നിരീക്ഷിക്കാൻ വിദേശ കാര്യമന്ത്രാലയം 24 മണിക്കൂർ കണ്ട്രോൾ റൂം തുറന്നിട്ടുണ്ട്. ഇസ്രയേലിലും പലസ്തീനിലുമുള്ള ഇന്ത്യാക്കാർക്ക് ബന്ധപ്പെടാൻ കൂടുതൽ ഹെൽപ് ലൈൻ നമ്പറുകളും പുറത്തുവിട്ടു. യുദ്ധ മേഖലയിലുള്ളവർ ജാഗ്രത പാലിക്കണമെന്നും സുരക്ഷാ നിർദേശങ്ങൾ അനുസരിക്കണമെന്നും ഇസ്രയേലിലെ ഇന്ത്യൻ അംബാസഡർ നിർദ്ദേശിച്ചു. ഇന്ത്യാക്കാരുമായി സമ്പർക്കം തുടരുകയാണ്. വെള്ളവും ഭക്ഷണവും തീരുകയാണെന്നും ദുരിതത്തിലാണെന്നും ജമ്മു കശ്മീരിൽ നിന്നുള്ള ​ കുടുംബം കഴിഞ്ഞ ദിവസം മാധ്യമങ്ങളോട് പറഞ്ഞിരുന്നു. ‌

അതേസമയം ഇസ്രയേലിന് ശക്തമായ പിന്തുണ ആവർത്തിക്കുന്ന ഇന്ത്യയുടെ നിലപാടിൽ ചില അറബ് രാജ്യങ്ങൾക്ക് അതൃപ്തിയുണ്ടെന്ന റിപ്പോർട്ടുകളും പുറത്തുവന്നു. ഗാസയിൽ ഇസ്രയേൽ കനത്ത ആക്രമണം തുടരുന്നതിൽ ഇന്ത്യ ഇതുവരെ പ്രതികരിച്ചിട്ടില്ല. ഇസ്രയേലിനൊപ്പം നില്‍ക്കുന്നു എന്ന് പ്രധാനമന്ത്രി രണ്ടുവട്ടം വ്യക്തമാക്കിയിരുന്നു. ഇന്ത്യ ഏകപക്ഷീയമായ നിലപാട് ഒഴിവാക്കണമെന്ന വികാരമാണ് ചില അറബ് രാജ്യങ്ങളുടെ പ്രതിനിധികൾ പ്രകടിപ്പിക്കുന്നത്. .

PREV
click me!

Recommended Stories

ഏഷ്യൻ ശക്തികളുടെ ബന്ധം വഷളാകുന്നു; തങ്ങളുടെ വിമാനങ്ങള്‍ക്കുനേരെ ചൈന അപകടകരമായ രീതിയില്‍ റഡാര്‍ പ്രയോഗിച്ചെന്ന് ജപ്പാന്‍
സുഡാനിൽ നഴ്സറി സ്കൂളിന് നേരെ ഭീകരാക്രമണം, 33 പിഞ്ചുകുട്ടികളടക്കം 50 പേർ കൊല്ലപ്പെട്ടു