'ഇസ്രയേലിന്‍റെ ആക്രമണം അതിനുള്ള ഇടം ഇല്ലാതാക്കി'; ഇന്ത്യയുടെ ഐക്യദാര്‍ഢ്യത്തിന് നന്ദി അറിയിച്ചെന്നും ഇറാൻ വിദേശകാര്യ മന്ത്രി

Published : Jun 14, 2025, 09:39 PM ISTUpdated : Jun 14, 2025, 09:43 PM IST
iran israel conflict

Synopsis

വിദേശകാര്യ മന്ത്രി എസ് ജയശങ്കറുമായുള്ള ചര്‍ച്ചയിൽ ഇക്കാര്യം അറിയിച്ചെന്ന് ഇറാൻ വിദേശകാര്യമന്ത്രി സയദ് അബ്ബാസ് അരാഗ്ച്ചി അറിയിച്ചു

ദില്ലി: ഇറാൻ-ഇസ്രയേൽ സംഘര്‍ഷത്തിൽ നയതന്ത്ര ചര്‍ച്ചകള്‍ക്കുള്ള സാഹചര്യമില്ലാതാക്കിയെന്ന് ഇറാൻ. വിദേശകാര്യ മന്ത്രി എസ് ജയശങ്കറുമായുള്ള ചര്‍ച്ചയിൽ ഇക്കാര്യം അറിയിച്ചെന്ന് ഇറാൻ വിദേശകാര്യമന്ത്രി സയദ് അബ്ബാസ് അരാഗ്ച്ചി അറിയിച്ചു. ഇറാനോട് ഇന്ത്യ അനുഭാവം അറിയിച്ചെന്നും ഇറാൻ വിദേശകാര്യമന്ത്രി പറഞ്ഞു.

 ഇന്ത്യയുടെ ഐക്യദാർഢ്യത്തിന് ഇറാൻ നന്ദി അറിയിച്ചെന്നും മന്ത്രി സയദ് അബ്ബാസ് അരാഗ്ച്ചി വ്യക്തമാക്കി. അതേസമയം, ഇറാനും ഇസ്രയേലും തമ്മിൽ നാളെയും ചര്‍ച്ച നടക്കില്ല. ഇക്കാര്യം ഒമാൻ ഭരണാധികാരികള്‍ സ്ഥിരീകരിച്ചു.

അതേസമയം, ഇസ്രയേല്‍-ഇറാന്‍ സംഘര്‍ഷം രൂക്ഷമായി തുടരുന്ന സാഹചര്യത്തില്‍ ഇസ്രയേലിനെ അപലപിച്ച് ഷങ്ഹായ് സഹകരണ സംഘടന പുറത്തിറക്കിയ പ്രസതാവനയിൽ നിന്നും ഇന്ത്യ മാറിനില്‍ക്കുകയാണ്. സംഘർഷം ചർച്ചയിലൂടെ അവസാനിപ്പിക്കണമെന്ന നിലപാടാണ് ഇന്ത്യ സ്വീകരിച്ചിരിക്കുന്നത്. ഇക്കാര്യം ഷാങ്ഹായ് സഹകരണ സംഘടനയെ അറിയിച്ചിരുന്നുവെന്നാണ് വിദേശകാര്യ വക്താവ് നിലവില്‍ വ്യക്തമാക്കിയിരിക്കുന്നത്. ഇസ്രയേലിനെ അപലപിച്ചുകൊണ്ട് പുറത്തുവന്ന പ്രസ്താവനയിലുള്ള ചർച്ചയിൽ ഇന്ത്യ പങ്കാളിയല്ലെന്നും ഇന്ത്യ അറിയിച്ചു.

PREV
JN
About the Author

Jinu Narayanan

2023 മുതൽ ഏഷ്യാനെറ്റ് ന്യൂസ് ഓണ്‍ലൈനിൽ പ്രവര്‍ത്തിക്കുന്നു. നിലവിൽ സീനിയര്‍ സബ് എഡിറ്റര്‍. ഇംഗ്ലീഷിൽ ബിരുദവും ജേണലിസം ആന്‍റ് മാസ് കമ്യൂണക്കേഷനിൽ ബിരുദാനന്തര ബിരുദവും നേടി. പ്രാദേശിക, കേരള, ദേശീയ, അന്താരാഷ്ട്ര വാര്‍ത്തകള്‍, എന്റർടെയ്ൻമെൻ്റ്, സയൻസ്, സ്പോര്‍ട്സ് തുടങ്ങിയ വിഷയങ്ങളിൽ എഴുതുന്നു. 11 വര്‍ഷത്തെ മാധ്യമപ്രവര്‍ത്തന കാലയവിൽ നിരവധി ന്യൂസ് സ്റ്റോറികള്‍, ഹ്യൂമൻ ഇന്‍ററസ്റ്റ് സ്റ്റോറികള്‍, ഫീച്ചറുകള്‍, അഭിമുഖങ്ങള്‍, ലേഖനങ്ങള്‍ തുടങ്ങിയവ പ്രസിദ്ധീകരിച്ചു. ദേശീയ സര്‍വകലാശാല കായികമേള, ദേശീയ സ്കൂള്‍ കായികമേള,ഐഎസ്എൽ, നിരവധി അത്ലറ്റിക് മീറ്റുകള്‍ തുടങ്ങിയവ റിപ്പോര്‍ട്ട് ചെയ്തിട്ടുണ്ട്. പ്രിന്‍റ്, ഡിജിറ്റൽ മീഡിയകളിൽ പ്രവര്‍ത്തന പരിചയം. ഇ മെയിൽ:jinu.narayanan@asianetnews.inRead More...
Read more Articles on
click me!

Recommended Stories

'ജീവിതത്തിൽ ലഭിച്ച ഏറ്റവും വലിയ ബഹുമതികളിൽ ഒന്ന്'! ഫിഫ സമാധാന പുരസ്കാരം ഏറ്റുവാങ്ങി ഡോണൾഡ് ട്രംപ്
ഇരട്ട കുട്ടികൾക്ക് ജന്മം നൽകി, പിന്നാലെ സോഷ്യൽ മീഡിയ ഇൻഫ്ലുവൻസറുടെ വിയോഗം; ഹൃദയം പൊട്ടുന്ന കുറിപ്പുമായി ഭർത്താവ്