
ദോഹ: ഇസ്രായേൽ-ഹമാസ് യുദ്ധത്തിൽ ഇരു രാജ്യങ്ങളേയും പിന്തിരിപ്പിക്കാൻ മധ്യസ്ഥ ശ്രമം നടത്തുന്നത് സ്ഥിരീകരിച്ച് ഖത്തർ. ഇരു രാജ്യങ്ങൾക്കിടയിൽ രക്തചൊരിച്ചിൽ നിർത്താൻ ഇടപെടൽ നടത്തി വരികയാണെന്ന് ഖത്തർ പറയുന്നു. ബന്ധികളെ മോചിപ്പിക്കാൻ ഖത്തറിൻ്റെ മധ്യസ്ഥതയിൽ ആശയ വിനിമയം നടക്കുന്നതായി നേരത്തെ വാർത്തകൾ ഉണ്ടായിരുന്നു. ഇതിനിടയിലാണ് മധ്യസ്ഥ ശ്രമങ്ങൾ നടത്തുന്നത് ഖത്തർ സ്ഥിരീകരിക്കുന്നത്. അതേസമയം സൗദി അറേബ്യയയും യുഎഇയും ഒമാനും സംഘർഷങ്ങളിൽ ദു:ഖം പ്രകടിപ്പിച്ച് രംഗത്തെത്തിയിരുന്നു.
മേഖലയിൽ സമാധാനത്തിനും വികസനത്തിനുമുള്ള ശ്രമങ്ങൾ ശക്തി പ്രാപിക്കുന്നതിനിടയിലാണ് അപ്രതീക്ഷിത സംഘർഷം ഉടലെടുത്തത്. സ്ഥിതിഗതികൾ നിരീക്ഷിക്കുന്നതായും ഇരുവിഭാഗങ്ങളും സംഘർഷത്തിൽ നിന്ന് പിന്തിരിയണമെന്നും സൗദി അറേബ്യ ആവശ്യപ്പെട്ടു. സംഘർഷത്തിൽ നിന്ന് പിൻവാങ്ങാനും സമാധാനം പുനസ്ഥാപിക്കാനുമാണ് യുഎഇയുടെയും ഖത്തറിന്റെയും ഒമാന്റെയും ആഹ്വാനം. അന്താരാഷ്ട്ര ഉടമ്പടികളും കരാറുകളും പലസ്തീന്റെ അവകാശവും സംരക്ഷിക്കാൻ അന്താരാഷ്ട്ര സമൂഹം ഇടപെടണമെന്നും ഖത്തർ ആവശ്യപ്പെട്ടു. ഇസ്രയേൽ പൊലീസിന്റെ സാന്നിധ്യത്തിൽ അൽ അഖ്സ പള്ളിയിലുണ്ടായ സംഘർഷമാണ് സ്ഥിതി വഷളാക്കിയതെന്ന ഇസ്രയേലിനെതിരായ വിമർശനവും ഖത്തർ വിദേശകാര്യ മന്ത്രാലയത്തിന്റെ പ്രസ്താവനയിലുണ്ട്.
'ഇസ്രയേലിൻ്റെ തിരിച്ചടി പശ്ചിമേഷ്യയെ മാറ്റും, തിരിച്ചടി അതിഭീകരമായിരിക്കും': നെതന്യാഹു
പലസ്തീന്റെ അവകാശങ്ങൾക്കാപ്പം നിൽക്കുക. അതേസമയം, മേഖലയുടെ താൽപര്യം മുൻനിർത്തി ഇസ്രയേലുമായി സഹകരിക്കാവുന്ന മേഖലകളിൽ യോജിച്ചു മുന്നോട്ട് പോകുക. ഇസ്രയേലുമായി ഔദ്യോഗിക നയതന്ത്ര ബന്ധമില്ലാതിരിക്കുമ്പോഴും ഇതായിരുന്നു പ്രധാന അറബ് രാജ്യങ്ങളുടെ നിലപാട്. പലസ്തീൻ പ്രശ്നം പരിഹരിച്ചാൽ ഇസ്രയേലുമായി ചർച്ചയാകാമെന്ന് സൗദി വ്യക്തമാക്കിയിരുന്നു. ഇസ്രയേലുമായി വ്യാപാര ബന്ധങ്ങൾ യുഎഇയും മെച്ചപ്പെടുത്തിയിരുന്നു. ഇതിനിൽ അപ്രതീക്ഷിതമായി ഉടലെടുത്ത സംഘർഷമാണ് സ്ഥിതി വഷളാക്കുന്നത്. ഇന്ത്യ-മിഡിൽ ഈസ്റ്റ്-യൂറോപ്പ് സാമ്പത്തിക ഇടനാഴി, റെയിൽ-കപ്പൽപ്പാത ഉൾപ്പടെ വമ്പൻ പദ്ധതികൾ ഭാവിയിൽ കൊണ്ടുവരാൻ ജി20 ഉച്ചകോടിയിൽ ധാരണയായി പിരിഞ്ഞിരുന്നു. ഇതിനിടയിലാണ് മേഖല അശാന്തിയിലേക്ക് വഴിമാറുന്നത്.
https://www.youtube.com/watch?v=Ko18SgceYX8
ഇന്ത്യയിലെയും ലോകമെമ്പാടുമുള്ള എല്ലാ International News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam Live News തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam