'അവനെ അയച്ചവർ ആരായാലും വലിയ വില നൽകേണ്ടിവരും'; കടുത്ത മുന്നറിയിപ്പുമായി നെതന്യാഹു, ആക്രമണത്തിൽ അന്വേഷണം തുടരുന്നതായി ഇസ്രായേൽ

Published : Oct 02, 2026, 07:37 PM IST
Netanyahu on Flight Attack

Synopsis

ഫ്ലൈ ദുബായ് വിമാനത്തിലുണ്ടായ ആക്രമണത്തിൽ കടുത്ത മുന്നറിയിപ്പുമായി ഇസ്രായേൽ പ്രധാനമന്ത്രി ബെഞ്ചമിൻ നെതന്യാഹു. അക്രമിയെ അയച്ചവർ ആരായാലും വലിയ വില നൽകേണ്ടിവരുമെന്ന് നെതന്യാഹു പറഞ്ഞു.

ടെൽ അവീവ്: ദുബായിൽ നിന്ന് ടെൽ അവീവിലേക്ക് പറന്ന ഫ്ലൈ ദുബായ് വിമാനത്തിലുണ്ടായ ആക്രമണത്തിൽ കടുത്ത മുന്നറിയിപ്പുമായി ഇസ്രായേൽ പ്രധാനമന്ത്രി ബെഞ്ചമിൻ നെതന്യാഹു. അക്രമിയെ അയച്ചവർ ആരായാലും വളരെ വലിയ വില നൽകേണ്ടിവരുമെന്ന് നെതന്യാഹു പറഞ്ഞു. ഇതുസംബന്ധിച്ച് ഇസ്രായേൽ അന്വേഷണം നടത്തിവരികയാണെന്നും നെതന്യാഹു വ്യക്തമാക്കി. പൈലറ്റായ ക്യാപ്റ്റൻ സ്മിത്ത് മച്ചാറിനെ ആക്രമിച്ചു വിമാനം തകർക്കാനുള്ള സഹപൈലറ്റിന്റെ ശ്രമത്തിന് പിന്നിൽ ബാഹ്യ ഇടപെടലുണ്ടായോ എന്ന് കണ്ടുപിടിക്കാനുള്ള അന്വേഷണം പുരോഗമിക്കുന്നതിനിടെ ആണ് ഇസ്രായേൽ പ്രധാനമന്ത്രിയുടെ പ്രതികരണം.

"സമയം കടന്നുപോകുമ്പോൾ ചിത്രം കൂടുതൽ വ്യക്തമാകുകയാണ്, കുറ്റവാളി ഇസ്ലാമിക തീവ്രവാദത്തിന് ഇരയായിരുന്നു. യാത്രക്കാരുമായി വിമാനം തകർക്കാനാണ് അവൻ വന്നത്. അവനെ ആരെങ്കിലും അയച്ചതാണോ എന്ന് ഞങ്ങൾ അന്വേഷിച്ചുവരികയാണ്, അവനെ അയച്ചവർ ആരായാലും അവർ വളരെ വലിയ വില നൽകേണ്ടിവരും"- നെതന്യാഹു പറഞ്ഞു.

നേരത്തെ, അക്രമിയെ ചോദ്യംചെയ്തുവരികയാണെന്നും ചോദ്യം ചെയ്യലിൽ ഇസ്രായേലി അന്വേഷണ ഉദ്യോ​ഗസ്ഥരും ഭാ​ഗമായിട്ടുണ്ടെന്നും നെതന്യാഹു അറിയിച്ചിരുന്നു. അക്രമി ഇസ്ലാമിക തീവ്രവാദ ആശയങ്ങളുടെ സ്വാധീനത്തിന് വിധേയനായിരുന്നു എന്നാണ് ഇതുവരെ തങ്ങൾക്ക് അറിയാൻ കഴിഞ്ഞതെന്ന് നെതന്യാഹു ഫോക്സ് ന്യൂസിനോട് പറഞ്ഞിരുന്നു. പ്രാഥമിക അന്വേഷണത്തിൽ അക്രമിക്ക് ആത്മഹത്യാ പ്രവണത ഉണ്ടായിരുന്നതായി സൂചന ലഭിച്ചതായും നെതന്യാഹു അവകാശപ്പെട്ടു.

ഇക്കഴിഞ്ഞ ബുധനാഴ്ച 174 യാത്രക്കാരുമായി ദുബായിൽ നിന്ന് ടെൽ അവീവിലേക്ക് പറന്ന ഫ്ലൈ ദുബായ് FZ1073 വിമാനത്തിലാണ് പൈലറ്റിനെ ആക്രമിച്ച് വിമാനം തകർക്കാൻ സഹപൈലറ്റിൻ്റെ ശ്രമം നടന്നത്. ഇന്ത്യക്കാരനായ പൈലറ്റ് ക്യാപ്റ്റൻ സ്മിത്ത് മച്ചാർ ആണ് സഹപൈലറ്റിൽ നിന്ന് ആക്രമണം നേരിട്ടത്. കത്തിക്കുത്തിൽ പിടഞ്ഞുവീണപ്പോഴും കോക്പിറ്റ് വാതിൽ തുറക്കാൻ സ്മിത്ത് മച്ചാറിന് കഴിഞ്ഞതോടെ വൻ ദുരന്തം ഒഴിവാകുകയായിരുന്നു.

യാത്രക്കാരും വിമാന ജീവനക്കാരും ചേർന്ന് അക്രമിയെ കീഴ്പ്പെടുത്തുകയും വിമാനത്തിലുണ്ടായിരുന്ന രണ്ട് പൈലറ്റുമാർ എത്തി 14,000 അടി താഴ്ചയിലേക്ക് കൂപ്പുകുത്തിയ വിമാനത്തിൻ്റെ നിയന്ത്രണം ഏറ്റെടുക്കുകയുമായിരുന്നു. തുടർന്ന് സൗദി അറേബ്യയിലെ തബൂക്ക് വിമാനത്താവളത്തിൽ വിമാനം സുരക്ഷിതമായി ലാൻഡ് ചെയ്തു. അതേസമയം സംഭവത്തിന് പിന്നിൽ പുറത്തുനിന്നുള്ള ഇടപെടലുണ്ടോയെന്ന കാര്യത്തിൽ നി​ഗമനത്തിലേക്ക് എത്തിച്ചേ‍ർന്നിട്ടില്ല. വിമാനത്തിൽ ഉണ്ടായ ആക്രമണവുമായി ബന്ധപ്പെട്ട യുഎഇ അന്വേഷണം ആരംഭിച്ചിട്ടുണ്ട്.

PREV

ഇന്ത്യയിലെയും ലോകമെമ്പാടുമുള്ള എല്ലാ International News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam Live News  തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam

 

Read more Articles on
click me!

Recommended Stories

നഗരങ്ങളിൽ നിന്ന് നഗരങ്ങളിലേക്ക്; ഫ്രാൻസിൽ ആളിപ്പടർന്ന് വിദ്യാർത്ഥി പ്രക്ഷോഭം; 400 ഓളം വിദ്യാഭ്യാസ സ്ഥാപനങ്ങൾ അടച്ചു
44 വർഷത്തെ ദീർഘനാളത്തെ കാത്തിരിപ്പിന് അന്ത്യം, ഏഷ്യൻ ഗെയിംസ് ഹോക്കിയിൽ ഇന്ത്യൻ വനിതകൾക്ക് സ്വർണം