ഇസ്രായേൽ സർക്കാർ രൂപീകരണം; ഐസൻകോട്ടിനെ ക്ഷണിക്കാൻ പ്രസിഡന്റ്, 4 ആഴ്ചയ്ക്കകം ഭൂരിപക്ഷം തെളിയിക്കണം

Published : Nov 08, 2026, 08:04 AM IST
Gadi Eisenkot

Synopsis

ഇസ്രായേലിൽ സർക്കാർ രൂപീകരണത്തിന് ഗാദി ഐസൻകോട്ടിനെ ക്ഷണിക്കാൻ പ്രസിഡന്റ്. ഔദ്യോഗികമായി ഉടൻ കത്ത് നൽകും. 4 ആഴ്ചക്കകം ഭൂരിപക്ഷം തെളിയിക്കണം.

ജെറുസലേം: ഇസ്രായേലിൽ സർക്കാർ രൂപീകരണത്തിന് യാഷർ പാർട്ടി നേതാവ് ഗാദി ഐസൻകോട്ടിനെ ക്ഷണിക്കാൻ പ്രസിഡന്റ് ഇസാക്ക് ഹെർസോഗിന്റെ തീരുമാനം. സർക്കാർ രൂപീകരണത്തിക്കാനുള്ള കത്ത് പ്രസിഡന്റ് ഇന്ന് ഔദ്യോഗികമായി ഗാദി ഐസൻകോട്ടിന് നൽകും. ഐസൻകോട്ട് നാല് ആഴ്ചക്കകം ഭൂരിപക്ഷം തെളിയിക്കണം. 28 ദിവസത്തിനുള്ള ഭൂരിപക്ഷം തെളിയിക്കാനായില്ലെങ്കില്‍ 14 ദിവസം കൂടി നല്‍കും. നിലവിലെ പ്രധാനമന്ത്രി ബെഞ്ചമിൻ നെതന്യാഹുവിന്റെ സഖ്യത്തെ പിളർത്താനുള്ള ശ്രമത്തിലാണ് ഐസൻകോട്ട്.

അതേസമയം, ഇസ്രയേലിൽ അറബ് പാർട്ടികൾക്ക് മുന്നിൽ സഖ്യരൂപീകരണത്തിന് 4 ഉപാധികളാണ് ഗാദി ഐസൻകോട്ട് മുന്നോട്ട് വെച്ചിരിക്കുന്നത്. ജൂത - വലതുപക്ഷ പാർട്ടിയായ ഐസൻകോട്ടിന്‍റെ യാഷറിനെ അറബ് പാർട്ടികളുടെ സഖ്യമായ ജോയന്‍റ് ലിസ്റ്റ് പിന്തുണച്ചേക്കുമെന്ന സൂചനകൾക്കിടെയാണ് സഖ്യ രൂപീകരണ ഉപാധികൾ പ്രഖ്യാപിച്ചത്. ഹമാസിനെ തീവ്രവാദ സംഘടനയെന്ന് അംഗീകരിക്കണമെന്നതും, ഹമാസ് നിരായുധീകരണത്തെ പിന്തുണയ്ക്കണമെന്നതുമാണ് ഐസൻകോട്ടിന്‍റെ പ്രധാന ഉപാധി. ഇസ്രയേലിനെ ജൂത - ജനാധിപത്യ രാജ്യമായി അംഗീകരിക്കുക, എല്ലാ പൗരൻമാർക്കും സൈനിക - സിവിലിയൻ സർവീസ് നിർബന്ധമാക്കുന്നത് അംഗീകരിക്കുക എന്നിവയാണ് മറ്റ് ഉപാധികൾ. ഇസ്രയേലിലെ അറബ് വംശജരെ പ്രതിനിധീകരിക്കുന്ന, ഇടത് - പലസ്തീൻ ആഭിമുഖ്യമുള്ള പാർട്ടികളുടെ പിന്തുണ ഒരു ഉപാധിയുമില്ലാതെ സ്വീകരിച്ചാൽ അത് യാഷർ പാർട്ടിയുടെ യാഥാസ്ഥിതിക ജൂത വോട്ട് ബാങ്കിൽ ഉലച്ചിലുണ്ടാക്കുമെന്ന വിലയിരുത്തലിലാണ് ഐസൻകോട്ടിന്‍റെ നീക്കം.

PREV

ഇന്ത്യയിലെയും ലോകമെമ്പാടുമുള്ള എല്ലാ International News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam Live News  തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam

 

Read more Articles on
click me!

Recommended Stories

ഇറാനെതിരെ പുതിയ രണ്ട് നീക്കങ്ങളുമായി അമേരിക്ക; ടാസ്ക് ഫോഴ്സിനെ പ്രഖ്യാപിച്ചു, ആണവ പദ്ധതിയെ കുറിച്ച് വിവരം നൽകിയാൽ രണ്ട് കോടി ഡോളർ പാരിതോഷികം
യുദ്ധത്തിന് മുതിർന്നാൽ അമേരിക്ക കനത്ത തിരിച്ചടി നേരിടേണ്ടി വരും, മുന്നറിയിപ്പുമായി ഇറാൻ