
ടെഹ്‌റാൻ: തെരഞ്ഞെടുപ്പിൽ റിപ്ലബ്ലിക്കൻ പാർട്ടി തിരിച്ചടി നേരിട്ടതിന് പിന്നാലെ അമേരിക്കയ്ക്ക് നേരെ രൂക്ഷമായ മുന്നറിയിപ്പും പരിഹാസവുമായി ഇറാൻ രംഗത്ത്. തങ്ങളുമായി യുദ്ധത്തിന് മുതിർന്നാൽ അമേരിക്ക കനത്ത തിരിച്ചടി നേരിടേണ്ടി വരുമെന്ന് ഇറാൻ മുന്നറിയിപ്പ് നൽകി. നിലവിലെ യുഎസ് ഭരണകൂടത്തിലെ പ്രമുഖ നേതാക്കളെ വ്യക്തിപരമായി അധിക്ഷേപിച്ചും പരിഹസിച്ചുമാണ് ഇറാൻ വക്താക്കൾ രംഗത്തെത്തിയത്.
അമേരിക്കൻ വൈസ് പ്രസിഡന്റ് ജെ.ഡി. വാൻസ് ഇറാന്റെ നിലപാടുകൾക്ക് മുന്നിൽ പൂർണ്ണമായി കീഴടങ്ങിയെന്ന് പരിഹസിച്ച ഇറാൻ നേതൃത്വം, അമേരിക്കൻ പ്രതിരോധ സെക്രട്ടറിയും വിദേശകാര്യ സെക്രട്ടറി മാർക്കോ റൂബിയോയും ഉടൻ തന്നെ സ്ഥാനങ്ങളിൽ നിന്ന് പുറത്താകുമെന്നും പരിഹസിച്ചു. അമേരിക്കൻ ഭരണകൂടത്തിനുള്ളിലെ ആഭ്യന്തര ഭിന്നതകളും വീഴ്ചകളും ചൂണ്ടിക്കാണിച്ചായിരുന്നു ഇറാന്റെ കടന്നാക്രമണം.
മേഖലയിൽ അമേരിക്കൻ സൈനിക സാന്നിധ്യവും നീക്കങ്ങളും ശക്തമാകുന്നതിനിടെയാണ് ഇറാന്റെ ഭാഗത്തുനിന്ന് ഈ കടുത്ത പ്രകോപനപരമായ പ്രതികരണം പുറത്തുവന്നിരിക്കുന്നത്. ഏത് തരത്തിലുള്ള അധിനിവേശത്തെയും ശക്തമായി ചെറുക്കുമെന്നും അമേരിക്കൻ നീക്കങ്ങൾക്ക് വരുംദിവസങ്ങളിൽ കനത്ത പ്രത്യാഘാതം ഉണ്ടാകുമെന്നും ഇറാൻ ഭരണകൂടം വ്യക്തമാക്കി.
ഇന്ത്യയിലെയും ലോകമെമ്പാടുമുള്ള എല്ലാ International News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam Live News തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam