
ഗാസ: ബന്ദികളുടെ മൃതദേഹം കൈമാറുന്നതിൽ ഹമാസ് തെറ്റിദ്ധാരണ പ്രചരിപ്പിക്കുന്നുവെന്ന് ആരോപിച്ച് ഇസ്രയേൽ. ബന്ദിയുടെ മൃതദേഹമെന്ന പേരിൽ, രണ്ട് വർഷം മുൻപ് കൈമാറിയ മൃതദേഹത്തിന്റെ ബാക്കി ഭാഗം കൈമാറിയതാണ് ഇസ്രയേലിനെ ചൊടിപ്പിച്ചത്. ആരോപണങ്ങൾ ഹമാസ് നിഷോധിച്ചു. 28 ബന്ദികളുടെ മൃതദേഹങ്ങളിൽ പതിനാറാമത്തെ മൃതദേഹം എന്ന് കാട്ടി ഹമാസ് കഴിഞ്ഞ ദിവസം ഒരു മൃതദേഹം കൈമാറി. എന്നാലിത്, 2 വർഷം മുൻപ് ഹമാസ് ഇസ്രയേലിന് കൈമാറിയ മൃതദേഹത്തിന്റെ ബാക്കി ഭാഗങ്ങളാണെന്ന് പരിശോധനയ്ക്ക് ശേഷം ഇസ്രയേൽ അറിയിച്ചു. പിന്നാലെ ഇത് വെടിനിർത്തൽ കരാർ ലംഘനമെന്ന് കാട്ടി തുടർനടപടികളാലോചിക്കാൻ പ്രധാനമന്ത്രി ബഞ്ചമിൻ നതന്യാഹു സുരക്ഷാ തലവന്മാരുമായി ചർച്ചയും നടത്തി.
പിന്നാലെ ഒരു വീഡിയോ ഇസ്രയേൽ സേന പുറത്തുവിട്ടു. മൃതദേഹം കുഴിച്ചെടുത്തതായി കാണിക്കാൻ കെട്ടിടത്തിൽ നിന്ന് എടുത്ത മൃതദേഹം കൃത്രിമമായി മണ്ണിട്ട് മൂടിയ ശേഷം റെഡ് ക്രോസിനെ അറിയിച്ച് പുറത്തെടുത്തു എന്നാണ് ആരോപണം. മൃതദേഹങ്ങൾ എവിടെയെന്ന് അറിയില്ലെന്നും കഴിച്ചെടുക്കാൻ സമയം വേണമെന്നും കാണിക്കാനാണ് ഇതെന്നാണ് ആരോപണം. ആരോപണം ഹമാസ് നിഷേധിച്ചു. ഇസ്രയേൽ ബോബംബിങ് മൃതദേഹങ്ങൾ തെരഞ്ഞെടുക്കുന്നതിനെ ദുർഘടമാക്കിയെന്നും ഇസ്രയേലാണ് വെടിനിർത്തൽ ധാരണകൾ ലംഘിച്ചതെന്നുമാണ് ഹമാസ് വാദം.
ഇന്ത്യയിലെയും ലോകമെമ്പാടുമുള്ള എല്ലാ International News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam Live News തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam