
ടെൽ അവീവ്: ഗാസയിലെ ഹമാസ് തലവൻ മുഹമ്മദ് സിൻവറിനെ വധിച്ചതായി ഇസ്രയേൽ. ഇക്കാര്യം ഇസ്രയേൽ പ്രധാനമന്ത്രി ബെഞ്ചമിൻ നെതന്യാഹുവാണ് വ്യക്തമാക്കിയത്. നേരത്തെ ഇസ്രയേൽ വധിച്ച ഹമാസ് തലവൻ യഹിയ സിൻവറിന്റ സഹോദരനാണ് ഇപ്പോൾ കൊല്ലപ്പെട്ട മുഹമ്മദ് സിൻവർ. യഹിയ സിൻവറിന്റെ മരണത്തിന് ശേഷമാണ് മുഹമ്മദ് സിൻവർ ഹമാസ് തലപ്പത്ത് എത്തിയത്.
ഇസ്രയേൽ പാർലമെൻ്റിലാണ് മുഹമ്മദ് സിൻവറടക്കം കൊല്ലപ്പെട്ട ഹമാസ് നേതാക്കളുടെ പേരുകൾ നെതന്യാഹു പുറത്തുവിട്ടത്. ഒക്ടോബർ ഏഴ് ആക്രമണത്തിൻ്റെ മുഖ്യ ആസൂത്രകനായ യഹിയ സിൻവറിനെ മാസങ്ങളോളം നീണ്ട തെരച്ചിലിനൊടുവിലാണ് നേരത്തെ ഇസ്രയേൽ കൊലപ്പെടുത്തിയത്. പിന്നീടാണ് മുഹമ്മദ് സിൻവർ തലപ്പത്ത് എത്തിയത്. ഇസ്രയേൽ സേന ഗാസയിലെ ഖാൻ സിറ്റിയിൽ മെയ് 13 ന് നടത്തിയ ആക്രമണത്തിലാണ് മുഹമ്മദ് സിൻവറിനെ വധിച്ചതെന്നാണ് നെതന്യാഹു വ്യക്തമാക്കിയത്.
ഇന്ത്യയിലെയും ലോകമെമ്പാടുമുള്ള എല്ലാ International News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam Live News തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam