വെടിനിർത്തൽചർച്ചാ ശ്രമങ്ങൾക്കിടെ ആശുപത്രികൾ തകർത്ത് ഇസ്രയേൽ ആക്രമണം, ഗാസയിൽ മരണം 100 കടന്നു

Published : May 19, 2025, 07:47 AM IST
വെടിനിർത്തൽചർച്ചാ ശ്രമങ്ങൾക്കിടെ ആശുപത്രികൾ തകർത്ത് ഇസ്രയേൽ ആക്രമണം, ഗാസയിൽ മരണം 100 കടന്നു

Synopsis

ആശുപത്രികൾക്ക് നേരെയായിരുന്നു ഇസ്രായേൽ ആക്രമണമെന്ന് ഗാസ ആരോഗ്യമന്ത്രാലയം

ഗാസ:ഇസ്രായേൽ ഗാസയിൽ നടത്തിയ ആക്രമണത്തിൽ മരണം നൂറ് കടന്നു. ആശുപത്രികൾക്ക് നേരെയായിരുന്നു പ്രധാന ആക്രമണം.ഇരു രാജ്യങ്ങളും തമ്മിൽ വെടിനിർത്തൽ ചർച്ചകൾക്ക് ശ്രമം നടക്കുമ്പോഴായിരുന്നു ആക്രമണം. ഗാസ അതിർത്തിയിൽ അൽ മവാസിയിലായിരുന്നു ആക്രമണം. മരണസംഖ്യ ഇനിയും ഉയരാമെന്നാണ് സുചനകൾ. ആശുപത്രികൾക്ക് നേരെയായിരുന്നു ഇസ്രായേൽ ആക്രമണമെന്ന് ഗാസ ആരോഗ്യമന്ത്രാലയം പറഞ്ഞു,

വടക്കൻ ഗാസയിലെ എല്ലാ ആശുപത്രികളും പ്രവർത്തനരഹിതമായി എന്ന് ആരോഗ്യ മന്ത്രാലയം അറിയിച്ചു.വടക്കൻ ഗാസയിലെ ബെയ്റ്റ് ലാഹിയയിലുള്ള ഇന്തോനേഷ്യൻ ആശുപത്രിയിലെ തീവ്രപരിചരണ വിഭാഗത്തിന് നേരെ ഇസ്രായേൽ സൈന്യം നേരിട്ട് വെടിയുതിർത്ത ജബാലിയയിലെ അൽ-അവ്ദ ആശുപത്രിയിലും ഷെല്ലാക്രമണം ഉണ്ടായി.  ആക്രമണത്തിൽ ഹമാസ് നേതാവ് മുഹമ്മദ് സിൻവാർ കൊല്ലപ്പെട്ടിരിക്കാമെന്ന് ഇസ്രായേലി മാധ്യമങ്ങൾ
റിപ്പോർട്ട് ചെയ്തിട്ടുണ്ട്.

അ‍ഞ്ച് മാധ്യമപ്രവർത്തകരും അവരുടെ കുടുംബാംഗങ്ങളും കൊല്ലപ്പെട്ടു.പൂതിയ ക്രൂരമായ കുറ്റകൃത്യമെന്ന് ഹമാസ് ആരോപിച്ചു. ആക്രമണത്തെക്കുറിച്ച് ഇസ്രായേലി പ്രതിരോധമന്ത്രാലയം ഇതുവരെ പ്രതികരിച്ചിട്ടില്ല. കഴിഞ്ഞ ആഴ്ചയിൽ ഇസ്രായേലി ആക്രമണങ്ങളിൽ 464 പേർ കൊല്ലപ്പെട്ടിരുന്നു ആക്രമണത്തെ തുടർന്ന് ജബലിയ അഭയാർത്ഥി ക്യാമ്പിൽ നിന്നും ബെയ്ത് ലാഹിയ പട്ടണത്തിൽ നിന്നും സ്ത്രീകളും കുട്ടികളുമുൾപ്പടെ നൂറ് കണക്കിന് പേർ പലായനം ചെയ്തു. അമേരിക്കയുടെ നേതൃത്വത്തിൽ സമാധാനചർച്ചകൾ പല തലത്തിലും പുരോഗമിക്കുമ്പോഴാണ് ഇസ്രയേൽ ആക്രമണം തുടരുന്നത്.
 

ഏഷ്യാനെറ്റ് ന്യൂസ് ലൈവ് യൂട്യൂബിൽ കാണാം

 

PREV

ഇന്ത്യയിലെയും ലോകമെമ്പാടുമുള്ള എല്ലാ International News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam Live News  തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam

 

Read more Articles on
click me!

Recommended Stories

ഖാലിദ സിയയുടെ സംസ്‌കാര ചടങ്ങിൽ പങ്കെടുക്കാൻ എസ് ജയശങ്കർ ധാക്കയിലേക്ക്; ബംഗ്ലാദേശുമായുള്ള ബന്ധങ്ങൾ വഷളാകുന്നതിനിടെ നയതന്ത്ര നീക്കം
ബംഗ്ലാദേശിൽ വീണ്ടും ഹിന്ദു യുവാവ് കൊല്ലപ്പെട്ടു; പുതിയ സംഭവത്തിൽ സുരക്ഷാ ഉദ്യോഗസ്ഥനെ സഹപ്രവർത്തകൻ വെടിവെച്ചു കൊന്നു